കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയെ നനച്ച് കനത്ത മഴ: വെള്ളപ്പൊക്കത്തില്‍ മുങ്ങി ജനജീവിതം, അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം!!

86 എംഎം മഴയാണ് മുംബൈയില്‍ കഴിഞ്ഞ ദിവസം ലഭിച്ചത്

Google Oneindia Malayalam News

മുംബൈ: മുംബൈയില്‍ 12 മണിക്കൂറിനിടെ ലഭിച്ചത് റെക്കോര്‍ഡ് മഴയെന്ന് കാലാവസ്ഥാനിരീക്ഷകര്‍. 2005 ജൂലൈയ്ക്ക് ശേഷം മുംബൈയില്‍ ലഭിച്ചിട്ടുള്ള ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചിട്ടുള്ളതെന്നാണ് കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കുന്നത്. 2005ല്‍ ശക്തമായ മഴയെത്തുടര്‍ന്ന് മുംബൈയില്‍ വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. 86 എംഎം മഴയാണ് മുംബൈയില്‍ കഴിഞ്ഞ ദിവസം ലഭിച്ചത്. തിങ്കളാഴ്ച രാവിലെ തുടങ്ങിയ മഴ ശക്തി പ്രാപിച്ചതോടെ ഇന്‍ഡസ്ട്രിയലിസ്റ്റ് ആനനന്ദ് മഹീന്ദ്ര റോഡ‍ുള്‍പ്പെടെ നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും ഗതാഗതക്കുരുക്കുകളും അനുഭവപ്പെട്ടിരുന്നു. ശക്തമായ കാറ്റും നഗരത്തില്‍ പലയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ തുടരുന്ന മഴ അടുത്ത 24 മണിക്കൂര്‍ നേരത്തേയ്ക്ക് നീണ്ടുനില്‍ക്കുമെന്നാണ് കാലാവസ്ഥാ അധികൃതര്‍ നല്‍കുന്ന വിവരം. കഴിഞ്ഞ 12 മണിക്കൂര്‍ തുടര്‍ച്ചയായി പെയ്ത മഴയാണ് മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ കനത്ത വെള്ളക്കെട്ടും ഗതാഗതക്കുരുക്കും സൃഷ്ടിച്ചിട്ടുള്ളത്.

mumbairain-

റെയില്‍വേ ട്രാക്കുകളില്‍ വെള്ളം പൊങ്ങിയതോടെ ചില ട്രെയിന്‍ സര്‍വ്വീസുകളുടെ സമയക്രമത്തിലും മാറ്റം വന്നിരുന്നു. പല
ട്രെയിനുകളും 15 മിനിറ്റോളം വൈകിയോടിയതായി റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. മുംബൈയിലെ സിയോണ്‍, ദാദര്‍, മുംബൈ സെന്‍ട്രല്‍, കുര്‍ള, അന്ധേരി, സകിനക പ്രദേശങ്ങളില്‍ മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കം അനുഭവപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും മരം വീണും വെള്ളക്കെട്ട് മൂലവും ഗതാഗതം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

English summary
Mumbai is submerged in waist-deep water after what weather officials believe could be the heaviest and longest bout of rain since July 26, 2005, when the city was devastated by flooding. What has been described as "typhoon-like weather" by industrialist Anand Mahindra has left roads flooded in large parts of the city; traffic has slowed down and trains are delayed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X