കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻസിപി- കോൺഗ്രസ്- ശിവസേന സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ വഴിയൊരുക്കണം: ബിജെപിയോട് താക്കറെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ എൻസിപി- കോൺഗ്രസ്- ശിവസേന സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ വഴിയൊരുക്കണമെന്ന് ഉദ്ധവ് താക്കറെ. ബിജെപിയ്ക്ക് മുമ്പാകെയാണ് ശിവസേ അധ്യക്ഷന്റെ ഈ ആവശ്യം. മുംബൈയിലെ ഹയാത്ത് ഹോട്ടലിൽ പുതിയതായി തിരഞ്ഞെടുത്ത എംഎൽഎമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. എൻസിപി അധ്യക്ഷൻ ശരദ് പവാർ ഉൾപ്പെടെയുള്ള നേതാക്കളും യോഗത്തിന് അണിനിരന്നിരുന്നു.

' അജിത് പവാര്‍ വിശുദ്ധനായി, ഇരുളിന്‍റെ മറവിൽ നടന്ന ' ഡീൽ' എന്തായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലായോ?' അജിത് പവാര്‍ വിശുദ്ധനായി, ഇരുളിന്‍റെ മറവിൽ നടന്ന ' ഡീൽ' എന്തായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലായോ?

അധികാരം ദുരുപയോഗം ചെയ്ത് ബിജെപി മഹാരാഷ്ട്രയിൽ അധികാരത്തിലേറാൻ ശ്രമിക്കുകയാണ്. ജനവിധി ബിജെപിക്ക് അനുകൂലമല്ലാത്ത സംസ്ഥാനങ്ങളിൽ പോലും ഇതാണ് ബിജെപി സ്വീകരിക്കുന്ന നയമെന്നും ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി. ക്യാമറകൾക്ക് തങ്ങളുടെ കരുത്ത് പകർത്താൻ കഴിയില്ലെന്നും താക്കറെ ചൂണ്ടിക്കാണിച്ചു.

uddav-157

മഹാരാഷ്ട്രയിൽ അധികാരത്തിലേറാൻ ബിജെപി പുതിയ തന്ത്രങ്ങൾ പയറ്റുന്ന സാഹചര്യത്തിലാണ് തങ്ങൾക്കുള്ള പിന്തുണ തെളിയിക്കാൻ മഹാ വികാസ് അഗാഡി എംഎൽഎമാരെ മുംബൈയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. മൂന്ന് പാർട്ടികളുടെയുടേയും നേതാക്കൾ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ കണ്ട് കത്ത് കൈമാറി മണിക്കൂറുകൾക്ക് ശേഷമാണ് എംഎൽഎമാർ ഹോട്ടലിൽ അണിനിരത്ത് പ്രതിജ്ഞയെടുക്കുന്നത്.

ഹോട്ടലിലെത്തിയത് 162 എംഎൽഎമാരല്ലെന്നും അതിലധികം പേരുണ്ടെന്നുമാണ് കോൺഗ്രസ് നേതാവ് അശോക് ചവാൻ അറിച്ചത്. ഞങ്ങളെല്ലാവരും മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗമാകുമെന്നും ഗവർണർ തങ്ങളെ സർക്കാർ രൂപീകരിക്കുന്നതിനായി ക്ഷണിക്കണമെന്നും അദ്ദേഹം പറയുന്നു.

ഞാൻ തിരഞ്ഞെടുക്കപ്പെട്ടത് ശരദ് പവാറിന്റെയും സോണിയാ ഗാന്ധിയുടേയും ഉദ്ധവ് താക്കറെയുടേയും നേതൃത്വത്തിലാണ്. ഞാനെന്റെ പാർട്ടിയോട് സത്യസന്ധതയുള്ളവരായിരിക്കും. ഞാൻ ഒന്നിലും പ്രലോഭിപ്പിക്കപ്പെടുകയില്ല. ബിജെപിക്ക് ഗുണമുണ്ടാകുന്ന ഒരു കാര്യവും ചെയ്യില്ലെന്നുമാണ് പ്രതിജ്ഞ. ഇതായിരുന്നു തിങ്കളാഴ്ച ശിവസേന- കോൺഗ്രസ്- എൻസിപി എംഎൽഎമാർ ഹയാത്ത് ഹോട്ടലിൽ വെച്ചെടുത്ത പ്രതിജ്ഞ.

English summary
Uddhav Asks BJP to Make Way for His New Allies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X