Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരകൊറിയയെ പൂട്ടി യുഎസ്; ഉന്നിന്റെ 'മിസൈൽ മനുഷ്യർ’ക്ക് വിലക്ക്, മധ്യസ്ഥ ശ്രമവുമായി റഷ്യ

റഷ്യയുമായി അടുത്ത ബന്ധമുള്ള രണ്ടു ഉദ്യോഗസ്ഥർക്കാണ് യുഎസ് ഉപരോധം ഏർപ്പെടുത്തിയത്.

Recommended Video

cmsvideo
    ഉത്തരകൊറിയക്ക് യുഎസ്സിന്റെ വിലക്ക്‌ | Oneindia Malayalam

    മോസ്ക്കോ: ഉത്തരകൊറിയക്കെതിരെ ഉപരോധനം ശക്തപ്പെടുത്തിയ പശ്ചാത്തലത്തിൽ മധ്യസ്ഥതവഹിക്കാനൊരുങ്ങി റഷ്യ. ഉത്തരെകാറിയയുടെ പ്രധാന വ്യാപാര പങ്കാളിയാണ് ഉത്തരകൊറിയ. കഴിഞ്ഞ ദിവസം ഉത്തരകൊറിയയുടെ രണ്ടു ഉന്നത ഉദ്യോഗസ്ഥർക്കു അമേരിക്ക ഉപരോധനം ഏർപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മധ്യസ്ഥശ്രമത്തിന് റഷ്യ മുന്നോട്ടു വന്നത്. റഷ്യയുമായി അടുത്ത ബന്ധമുള്ള രണ്ടു ഉദ്യോഗസ്ഥർക്കാണ് യുഎസ് ഉപരോധം ഏർപ്പെടുത്തിയത്.

    northkorea

    ഉത്തരകൊറിയയുടെ ശക്തി കേന്ദ്രങ്ങളായി അറിയപ്പെടുന്ന കിം ജോങ് സിക്, റി പ്യേങ് ചോൾ എന്നീ ഉദ്യോഗസ്ഥർക്കാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. മിസൈൽ പരീക്ഷണത്തിൽ നിർണ്ണായക മാറ്റം കൊണ്ടു വന്നത് കിം ആണ്. അതു പോലെ ഭൂഖണ്ഡന്തര ബാലിസ്റ്റിക് മിസൈൽ പദ്ധതികളുടെ തലച്ചോറാണ് റി. ഇരുവർക്കുമാണ് അമേരിക്ക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്. കൂടാതെ ഇവരുമായുള്ള അമേരിക്കൻ പൗരന്മാരുടെ സാമ്പത്തിക ഇടപാടും മരവിപ്പിച്ചിട്ടുണ്ട്

     റഷ്യൻ ഇടപെടലിനു കാരണം

    റഷ്യൻ ഇടപെടലിനു കാരണം

    ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ അടുത്ത അനുയായികളിൽ രണ്ടു പേരാണിവർ. കൂടാതെ റിയുമായി അടുത്ത ബന്ധമാണ് റഷ്യയ്ക്കുള്ളത്. റീയുടെ വിഭ്യാഭ്യാസം റഷ്യയിലായിരുന്നു. പഠനം പൂർത്തിയാക്കിയതിനു ശേഷം ഉത്തരകൊറിയയുടെ ഭരണത്തിന്റെ ഭാഗമാകുകയായിരുന്നു.

    ചർച്ചയ്ക്ക് മുൻകൈ എടുത്തു രാജ്യങ്ങൾ

    ചർച്ചയ്ക്ക് മുൻകൈ എടുത്തു രാജ്യങ്ങൾ

    യുഎസും ഉത്തരകൊറിയയും തമ്മിലുള്ള പ്രശ്നത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നു ക്രംലിൻ വക്താവ് ദിമത്രി പെസ്കോവ് യുഎസിനെ അറിയിച്ചിരുന്നു . എന്നാൽ ഇതിനെതിരെയുള്ള യുഎസ് സ്റ്റേറ്റിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഉത്തര കൊറിയയുമായി ബന്ധപ്പെടാൻ യുഎസിന് നിരവധി മാർഗങ്ങളുണ്ട്. ഇപ്പോഴുള്ളതിനേക്കാൾ വ്യത്യസ്തമായ വഴിയുണ്ടെന്ന് ഉത്തര കൊറിയ മനസ്സിലാക്കണം. തീരുമാനം തിരുത്തുന്നതും ചർച്ചക്ക് തയ്യാറാകുന്നതും അവരുടെ ഇഷ്ടമാണ്.

    മേഖലയിലെ സമാധാനം നിലനിർത്തണം

    മേഖലയിലെ സമാധാനം നിലനിർത്തണം

    മധ്യസ്ഥത നീക്കത്തിനുള്ള ശ്രമവുമായി റഷ്യയും രംഗത്തെത്തിയിരുന്നു.യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായി ഫോണിൽ സംസാരിക്കുമ്പോഴാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലിവ്റോവു സമാനമായ നിർദേശം മുന്നോട്ട് വച്ചത്. മേഖലയിൽ സമാധാനം കൈവരിക്കുന്നതിനായി ഉത്തരകൊറിയ അമേരിക്ക ചർച്ച അനുവാര്യമാമെന്നും റഷ്യൻ വിദേശകാര്യമന്ത്രി പറഞ്ഞു.

    ഉപരോധത്തിനു പിന്തുണ

    ഉപരോധത്തിനു പിന്തുണ

    ഉത്തരകൊറിയയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ് റഷ്യയും ചൈനയും. യുഎസിന്റെ ഇന്ധന ഉപരോധത്തിന് റഷ്യയുടേയും ചൈനയുടേയും പിന്തുണയുണ്ട്. കൂടാതെ ഉത്തരകാറിയയ്ക്ക് ആണവ പരീക്ഷണത്തിന് സാമ്പത്തിക സഹായം നൽകുന്ന കമ്പനികളേയും കരിമ്പട്ടികയിൽപ്പെടുത്തണമെന്നും പ്രമേയത്തിൽ നിർദേശിക്കുന്നുണ്ട്. ഇത് ഉത്തരകൊറിയയിലേയ്ക്കുള്ള സാധാനങ്ങളുടെ കൈമാറ്റത്തെ കാര്യമായി തന്നെ ബാധിക്കും.

    വൻനാശം

    വൻനാശം

    ഉത്തരകൊറിയ്ക്ക് നേരെ അമേരിക്ക ചുമർത്തിയ ഉപരോധം രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതിനു സമാനമാണെന്നു ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങ് ഉൻ പറഞ്ഞു. ഉപരോധത്തിന്റെ പിന്തുണച്ചവരെല്ലാവരും അനുഭവിക്കുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി. അതേ സമയം യുഎന്നില്‍ എതിരില്ലാതെ പ്രമേയം പാസായത് ലോകത്തിന് സമാധാനം വേണമെന്നതിന്റെ തെളിവാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൽഡ് ട്രംപ് അഭിപ്രായപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+