ബാരാമുള്ളയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. എകെ 47 റൈഫിളും ഒരു പിസ്റ്റളും ഉള്‍പ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ വാനിഗം പയീന്‍ ക്രീരി മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്നാണ് തിരച്ചില്‍ ഏറ്റുമുട്ടലിലേക്ക് വഴിമാറിയതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജമ്മു കശ്മീര്‍ പൊലീസും സൈന്യവും ചേര്‍ന്ന് പിച്നാട് മച്ചില്‍ സെക്ടറിന് സമീപം തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയിരുന്നു.

ഇതില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നിയന്ത്രണരേഖയ്ക്ക് കുറുകെയുള്ള തീവ്രവാദ ലോഞ്ച് പാഡുകളിലൊന്നില്‍ നിന്ന് മച്ചില്‍ സെക്ടറിലേക്ക് നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന് കുപ്വാരയിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് നല്‍കിയ പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായി ഓപ്പറേഷന്‍ നടത്തിയത്.
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു കൊല്ലപ്പെട്ട ഭീകരര്‍ എന്നാണ് രാജസ്ഥാന്‍ പൊലീസിലെ ബാര്‍മര്‍ എഎസ്പി സത്യേന്ദ്ര പാല്‍ സിംഗ് പറഞ്ഞത്. ഇവരുടെ പക്കല്‍ നിന്ന് മൂന്ന് കിലോ ഗ്രാമോളം തൂക്കം വരുന്ന മയക്കുമരുന്നും പിടികൂടിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവര്‍ മയക്കുമരുന്ന് കടത്തുകാരാണ് എന്നാണ് ലഭ്യമാകുന്ന വിവരം.
Cleaning Tips: വെള്ള ഷൂ വൃത്തിയാക്കാന്‍ ഇനി ബുദ്ധിമുട്ടില്ല.. ഇതാ ചില ലളിതമാര്‍ഗങ്ങള്‍
ഇക്കഴിഞ്ഞ ഏപ്രില്‍ 20 ന് പൂഞ്ചില്‍ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സൈന്യം അതീവ ജാഗ്രതയിലാണ്. ഭീംബര്‍ ഗലിയില്‍ നിന്ന് സാന്‍ജിയോട്ടിലേക്ക് നീങ്ങുകയായിരുന്ന സൈനിക വാഹനത്തിന് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ജെയ്ഷെ പിന്തുണയുള്ള ഭീകരസംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
സൈനിക വാഹനത്തിന്റെ ഇന്ധനടാങ്കിലേക്ക് വെടിയുതിര്‍ത്താണ് ഭീകരര്‍ ആക്രമണം നടത്തിയിരുന്നത്. കനത്ത മഴ കാരണം മിന്നലേറ്റ് ഇന്ധനടാങ്കില്‍ തീ പടര്‍ന്നാണ് സൈനികര്‍ കൊല്ലപ്പെട്ടത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീടാണ് നടന്നത് ഭീകരാക്രമണമാണ് എന്ന് സൈന്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ തീവ്രവാദ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ എല്ലാം സൈന്യം വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു.












Click it and Unblock the Notifications