കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഉദ്ധവ്.... കോണ്‍ഗ്രസിന് മുന്നറിയിപ്പ്, മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പോര്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി സഖ്യത്തില്‍ വാക് പോര് മുറുകുന്നു.ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്നെ രംഗത്തെത്തി. ശിവസേനയും ഭാവിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഉദ്ധവ് പറഞ്ഞു. ആരുമായും സഖ്യമില്ലാതെ തന്നെ മത്സരിക്കാന്‍ ശിവസേനയ്ക്ക് പ്ലാനുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് പറയാനുള്ള സമയം ഇതല്ലെന്ന് ഉദ്ധവ് വ്യക്തമാക്കി.

1

നേരത്തെ കോണ്‍ഗ്രസിന്റെ നാനാ പടോലെയായിരുന്നു പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞത്. ഹൈക്കമാന്‍ഡ് അനുവദിച്ചാല്‍ താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്നും പടോലെ പറഞ്ഞിരുന്നു. വലിയൊരു മഹാമാരി നമ്മുടെ മുന്നിലുണ്ട്. ആ സമയത്ത് രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. ജനങ്ങളുടെ ക്ഷേമത്തിനാണ് ഈ അവസരത്തില്‍ മുന്‍ഗണന നല്‍കേണ്ടത്. അഭിമാനവും കരുത്തും ഒത്തുചേരുന്നതാണ് ഒറ്റയ്ക്ക് മത്സരിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു.

കോണ്‍ഗ്രസില്‍ നേതാക്കള്‍ക്ക് ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമാണ്. ഒരാള്‍ പറയുന്നു ഒറ്റയ്ക്കാണ് മത്സരമെന്ന്, എന്നാല്‍ ബാക്കിയുള്ളവര്‍ അതിന് എതിരാണ്. ആദ്യ ഈ ആശയക്കുഴപ്പം കോണ്‍ഗ്രസ് മാറ്റട്ടെയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം സഖ്യത്തില്‍ വേണ്ട പരിഗണന കിട്ടുന്നില്ല എന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ഭരണം എന്‍സിപിയും ശിവസേനയും ചേര്‍ന്നാണ് നടത്തുന്നതെന്നും ഇവര്‍ പറയുന്നു. തങ്ങളുടെ മന്ത്രിമാരെ പോലും അവഗണിച്ചെന്നാണ് പടോലെ ചൂണ്ടിക്കാണിച്ചത്. അശോക് ചവാന്‍ അടക്കം സഖ്യത്തിലെ സമീപനത്തില്‍ അതൃപ്തനാണ്.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക്കും സഖ്യം വേണ്ടെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തണമെന്നും, അതിലൂടെ ശിവസേന ശക്തിപ്പെടുമെന്നും സര്‍നായിക് പറഞ്ഞു. കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് ശിവസേനയെ ദുര്‍ബലമാക്കുകയാണെന്നും സര്‍നായിക്ക് കുറ്റപ്പെടുത്തി. എന്‍സിപിക്കും കോണ്‍ഗ്രസിനും സ്വന്തം മുഖ്യമന്ത്രിമാരെ വേണം. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് മത്സരിക്കണം. എന്‍സിപി നേതാക്കളെ ശിവസേനയില്‍ നിന്ന് അടര്‍ത്തിയെടുക്കുകയാണെന്നും പ്രതാപ് സര്‍നായിക് പറഞ്ഞു.

ഗ്ലാമറസ് ലുക്കിൽ തേജസ്വി മദിവാഡ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
Ramya Haridas talks about the incident

English summary
uddhav thackeray replies to congress says shiv sean too can go solo in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X