കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേന്ദ്രത്തെ പേടിച്ചിരിക്കണോ അതോ പൊരുതണോ? തീരുമാനിക്കൂ', സോണിയ വിളിച്ച യോഗത്തിൽ ഉദ്ധവ് താക്കറെ!

Google Oneindia Malayalam News

ദില്ലി: സോണിയാ ഗാന്ധി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ശക്തമായ നിലപാടുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കേന്ദ്ര സര്‍ക്കാരിനെ പേടിച്ചിരിക്കണോ അതോ പൊരുതണോ എന്നുളളത് നമ്മള്‍ തീരുമാനിക്കണമെന്ന് യോഗത്തില്‍ ഉദ്ധവ് താക്കറെ മറ്റ് മുഖ്യമന്ത്രിമാരോട് പറഞ്ഞു. ഉദ്ധവ് അടക്കം രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനത്തെ 7 മുഖ്യമന്ത്രിമാരാണ് സോണിയാ ഗാന്ധി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്.

കേന്ദ്രത്തില്‍ ബിജെപിയെ അധികാരത്തില്‍ എത്തിച്ച ജനങ്ങള്‍ തന്നെയാണ് തങ്ങളേയും തിരഞ്ഞെടുത്തത്. നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ അത് പാപം ആവുകയും അവര്‍ ചെയ്യുന്നതെല്ലാം പുണ്യം ആകുന്നതും എന്തുകൊണ്ടാണ് എന്നും ഉദ്ധവ് താക്കറെ ചോദിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യസര്‍ക്കാര്‍ ഭരിക്കുന്ന മഹാരാഷ്ട്ര കൊവിഡ് ലോക്ക്ഡൗണില്‍ നിന്നും പതുക്കെ പുറത്തേക്ക് കടന്നു കൊണ്ടിരിക്കുകയാണ് എന്നും എന്നാല്‍ സ്‌കൂളുകള്‍ അടച്ചിട്ട് തന്നെ ഇരിക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

uddhav

Recommended Video

cmsvideo
മോദിയെ പൂട്ടാൻ അവർ ഒന്നിക്കുന്നു | Oneindia Malaylaam

ഒരാഴ്ചയ്ക്കുളളില്‍ രാജ്യത്ത് നീറ്റ്, ജെഇഇ പരീക്ഷകള്‍ ആരംഭിക്കാനിരിക്കുകയാണ്. കൊവിഡ് വ്യാപനം ശക്തമാകുന്ന ഘട്ടത്തില്‍ പരീക്ഷകള്‍ നടത്തുന്നതിന് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഉദ്ധവ് താക്കറെയെ കൂടാതെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

പിണറായി വിജയനെ ഒഴിവാക്കി സോണിയാ ഗാന്ധി, കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ശക്തമായ എതിർപ്പ്!പിണറായി വിജയനെ ഒഴിവാക്കി സോണിയാ ഗാന്ധി, കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ശക്തമായ എതിർപ്പ്!

പരീക്ഷകള്‍ മാറ്റി വെയ്ക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് 7 മുഖ്യമന്ത്രിമാരും യോഗത്തില്‍ തീരുമാനത്തിലെത്തി. സംസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ഒരുമിച്ച് പൊരുതാനും മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി. മമത ബാനര്‍ജിയാണ് കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയില്‍ പോകാമെന്ന നിര്‍ദേശം യോഗത്തില്‍ മുന്നോട്ട് വെച്ചത്. പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് വിഷയം അവതരിപ്പിക്കാമെന്ന് ഹേമന്ദ് സോറന്‍ നിര്‍ദേശിച്ചു. ഒരാഴ്ച മാത്രമേ പരീക്ഷ തുടങ്ങാന്‍ ബാക്കിയുളളൂ എന്നതിനാല്‍ നീക്കങ്ങള്‍ വേഗത്തില്‍ വേണം എന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.

എല്ലാം തുടങ്ങിയത് തരൂരിന്റെ വിരുന്നില്‍, പൈലറ്റും ചിദംബരവും! ജനുവരിയിൽ കോൺഗ്രസിന് പുതിയ പ്രസിഡണ്ട്!എല്ലാം തുടങ്ങിയത് തരൂരിന്റെ വിരുന്നില്‍, പൈലറ്റും ചിദംബരവും! ജനുവരിയിൽ കോൺഗ്രസിന് പുതിയ പ്രസിഡണ്ട്!

 സൂപ്പർ കോപ്പ് കെ അണ്ണാമലെ ബിജെപിയില്‍ ചേര്‍ന്നു, നരേന്ദ്ര മോദിയുടെ കടുത്ത ആരാധകൻ സൂപ്പർ കോപ്പ് കെ അണ്ണാമലെ ബിജെപിയില്‍ ചേര്‍ന്നു, നരേന്ദ്ര മോദിയുടെ കടുത്ത ആരാധകൻ

English summary
Uddhav Thackeray demands fight against Centre in Chief Minister's meet called by Sonia Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X