കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തിരുന്ന് 500 രൂപ നോട്ടുകളെത്തി, അച്ചടിപ്പിശകിന്റെ ഘോഷയാത്ര!

പുതിയ 500 രൂപ നോട്ടില്‍ പാകപ്പിഴ.ഒമ്പതോളം പാകപ്പിഴകള്‍ കണ്ടെത്തി. ആശങ്ക വേണ്ടെന്ന് ആര്‍ബിഐ.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്തുണ്ടായ നോട്ട് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി തിടുക്കപ്പെട്ട് പുതിയ 500ന്റെ നോട്ടുകള്‍ അച്ചടിച്ചത് സര്‍ക്കാരിന് തന്നെ പാരയാകുന്നു. പുത്തന്‍ 500ന്റെ നോട്ടുകളിലെ പിഴവുകളാണ് സര്‍ക്കാരിന് പാരയായിരിക്കുന്നത്.

പ്രമുഖ നഗരങ്ങളില്‍ വതരണം ചെയ്ത നോട്ടുകളിലാണ് വ്യാപകമായി പാകപ്പിഴകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ച ആര്‍ബിഐ ഈ പാകപ്പിഴകള്‍ക്ക് നിയമ സാധുത ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്.

പണികിട്ടുമോ

പണികിട്ടുമോ

നോട്ട് നിരോധനം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നതിനിടെയാണ് പുതിയ 500 രൂപ നോട്ടുകളില്‍ പാകപ്പിഴകള്‍ കണ്ടെത്തിയിരിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്. ഇത് സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

 പിഴവുകള്‍ ഇങ്ങനെ

പിഴവുകള്‍ ഇങ്ങനെ

ഒമ്പതോളം പിഴവുകളാണ് പുതിയ 500 രൂപ നോട്ടില്‍ കണ്ടെത്തിയിട്ടുള്ളത്. അലൈന്‍മെന്റിലെ വ്യത്യാസം, ഗാന്ധി ചിത്രത്തിലെ പ്രശ്‌നം, സീരിയല്‍ നമ്പര്‍ തെറ്റ്, ആര്‍ബിഐ ലോഗോ, അശോക സ്തംഭം, വലിപ്പത്തിലെ വ്യത്യാസം എന്നിങ്ങനെ ഒമ്പതോളം പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്

 ആശങ്ക

ആശങ്ക

മുംബൈ, ഡല്‍ഹി എന്നീ പ്രമുഖ നഗരങ്ങളില്‍ വിതരണം ചെയ്ത നോട്ടിലാണ് പാകപ്പിഴകള്‍ കണ്ടെത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ വിതരണം ചെയ്ത നോട്ടില്‍ ഗാന്ധി ചിത്രത്തിലും അശോകസ്തംഭത്തിലും പിഴവ് കണ്ടെത്തി. സീരിയല്‍ നമ്പറിലും ഇവിടെ പിഴവ് കണ്ടെത്തിയിട്ടുണ്ട്. മുംബൈയില്‍ വിതരണം ചെയ്ത നോട്ടില്‍ നിറവ്യത്യാസവും കണ്ടെത്തി.

 ആശങ്ക വേണ്ട

ആശങ്ക വേണ്ട

തിടുക്കപ്പെട്ട് അച്ചടിച്ചതു കൊണ്ടാണ് ഇത്തരത്തില്‍ പാകപ്പിഴവുകള്‍ വന്നിരിക്കുന്നതെന്നാണ് ആര്‍ബിഐ പറയുന്നത്. ലക്ഷത്തില്‍ ഒരു നോട്ടിലാണ് ഈ പിഴവുകളെന്നും ആര്‍ബിഐ. പിഴവുകള്‍ കണ്ടെത്തിയ നോട്ടുകള്‍ ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. ഇത്തരം നോട്ട് ആവശ്യമില്ലാത്തവര്‍ക്ക് ഇത് ബാങ്കുകളില്‍ നിന്ന് മാറ്റിവാങ്ങാമെന്നും ആര്‍ബിഐ

 വിദഗ്ധര്‍ പറയുന്നു

വിദഗ്ധര്‍ പറയുന്നു

അതേസമയം ഇത്തരം പിഴവുകള്‍ നിസാരമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് കളളനോട്ട് വ്യാപകമാക്കുമെന്നും ഇവര്‍ പറയുന്നു. അച്ചടിപ്പിഴവുള്ള നോട്ടുകളും കള്ള നോട്ടുകളും തമ്മില്‍ തിരിച്ചറിയപ്പെടാന്‍ പ്രയാസമാകുമെന്നാണ് ഇവര്‍ പറയുന്നത്.

English summary
Many mistakes found in new 500 notes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X