കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചൂലെടുത്ത് ' എന്‍ആര്‍ഐകള്‍ പഞ്ചാബിലേക്ക്! ആശങ്കയോടെ അകാലികളും കോണ്‍ഗ്രസും

കാനഡയില്‍ നിന്നാണ് അധികം പേരും എത്തിയിരിക്കുന്നത്. പഞ്ചാബില്‍ മാറ്റം ആഗ്രഹിക്കുന്നതുകൊണ്ടാണ് എന്‍ആര്‍ഐകള്‍ എഎപി പ്രചരണത്തിനായി എത്തിയിരിക്കുന്നതെന്നാണ് എഎപി പറയുന്നത്.

  • By Gowthamy
Google Oneindia Malayalam News

ചണ്ഡിഗഢ്: പഞ്ചാബില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകവെ കന്നി അങ്കത്തിനിറങ്ങിയ എഎപിക്ക് പിന്തുണയുമായി വിദേശ ഇന്ത്യക്കാര്‍ കൂട്ടത്തോടെ എത്തുന്നതില്‍ കോണ്‍ഗ്രസിനും അകാലിദള്‍- ബിജെപി സഖ്യത്തിനും ആശങ്ക. ബുധനാഴ്ച രാവിലെയും 150 ഓളം പഞ്ചാബികളായ എന്‍ആര്‍ഐകളാണ് പ്രചരണത്തിനായി പഞ്ചാബില്‍ എത്തിയത്.

കഴിഞ്ഞയാഴ്ച ദില്ലിയില്‍ 250 എന്‍ആര്‍ഐകള്‍ എഎപിയുടെ പ്രചരണത്തിനായി എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും എത്തിയിരിക്കുന്നത്. എഎപിക്കായി കൂടുതല്‍ എന്‍ആര്‍ഐകള്‍ പ്രചരണത്തിനെത്തുന്നതിനെതിരെ കോണ്‍ഗ്രസ്, എസ്എഡി- ബിജെപി സഖ്യം തുടങ്ങിയവര്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ച് ഇവര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ്.

punjab election

കാനഡയില്‍ നിന്നാണ് അധികം പേരും എത്തിയിരിക്കുന്നത്. പഞ്ചാബില്‍ മാറ്റം ആഗ്രഹിക്കുന്നതുകൊണ്ടാണ് എന്‍ആര്‍ഐകള്‍ എഎപി പ്രചരണത്തിനായി എത്തിയിരിക്കുന്നതെന്നാണ് എഎപിയുന്നു. അവധയെടുത്ത് സ്വന്തം ചിലവിലാണ് ഇവര്‍ എത്തിയിരികകുന്നതെന്നും എഎപി പറയുന്നു. ആറായിരം എന്‍ആര്‍ഐകള്‍ തിരഞ്ഞെടുപ്പില്‍ പ്രചരണത്തിനായി ഇറങ്ങുമെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.

എന്നാല്‍ എന്‍ആര്‍ഐകള്‍ എഎപിക്കായി എത്തുന്നതിനെതിരെ കോണ്‍ഗ്രസും എസ്എഡി- ബിജെപി സഖ്യവും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. ഇങ്ങനെ എത്തുന്നവരെ തിരിച്ചയക്കണമെന്നാണ് ആവശ്യം. ഇവര്‍ വിഘടന സ്വരം ഉയര്‍ത്തുന്നവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. പരാതി പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

തങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്നും പ്രചരണം നടത്തുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടയില്ലെന്നാണ് വിശ്വസിക്കുന്നതെന്നും എന്‍ആര്‍ഐകളും പറയുന്നു.

English summary
When 150 Non-Resident Indians or NRIs landed at Amritsar early this morning, they were welcomed by senior leaders of the Aam Aadmi Party who dispatched them as campaigners.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X