മോദി സര്‍ക്കാരിന്റെത് രാജ്യത്തെ ഏറ്റവും മോശം ഭരണം: അതിന്റെ കാരണങ്ങള്‍ എണ്ണിപ്പറയും ശിവസേന...

  • By: Akshay
Subscribe to Oneindia Malayalam

മുംബൈ: രാജ്യം കണ്ട ഏറ്റവും മോശം സര്‍ക്കാരണ് മോദിയുടേതെന്ന് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വളരെ ശക്തമായി തന്നെ വിമര്‍ശിച്ചിരിക്കുകയാണ് എന്‍ഡിഎയുടെ സഖ്യകക്ഷി കൂടിയായ ശിവസേന.

ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ രാജ്യത്തെ സൈനീകര്‍ നടത്തിയ ആക്രമണത്തിന്റെ നേട്ടം നരേന്ദ്രമോദി അര്‍ഹതയില്ലാതെ കൈയ്യടക്കി വെച്ചിരിക്കുകയാണെന്നും ശിവസേന തലവന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. ചിലര്‍ പറയുന്നത് കേട്ടാല്‍ 2014ല്‍ ആണ് ഇന്ത്യ ഉണ്ടായതെന്ന് തോന്നുമെന്നും ഉദ്ധവ് പരിഹസിച്ചു.

 ഉദ്ധവ് താക്കറെ

ഉദ്ധവ് താക്കറെ

സൈനീകര്‍ക്ക് നിലവാരമില്ലാത്ത ഭക്ഷണം നല്‍കുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമോ എന്നും ഉദ്ധവ് താക്കറെ ചോദിച്ചു.

 നോട്ട് നിരോധനം

നോട്ട് നിരോധനം

വിശക്കുന്ന വയറുമായി സൈനീകര്‍ ശത്രുവിനെ നേരിടുന്നത്. നോട്ട് നിരോധനം പാവങ്ങള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

 ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെ മോദി നടത്തിയ പരാമര്‍ശത്തെ ചുവടുപിടിച്ചുകൊണ്ട് ശിവസേന കഴിഞ്ഞ ദിവസവും ബിജെപിക്കെതിരെ ആക്രമണം നടത്തിയിരുന്നു.

 അഭിമാനം

അഭിമാനം

പ്രതിപക്ഷത്തിന്റെ ജാതകം നോക്കി സമയം കളയാതെ ഭകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അഭിമാനം കാത്തു സൂക്ഷിക്കണമെന്നും ശിവസേന കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ ഉപദേശിച്ചിരുന്നു.

 പരസ്പരം ചെളിവാരിയെറിയരുത്

പരസ്പരം ചെളിവാരിയെറിയരുത്

മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞ് നോക്കുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമെങ്കിലും പരസ്പരം ചെളിവാരിയെറിയലില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ശിവസേന കഴിഞ്ഞ ദിവസം മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു.

English summary
Uddhav Thackeray tirade against PM Modi and BJP Government continues
Please Wait while comments are loading...