Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ പ്രസിഡന്റ് ഇന്ത്യയിലേക്ക്; മോദി-ബിന്‍ സായിദ് ചര്‍ച്ച നിര്‍ണായകം, സൗദി കിരീടവകാശിയും എത്തും

ന്യൂഡല്‍ഹി: യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യയിലേക്ക്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന ബിന്‍ സായിദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും. നിര്‍ണായകമായ തീരുമാനങ്ങള്‍ ചര്‍ച്ചയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ബിന്‍ സായിദ് ആദ്യമായിട്ടാണ് ഇന്ത്യയിലേക്ക് വരുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ജി20 ഉച്ചകോടിയില്‍ ഇന്ത്യയുടെ പ്രത്യേക അതിഥിയായിട്ടാണ് യുഎഇ പ്രസിഡന്റ് വരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ബിന്‍ സായിദ് യുഎഇയുടെ പ്രസിഡന്റായി നിയമിക്കപ്പെട്ടത്. അതിന് ശേഷം നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിക്കുകയും അദ്ദേഹവുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ജൂലൈ 15ന് ഫ്രാന്‍സില്‍ നിന്ന് മടങ്ങവെയാണ് മോദി യുഎഇ സന്ദര്‍ശിച്ചത്.

uae-india-saudi

ഇന്ത്യ മുന്‍കൈയ്യെടുത്ത് രൂപീകരിച്ച ഗ്ലോബല്‍ ബയോ ഫ്യുവല്‍സ് അലയന്‍സില്‍ യുഎഇ അംഗമാകുന്ന പ്രഖ്യാപനം ഡല്‍ഹിയില്‍ വച്ച് ബിന്‍ സായിദ് നടത്തുമെന്നാണ് പ്രതീക്ഷഇക്കുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ അലയന്‍സില്‍ അംഗങ്ങളാണ്. ഇന്ത്യയ്ക്കുള്ള അംഗീകാരമായിട്ടാണ് യുഎഇയുടെ അംഗത്വം കരുതപ്പെടുന്നത്.

ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ബ്രിക്‌സ് സഖ്യത്തില്‍ യുഎഇയെ അംഗമാക്കാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതില്‍ നന്ദി അറിയിക്കാന്‍ ബിന്‍ സായിദ് കഴിഞ്ഞ മാസം മോദിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ചന്ദ്രയാന്‍ 3 വിജയത്തില്‍ അഭിനന്ദിക്കാനും അദ്ദേഹം മോദിയുമായി ഫോണില്‍ സംസാരിച്ചു. യുഎഇയും സൗദിയും ഇറാനും ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്കാണ് ബ്രിക്‌സ് അംഗത്വം നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ അടുത്ത സൗഹൃദ രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിച്ച് മുന്നോട്ട് പോകാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. രൂപയിലും ദിര്‍ഹത്തിലുമായി വ്യാപാര ഇടപാട് നടത്താന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമാണ്. എണ്ണയും സ്വര്‍ണവും ഇന്ത്യ അടുത്തിടെ യുഎഇയില്‍ നിന്ന് വാങ്ങിയത് രൂപ നല്‍കിയിട്ടായിരുന്നു.

ജൂലൈയില്‍ 13 കോടിയുടെ സ്വര്‍ണ ഇടപാടും ആഗസ്റ്റില്‍ 7.5 ഡോളറിന്റെ എണ്ണ ഇടപാടും ഇന്ത്യയും യുഎഇയും പ്രാദേശിക കറന്‍സികളില്‍ നടത്തിയിരുന്നു. അതേസമയം, സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ സ്‌റ്റേറ്റ് വിസിറ്റിന് എത്തുമെന്നാണ് വിവരം. ജി20 യോഗത്തില്‍ പങ്കെടുത്ത ശേഷമാകും അദ്ദേഹത്തിന്റെ സ്റ്റേറ്റ് വിസിറ്റ് ആരംഭിക്കുക.

ഈ മാസം 8, 9, 10 ദിവസങ്ങളില്‍ ജി20 നേതാക്കള്‍ ഇന്ത്യയിലുണ്ടാകും. വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ന്യൂഡല്‍ഹിയില്‍ ഒരുക്കിയിട്ടുള്ളത്. അമേരിക്കയുടെയും യൂറോപ്പിന്റെയും ചൈനയുടെയും നേതാക്കളും പങ്കെടുക്കുന്ന സമ്മേളനമാണിത്. അതുകൊണ്ടുതന്നെ പഴുതടച്ച സുരക്ഷയാണ് ഡല്‍ഹിയില്‍. ഡല്‍ഹി പൂര്‍ണമായും സ്തംഭിക്കുന്ന സുരക്ഷയാണ് ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയാകും. ചില ട്രെയിനുകള്‍ റദ്ദാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+