കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി നിരക്ക് ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍;കാര്യം നേടാന്‍ കൈക്കൂലി മസ്റ്റ്,ഞെട്ടിക്കുന്ന സര്‍വ്വെ

69 ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കൈക്കൂലി നല്‍കേണ്ടിവരുന്നു എന്നാണ് റിപ്പോര്‍ട്ട്. പൊതുസേവനങ്ങള്‍ നടപ്പിലാക്കി കിട്ടാന്‍ മൂന്നില്‍ രണ്ട് ഇന്ത്യയ്ക്കാര്‍ക്കും കൈക്കൂലി നല്‍കേണ്ടി വരുന്നു.

  • By Akshay
Google Oneindia Malayalam News

ദില്ലി: ഏഷ്യാ പസഫിക്ക് മേഖലയില്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി നിരക്കുള്ളത് ഇന്ത്യയിലെന്ന് സര്‍വേ. രാജ്യാന്തര ആന്റി ഗ്രാഫ്റ്റ് റൈറ്റ്‌സ് ഗ്രൂപ്പ് ട്രാന്‍സ്പറന്‍സി ഇന്റര്‍നാഷണലിന്റേതാണ് സര്‍വേഫലം. 69 ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കൈക്കൂലി നല്‍കേണ്ടിവരുന്നു എന്നാണ് റിപ്പോര്‍ട്ട്. പൊതുസേവനങ്ങള്‍ നടപ്പിലാക്കി കിട്ടാന്‍ മൂന്നില്‍ രണ്ട് ഇന്ത്യയ്ക്കാര്‍ക്കും കൈക്കൂലി നല്‍കേണ്ടി വരുന്നു.

ജപ്പാനിലാണ് ഏറ്റവും കുറഞ്ഞ കൈക്കൂലി നിരയ്ക്ക്. വെറും 0.2 ശതമാനം. മൂന്ന് ശതമാനത്തോട് അടുത്ത് ആളുകള്‍ക്ക് മാത്രമേ ദക്ഷിണ കൊറിയയില്‍ കൈക്കൂലി നല്‍കേണ്ടി വരുന്നുള്ളൂ. 65 ശതമാനത്തോടെ വിയറ്റ്‌നാമാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍. ചൈനയില്‍ 26 ശതമാനം പേര്‍ക്കും പാകിസ്താനില്‍ 40 ശതമാനം പേര്‍ക്കുമാണ് കൈക്കൂലി നല്‍കേണ്ടി വരുന്നത്.

ഇന്ത്യ ഏഴാം സ്ഥാനത്ത്

ഇന്ത്യ ഏഴാം സ്ഥാനത്ത്

സ്വന്തം രാജ്യത്ത് കൈക്കൂലി വര്‍ധിച്ചുവെന്ന് അഭിപ്രായപ്പെടുന്ന ആളുകള്‍(73 ശതമാനം) ഏറ്റവും കൂടുതലുള്ളത് ചൈനയില്‍. ഇക്കാര്യത്തില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ(41 ശതമാനം).

ജോസ് ഉഗാസ

ജോസ് ഉഗാസ

കൈക്കൂലി തുടച്ചുനീക്കാനുള്ള പ്രതിജ്ഞാബദ്ധത ഉറപ്പുവരുത്താന്‍ ഭരണകൂടങ്ങള്‍ ആവശ്യമായ നടപടികള്‍ എടുക്കണം. സംസാരം അവസാനിപ്പിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് ട്രാന്‍സ്പറന്‍സി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ജോസ് ഉഗാസ് പറഞ്ഞു.

പൊതുസേവനം

പൊതുസേവനം

പൊതുസേവനം ലഭ്യമാകാന്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് കൈക്കൂലി നല്‍കേണ്ടി വരുന്നു. പാവങ്ങളാണ് ഇതിന്റെ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 നിയമസംവിധാനം

നിയമസംവിധാനം

നിയമസംവിധാനത്തിലെ പഴുതുകളാണ് അഴിമതി വര്‍ധിക്കാന്‍ കാരണം. കൈക്കൂലി വാങ്ങുന്നത് ഒരു ചെറിയ കുറ്റകൃത്യമല്ല. ഇത് സര്‍വമേഖലകളേയും തകര്‍ക്കുമെന്നും ഉഗാസ് അഭിപ്രായപ്പെട്ടു.

 സര്‍വ്വെ പതിനാറ് രാജ്യങ്ങളില്‍

സര്‍വ്വെ പതിനാറ് രാജ്യങ്ങളില്‍

ഏഷ്യാ പസഫിക് മേഖലയിലെ പതിനാറ് രാജ്യങ്ങളില്‍ നിന്നുള്ള 20,000ത്തിലധികം പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. കൈക്കൂലി ആവശ്യപ്പെടുന്നവരില്‍ മുന്‍നിര സ്ഥാനം പോലീസിനാണ്.

English summary
India has got the dubious distinction of having the highest bribery rate in the Asia Pacific, with a survey showing today that more than two-thirds of Indians had to pay ‘tea money’ or fork out other forms of bribe to get public services.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X