കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറന്ന് പോയി! മറവിക്കാര്‍ കൂടുതല്‍ മുംബൈയില്‍, കൂടുതല്‍ പേരും മറക്കുന്നത് ഫോണ്‍;ഊബറിന്റെ രസകരമായ റിപ്പോര്‍ട്ട്

Google Oneindia Malayalam News

മുംബൈ: തങ്ങളുടെ ടാക്‌സി കാറുകളില്‍ യാത്രക്കാര്‍ സാധാരണയായി മറക്കുന്ന ഇനങ്ങളും ഏറ്റവും കൂടുതല്‍ മറവിക്കാരുള്ള നഗരവും പട്ടികപ്പെടുത്തി ഊബറിന്റെ റിപ്പോര്‍ട്ട്. ഊബര്‍ ലോസ്റ്റ് ഓഫ് ഫൗണ്ട് ഇന്റക്‌സ് 2022 ലാണ് ഇത് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ മറവിക്കാരുള്ളത് മുംബൈ നഗരത്തിലാണ്. തുടര്‍ച്ചയായി രണ്ടാം തവണയായി മുംബൈ പട്ടികയില്‍ ഒന്നാമത് എത്തുന്നത്.

ഡല്‍ഹിയും ലഖ്നൗവുമാണ് തൊട്ടുപിന്നില്‍. ഇന്ത്യക്കാര്‍ ദിവസത്തിലെ ഏറ്റവും 'മറക്കുന്ന' സമയം ഉച്ചയ്ക്ക് 1 മുതല്‍ 3 വരെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, ഫോണുകള്‍/ക്യാമറകള്‍, ലാപ്ടോപ്പുകള്‍, ബാക്ക്പാക്കുകള്‍, വാലറ്റുകള്‍, സ്പീക്കറുകള്‍ എന്നിവയാണ് സാധാരണയായി മറന്നുപോയ അഞ്ച് ഇനങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

uber

ചിലര്‍ ഗെവാര്‍ (ഒരു ഇന്ത്യന്‍ മധുര വിഭവം), ഓടക്കുഴല്‍, ആധാര്‍ കാര്‍ഡുകള്‍, ഡംബെല്‍സ്, ബൈക്ക് ഹാന്‍ഡില്‍, ക്രിക്കറ്റ് ബാറ്റുകള്‍, സ്‌പൈക്ക് ഗാര്‍ഡുകള്‍, കോളേജ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും അപൂര്‍വമായി മറക്കാറുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ചില പ്രത്യേക ദിവസങ്ങളില്‍ ഏതൊക്കെ ഇനങ്ങളാണ് കൂടുതലായി മറക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

ഉദാഹരണത്തിന്, ആളുകള്‍ ശനിയാഴ്ചകളില്‍ അവരുടെ വസ്ത്രങ്ങള്‍, ബുധനാഴ്ചകളില്‍ ലാപ്‌ടോപ്പുകള്‍, തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ ഹെഡ്‌ഫോണ്‍/സ്പീക്കറുകള്‍ എന്നിവ മറക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കൂടാതെ കൃത്രിമ പല്ല്, മാങ്ങ, മരുന്നിന്റെ ചീട്ട്, പരീക്ഷ നോട്ടുകള്‍, കിച്ചന്‍ തവ, ടെഡി ബെയര്‍, ചൂല്, താക്കോല്‍, ചീപ്പ് എന്നിവയും ചിലര്‍ മറന്ന് വെക്കാറുണ്ട്.

സ്ഥിതിവിവരക്കണക്കുകളുടെയും ഡാറ്റയുടെയും പിന്‍ബലത്തില്‍, ഊബര്‍ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഇന്‍ഡക്സ്, ക്യാബുകളില്‍ ഉപേക്ഷിക്കപ്പെട്ട ഇനങ്ങള്‍ എങ്ങനെ വീണ്ടെടുക്കാമെന്നും ഉപഭോക്താക്കളെ ബോധവത്കരിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

