കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ കടന്നാക്രമിച്ച ഉദ്ധവ് താക്കറെ; സമാധാനമില്ലാത്ത ഹിന്ദുരാഷ്ട്രം വേണ്ട

Google Oneindia Malayalam News

മുംബൈ: ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനവുമായി ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ബിജെപിയുടെയും ശിവസേനയുടെയും ഹിന്ദുത്വം തമ്മില്‍ വ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അധികാരം പിടിക്കാന്‍ മതത്തെ ഉപയോഗിക്കുന്നതല്ല തന്റെ ഹിന്ദുത്വ കാഴ്ചപ്പാടെന്ന് ബിജെപിയെ കുറ്റപ്പെടുത്തി ഉദ്ധവ് സൂചിപ്പിച്ചു. ബിജെപിക്കും ശിവസേനയ്ക്കും ഒരേ ചിന്താരീതിയല്ല. സമാധാനമില്ലാത്ത ഹിന്ദുരാഷ്ട്രം തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങള്‍ മറ്റുള്ളവരെ കൊല്ലുന്നതിനോട് യോജിക്കാനാകില്ല. തന്റെ ഹിന്ദുരാഷ്ട്ര വീക്ഷണം അതല്ല. ഞാന്‍ പഠിച്ചത് അങ്ങനെ അല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

U

മഹാരാഷ്ട്രയില്‍ ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) നടപ്പാക്കില്ലെന്ന് ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ അദ്ദേഹം ന്യായീകരിച്ചു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ആരുടെയും പൗരത്വം എടുത്തുകളയില്ലെന്ന് അദ്ദേഹം പറഞ്ഞു. ശിവസേനയുടെ മുഖപത്രമായ സാമ്‌നക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കിയത്.

മൂന്ന് രാജ്യങ്ങളില്‍ നിന്ന് മതപീഡനം മൂലം ഇന്ത്യയില്‍ അഭയം തേടിയവരെയാണ് സിഎഎ പരിഗണിക്കുന്നത്. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പൗരത്വം തെളിയിക്കുക എന്നത് പ്രയാസകരമാകുന്ന സാഹചര്യം ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

പുതിയ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തിനുള്ള ആശങ്ക പരിഹരിക്കും. കഴിഞ്ഞ ദിവസം മുസ്ലിം സമുദായത്തിലെ പ്രമുഖര്‍ ഉദ്ധവ് താക്കറെയെ സന്ദര്‍ശിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരെ കേരളവും പഞ്ചാബും പാസാക്കിയ പോലെ മഹാരാഷ്ട്ര നിയമസഭയിലും പ്രമേയം അവതരിപ്പിക്കണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യം. എന്നാല്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭിമുഖത്തില്‍ ഒന്നും പറഞ്ഞില്ല.

English summary
Uddhav Thackeray has attacked BJP over its Hindutva agenda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X