Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; യുപി പോലീസ് നടപടി ഷാഹീന്‍ ബാഗില്‍

ദില്ലി: പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് രണ്ട് പ്രവര്‍ത്തകരെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ ഷാഹീന്‍ ബാഗിലാണ് സംഭവം. ഇവിടെയുള്ള കാമ്പസ് ഫ്രണ്ട് ഓഫീസിലും റെയ്ഡ് നടന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മലയാളികളായ രണ്ടു പേരെ യുപി പോലീസ് ട്രെയിന്‍ യാത്രയ്ക്കിടെ അറസ്റ്റ് ചെയ്തിരുന്നു. വകടക, പന്തളം സ്വദേശികളാണ് അറസ്റ്റിലായവര്‍. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദില്ലിയിലെ ഓഫീസില്‍ റെയ്ഡ് നടത്തിയത് എന്നാണ് പോലീസ് പറയുന്നത്.

p

ബാനറുകല്‍, ലഘുലേഖകള്‍, സിഡികള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ ഓഫീസില്‍ നിന്ന് കണ്ടെടുത്തുവെന്ന് പോലീസ് അറിയിച്ചു. ഇവരെ യുപിയിലേക്ക് കൊണ്ടുപോകും. ഹത്രാസ് പീഡനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കഴിഞ്ഞ ഒക്ടോബറില്‍ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിനൊപ്പം മൂന്ന് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെയും പിടികൂടിയിരുന്നു. യുപിയില് കലാപം സൃഷ്ടിക്കാനാണ് നാലു പേരും വന്നതെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. ഇവര്‍ക്ക് പണം നല്‍കിയെന്ന പേരിലാണ് കാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷരീഫിനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യം ഇഡി അറസ്റ്റ് ചെയ്ത ഷരീഫിന് കൊച്ചി കോടതി ജാമ്യം നല്‍കിയതിന് പിന്നാലെയാണ് യുപി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

അതേസമയം, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തില്‍ എത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്ര ഉദ്ഘാടനം ചെയ്യാനാണ് യോഗി കാസര്‍കോഡ് എത്തിയത്. ഇവിടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യോഗി എത്തുന്നതിനോട് അനുബന്ധിച്ച് ഇന്ന് കേരളത്തില്‍ വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധ ദിനമായി ആചരിക്കുകയാണ്.

മൊണാലിസയുടെ ഈ ചിത്രങ്ങള്‍ കണ്ടോ.. കണ്ടില്ലെങ്കില്‍ കാണണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+