കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ അടവുമാറ്റി ബിജെപി; രണ്ടു മന്ത്രിമാരെ ഒഴിവാക്കി!! അംഗബലത്തില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ

Google Oneindia Malayalam News

Recommended Video

cmsvideo
ഗോവയില്‍ അടവുമാറ്റി ബിജെപി | Oneindia Malayalam

പനാജി: കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാന്‍ ഗോവയില്‍ ബിജെപിയുടെ തിരക്കിട്ട നീക്കം. മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താന്‍ തീരുമാനിച്ച ബിജെപി രണ്ട് മന്ത്രിമാരെ മാറ്റി. പകരം രണ്ടു മന്ത്രിമാരെ നിയമിച്ചു. അസുഖ ബാധിതരായ രണ്ടു മന്ത്രിമാരെയാണ് മാറ്റിയത്. ഇവര്‍ സംസ്ഥാനത്ത് സജീവ പ്രവര്‍ത്തനം നടത്തുന്നവരല്ല.

എങ്കിലും പ്രതീക്ഷ കൈവിടാതെയാണ് കോണ്‍ഗ്രസിന്റെ നീക്കം. മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ സഭയില്‍ വിശ്വാസ വോട്ട് തേടണമെന്ന ആവശ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറിയിട്ടില്ല. പുതിയ മാറ്റത്തിനിടയിലും ബിജെപിയില്‍ അസംതൃപ്തരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് കോണ്‍ഗ്രസ് മുതലെടുത്തേക്കും. വിവരങ്ങള്‍ ഇങ്ങനെ....

അസുഖ ബാധിതരെ മാറ്റി

അസുഖ ബാധിതരെ മാറ്റി

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ക്യാന്‍സര്‍ ബാധിതനായി ചികില്‍സയിലാണ്. ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് രണ്ട് മന്ത്രിമാരെ മാറ്റിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഇടപെടലാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അസുഖ ബാധിതരായ രണ്ടു മന്ത്രിമാരെയാണ് മാറ്റിയത്.

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

നഗരവികസന ചുമതലയുള്ള മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, ഊര്‍ജ വകുപ്പ് മന്ത്രി പന്തുറാങ് മദ്‌കൈകര്‍ എന്നിവരെയാണ് മന്ത്രിസഭയില്‍ നിന്ന് മാറ്റിയത്. പകരം ബിജെപി എംഎല്‍എമാരായ നിലേഷ് കബ്രാള്‍, മിലിന്ത് നായിക് എന്നിവര്‍ക്ക് ചുമതല നല്‍കി. ഇവര്‍ക്ക് ചുമതല നല്‍കിയതിലൂടെ പാര്‍ട്ടിക്കുള്ളിലെ പ്രതിഷേധം തണുപ്പിക്കാന്‍ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

അമേരിക്കയിലും മുംബൈയിലും

അമേരിക്കയിലും മുംബൈയിലും

ഫ്രാന്‍സിസ് ഡിസൂസ കുറച്ചുകാലമായി അസുഖ ബാധിതനാണ്. അദ്ദേഹം അമേരിക്കയില്‍ ചികില്‍സയിലാണ്. ഊര്‍ജ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മദ്‌കൈകറിന് കഴിഞ്ഞ ജൂണില്‍ പക്ഷാഘാതം വന്നിരുന്നു. പിന്നീട് അദ്ദേഹം മുംബൈയില്‍ ചികില്‍സയിലാണ്. മുഖ്യമന്ത്രി ദില്ലിയിലെ ആശുപത്രിയാണ്.

കൊതിച്ചവരില്‍ നോക്കി പ്രതിപക്ഷം

കൊതിച്ചവരില്‍ നോക്കി പ്രതിപക്ഷം

മൂന്ന് മന്ത്രിമാരാണ് ഫലത്തില്‍ സംസ്ഥാനത്ത് ഇല്ലാതിരുന്നത്. ഇക്കാര്യം തന്നെയാണ് കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നതും. ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് ബിജെപി ചെയ്തിരിക്കുന്നത്. പക്ഷേ, മന്ത്രിപദവി കൊതിച്ചിരുന്ന ചില ബിജെപി എംഎല്‍എമാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അവരിലാണ് പ്രതിപക്ഷത്തിന്റെ കണ്ണ്.

പരീക്കറിന് ഭേദമായില്ല

പരീക്കറിന് ഭേദമായില്ല

മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കറിനെ നിലനിര്‍ത്തിയിട്ടുണ്ട്. അദ്ദേഹത്തെ മാറ്റില്ലെന്ന് അമിത് ഷാ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പരീക്കറെ മാറ്റിയാല്‍ സഖ്യകക്ഷികളുടെ പിന്തുണ ലഭിച്ചേക്കില്ല. ഇക്കാര്യം ബോധ്യമുള്ളതിനാലാണ് പരീക്കറിനെ മാറ്റാത്തത്. പക്ഷേ, അദ്ദേഹത്തിന്റെ അസുഖം ഭേദമായിട്ടില്ല.

മൂന്ന് ബിജെപി അംഗങ്ങള്‍ പുറത്ത്

മൂന്ന് ബിജെപി അംഗങ്ങള്‍ പുറത്ത്

ഫലത്തില്‍ മൂന്ന് ബിജെപി എംഎല്‍എമാര്‍ സംസ്ഥാനത്തില്ല. സഭയില്‍ അവിശ്വാസ പ്രമേയം വന്നാല്‍ ബിജെപിയുടെ നില പരുങ്ങലിലാകും. സഖ്യകക്ഷികളുടെയും സ്വതന്ത്രന്‍മാരുടെയും പിന്തുണയോടെയാണ് ബിജെപിയുടെ ഭരണം. അവസരം മുതലെടുക്കാന്‍ ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ സൂചന നല്‍കിയിരുന്നു.

