മോദിയുടെ ബ്രിട്ടൻ യാത്ര; ദാവൂദിന് പോയത് 670 കോടി രൂപയുടെ സ്വത്തുക്കൾ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ബ്രിട്ടീഷ് സർക്കാർ കണ്ടുകെട്ടി. വാർവിക്ക്ഷൈറിലെ ഹോട്ടൽ, മിഡ്ലാൻഡിലെ വീടുകൾ എന്നീവയാണ് സർക്കാർ കണ്ടുകെട്ടിയത്.ബ്രിട്ടീഷ് സർക്കാർ ദാവൂദിന്റെ 670 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

2015 ൽ ഇൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ദാവൂദിന്റെ മിഡ് ലാൻഡിലുള്ള അനധികൃത സ്വത്തുക്കളെ കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കണ്ടുകെട്ടിയത്. കഴിഞ്ഞ ദിവസം ബ്രിട്ടന്‍ പുറത്ത് വിട്ട പുതുക്കിയ 21 സാമ്പത്തിക അംഗ ഉപരോധ പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായിരുന്നു ദാവൂദ് ഇബ്രാഹിം. ഇതിൽ ദാവൂദിന്റെ പാകിസ്താനിലെ വിലാസങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

davood

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടൻ സന്ദർശിച്ച് രണ്ടു വർഷം പിന്നിടുമ്പോഴാണ് ദാവൂദിന്റെ ബ്രിട്ടനിലെ സ്വത്തുക്കൾ സർക്കാർ മരവിപ്പിച്ചത്. സന്ദർശന വേളയിൽ ദാവൂദിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു. ഫോബ്‌സ് മാഗസിന്റെ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളുടെ പട്ടികയില്‍ തുടര്‍ച്ചയായി ഇടം പിടിക്കുന്ന ആളാണ് ദാവൂദ് ഇബ്രാഹിം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The UK government has seized properties belonging to India’s most wanted terrorist, Dawood Ibrahim. The assets which have been frozen include the terror don’s properties in Midlands.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്