സൂക്ഷിച്ച് നോക്കേണ്ട... പ്രിയങ്ക തന്നെ; കിടിലന്‍ ചിത്രങ്ങള്‍ കാണാം

'ഒരു സാധനം നഷ്ടപ്പെടുന്നത് സമ്മര്‍ദമുണ്ടാക്കുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, എന്നാല്‍ നിങ്ങള്‍ ഊബറിലായിരിക്കുമ്പോള്‍ നിങ്ങളുടെ സാധനങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിന് എപ്പോഴും ഓപ്ഷന്‍ ഉണ്ട്. ഈ വാര്‍ഷിക സര്‍വേ, ആപ്പില്‍ നഷ്ടപ്പെട്ട ഒരു ഇനത്തിനായി വീണ്ടെടുക്കല്‍ അഭ്യര്‍ത്ഥന എത്ര എളുപ്പമാണെന്ന് ഞങ്ങളുടെ റൈഡര്‍മാരെ ഓര്‍മ്മിപ്പിക്കുന്നതിനുള്ള രസകരവും വിജ്ഞാനപ്രദവുമായ മാര്‍ഗമാണ്, എന്നാണ് ഇന്‍ഡെക്സിനെ കുറിച്ച് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ നിതീഷ് ഭൂഷണ്‍ പറയുന്നത്.

നഷ്ടപ്പെട്ട വസ്തുക്കള്‍ തിരയുന്ന യാത്രക്കാര്‍ ആദ്യം ചെയ്യേണ്ടത് 'മെനു' എന്ന ഐക്കണില്‍ ടാപ്പ് ചെയ്യുകയാണ്. 'യുവര്‍ ട്രിപ്പ്സ്' ടാപ്പ് ചെയ്ത് നിങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടപ്പെട്ട പ്രസ്തുത ട്രിപ്പ് സെലക്റ്റ് ചെയ്യുക. ശേഷം റിപ്പോര്‍ട്ട് ആന്‍ ഇഷ്യൂ വിത്ത് ദിസ് ട്രിപ്പ് സെലക്ട് ചെയ്യുക. പിന്നീട് ഐ ലോസ്റ്റ് ആന്‍ ഐറ്റം ടാപ്പ് ചെയ്യുക. ശേഷം കോണ്‍ടാക്റ്റ് മൈ ഡ്രൈവര്‍ എബൗട്ട് എ ലോസ്റ്റ് ഐറ്റം ക്ലിക്ക് ചെയ്യാം. താഴേക്കു നീക്കി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ നല്‍കുക.

'ശ്രീജിത്തായിരുന്നെങ്കില്‍ ഈയൊരു ഗുണമുണ്ടായിരുന്നു, പുതിയ തെളിവിന് സമയം കളയരുത്';ഒന്നരമാസം ധാരാളം: കെഎം ആന്റണി'ശ്രീജിത്തായിരുന്നെങ്കില്‍ ഈയൊരു ഗുണമുണ്ടായിരുന്നു, പുതിയ തെളിവിന് സമയം കളയരുത്';ഒന്നരമാസം ധാരാളം: കെഎം ആന്റണി

Recommended Video

cmsvideo
Dr. Robin Fans Stunning Reaction | ഈ ഡോക്ടർ ഞങ്ങളുടെ ഒരേയൊരു രാജാവ് | #BiggBoss | FilmiBeat

ഇനി നിങ്ങളുടെ ഫോണാണ് നഷ്ടപ്പെട്ടതെങ്കില്‍ പകരം മറ്റ് ആരുടെയെങ്കിലും നമ്പര്‍ നല്‍കാം. ഇത് വഴി നിങ്ങളെ ഫോണിലൂടെ ഡ്രൈവറുമായി നേരിട്ട് ബന്ധപ്പെടുത്തും. നഷ്ടപ്പെട്ട വസ്തു ഡ്രൈവറുടെ പക്കല്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ തിരികെ വാങ്ങാന്‍ സൗകര്യപ്രദമായ സ്ഥലവും സമയവും ഉറപ്പിക്കാം. അഥവാ ഡ്രൈവറുമായി ബന്ധപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ഇന്‍-ആപ്പ് സപ്പോര്‍ട്ട് ഉപയോഗിച്ച് നഷ്ടപ്പെട്ട കാര്യം റിപ്പോര്‍ട്ട് ചെയ്താല്‍ വേണ്ട സഹായങ്ങള്‍ ഊബര്‍ ടീം ചെയ്ത് തരും.

English summary
Uber's report lists the most commonly forgotten items and the most forgotten city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X