ബിജെപി ഭരണം ഐസിയുവില്‍

ബിജെപി ഭരണം ഐസിയുവില്‍

ഗോവയിലെ ബിജെപി ഭരണം ഐസിയുവിലാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസം. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും ആശുപത്രിയിലായതോടെയാണീ വിമര്‍ശനം. പരീക്കര്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആശുപത്രിയിലാണ്. ഇടയ്ക്ക് അദ്ദേഹം ആഴ്ചകളോളം അമേരിക്കയിലും ചികില്‍സയ്ക്ക് പോയിരുന്നു. തിരിച്ചെത്തിയ ശേഷം ദില്ലി എയിംസിലാണ്.

ബിജെപിക്ക് 14 പേര്‍

ബിജെപിക്ക് 14 പേര്‍

ബിജെപിക്ക് നിയമസഭയില്‍ 14 അംഗങ്ങളാണുള്ളത്. ഇതില്‍ മൂന്ന് പേര്‍ അസുഖ ബാധിതരാണ്. ഇവര്‍ മൂന്നു പേരും സംസ്ഥാനത്തില്ല. മുംബൈയിലും ദില്ലിയിലും അമേരിക്കയിലുമായി ചികില്‍സയിലാണ്. കോണ്‍ഗ്രസിന്റെ നീക്കം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടുപേരെ മാറ്റിയതും പകരം രണ്ടുപേര്‍ക്ക് ചുമതല നല്‍കിയതും.

കോണ്‍ഗ്രസ് പിന്നോട്ടില്ല

കോണ്‍ഗ്രസ് പിന്നോട്ടില്ല

എന്നാല്‍ കോണ്‍ഗ്രസ് പിന്നോട്ട് പോകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി സര്‍ക്കാരിന്റെ നില താല്‍ക്കാലികമായി സുരക്ഷിതമാണ്. മനോഹര്‍ പരീക്കറിനെ മാത്രം ആശ്രയിച്ച് ബിജെപിയെ പിന്തുണയ്ക്കുന്നവരാണ് സംസ്ഥാനത്തെ രണ്ട് പ്രാദേശിക പാര്‍ട്ടികള്‍. പരീക്കറിനെ മാറ്റാന്‍ ബിജെപി ആലോചിച്ചപ്പോള്‍ തന്നെ ഇവര്‍ എതിര്‍ത്തിരുന്നു.

വിശ്വാസവോട്ട് നേടാനാകില്ല?

വിശ്വാസവോട്ട് നേടാനാകില്ല?

കഴിഞ്ഞാഴ്ച ഗവര്‍ണറെ കണ്ട കോണ്‍ഗ്രസ് നേതൃത്വം പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അന്നേ ദിവവം സഭയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. പരീക്കര്‍ സര്‍ക്കാരിന് വിശ്വാസ വോട്ട് നേടാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. ഈ അവസരം മുതലെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. പുതിയ സാഹചര്യത്തിലും സര്‍ക്കാരിന് സഭയില്‍ വിശ്വാസ വോട്ട് നേടാനാകില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

 23 അംഗങ്ങളുടെ പിന്തുണ

23 അംഗങ്ങളുടെ പിന്തുണ

എന്നാല്‍ സര്‍ക്കാരിന് മതിയായ ഭൂരിപക്ഷമുണ്ടെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. 40 അംഗ നിയമസഭയാണ് ഗോവയിലേത്. 16 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ കക്ഷി. ബിജെപിക്ക് 14 അംഗങ്ങളാണുള്ളത്. മൂന്ന് വീതം അംഗങ്ങളുള്ള പ്രാദേശിക കക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി എന്നിവരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബിജെപി ഭരണം. എന്‍സിപിയുടെ ഒരംഗം കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നുണ്ട്.

വിമതര്‍ ചാടുമെന്ന് കോണ്‍ഗ്രസ്

വിമതര്‍ ചാടുമെന്ന് കോണ്‍ഗ്രസ്

സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ തങ്ങളോടൊപ്പം നില്‍ക്കുന്നതിന് വഴിതെളിഞ്ഞിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന. ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പ് ലഭിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കാവ്‌ലേക്കര്‍ അവകാശപ്പെടുന്നു. പ്രാദേശിക കക്ഷികളെ ബിജെപിയില്‍ ലയിപ്പിക്കാനും ബിജെപി കേന്ദ്രനേതൃത്വം ആലോചിച്ചിരുന്നു. ഇതില്‍ ഒരു വിഭാഗം ബിജെപി എംഎല്‍എമാര്‍ എതിര്‍പ്പ് അറിയിച്ചതോടെയാണ് പരീക്കറിനെ തന്നെ നിലനിര്‍ത്തി താല്‍ക്കാലിക പരിഹാരം കണ്ടിരിക്കുന്നത്.

അമേരിക്കക്കെതിരെ ആഞ്ഞടിച്ച് സൗദി; ട്രംപ് പറയുന്നത് പച്ചക്കള്ളം!! എണ്ണവില കുത്തനെ വര്‍ധിക്കുംഅമേരിക്കക്കെതിരെ ആഞ്ഞടിച്ച് സൗദി; ട്രംപ് പറയുന്നത് പച്ചക്കള്ളം!! എണ്ണവില കുത്തനെ വര്‍ധിക്കും

English summary
Two ministers dropped from Manohar Parrikar’s cabinet in Goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X