കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരുടെ സുരക്ഷ ലക്ഷ്യം; ഓപ്പറേഷൻ ഗംഗ പുരോഗതി വിലയിരുത്തി; ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി

Google Oneindia Malayalam News

ഡൽഹി: റഷ്യ - യുക്രൈൻ പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേർന്നു. വിഷയത്തിൽ പ്രധാന മന്ത്രിയുടെ എട്ടാമത്ത് ചർച്ചയാണ് ഇന്ന് നടന്നത്. ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നതിനായി ശ്രമങ്ങൾ നടക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.

ഓപ്പറേഷൻ ഗംഗ പദ്ധതിയുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. യുക്രൈനിൽ വെടിയേറ്റ വിദ്യാർത്ഥിയുടെ സ്ഥിതിഗതിയും പ്രധാനമന്ത്രി ചർച്ച ചെയ്തു. യുക്രൈൻ - റഷ്യ യുദ്ധം ഒമ്പതാം ദിവസം എത്തി നിൽക്കുകയാണ്. റഷ്യൻ അധിനിവേശം യുക്രൈനിൽ നടന്നു കൊണ്ടിരിക്കുന്നു.

ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉന്നതതല യോഗം ചേർന്നിരിക്കുന്നത്. കീവിൽ വേടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ലഭിച്ചതായി കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ് അറിയിച്ചു.

1

അതേസമയം, യുദ്ധം ആരംഭിച്ചതു മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നിരവധി ഉന്നതതല യോഗങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, യുക്രൈൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്‌കി എന്നിവരുമായും പ്രധാനമന്ത്രി സംസാരിച്ചിരുന്നു. യുദ്ധത്തിൽ തകർന്ന പ്രദേശങ്ങളിൽ നിന്ന് ഇന്ത്യക്കാർക്ക് സുരക്ഷിതമാകുന്നതിന് സർക്കാർ മോസ്കോയെ സമീപിച്ചിരുന്നു.

ഇന്ത്യക്കാർക്ക് നല്ല ചൂടുളള ഭക്ഷണം; അതും സൗജന്യമായി; കമ്മ്യൂണിറ്റി കിച്ചൺ ആശയവുമായി മഹാരാജഇന്ത്യക്കാർക്ക് നല്ല ചൂടുളള ഭക്ഷണം; അതും സൗജന്യമായി; കമ്മ്യൂണിറ്റി കിച്ചൺ ആശയവുമായി മഹാരാജ

2

അതേസമയം, പ്രധാനമന്ത്രിയുടെ നേരിട്ടുളള ഇടപെടലുകൾ കൊണ്ട് ഓപ്പറേഷൻ ഗംഗ പദ്ധതി ഇന്ത്യയിൽ മികച്ച രീതിയിലുളള വിജയത്തിലേക്ക് എത്തുകയാണ്. ദിവസേന നിരവധി ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ പ്രധാനമന്ത്രിയുടെ പുതിയ പദ്ധതിയിലൂടെ സാധിക്കുന്നു. നിലവിൽ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന പ്രവർത്തികൾ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഒഴിപ്പിക്കുന്ന പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കാൻ നാല് കേന്ദ്രമന്ത്രിമാരെ യുക്രൈനിലെ നാല് അയൽരാജ്യങ്ങളിലേക്ക് കേന്ദ്ര സർക്കാർ അയച്ചിട്ടുണ്ട്.

3

റൊമാനിയയിലെയും ഹംഗറിയിലെയും എയർ ഫീൽഡുകൾ ഉപയോഗിച്ച് ഓപ്പറേഷൻ ഗംഗയിലൂടെ യുക്രൈനിൽ നിന്നുള്ള 630 ഇന്ത്യക്കാർ നാട്ടിൽ എത്തിയിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് സി -17 വിമാനങ്ങളാണ് ഇന്നലെ ഇന്ത്യയിൽ എത്തിയിരുന്നത്. യുക്രൈനിൽ നിന്ന് ഇതുവരെ 9,000 പൗരന്മാർ ഇന്ത്യയിലേക്ക് തിരികെ എത്തി. വിദേശകാര്യ മന്ത്രാലയമാണ് ഈ വിവരങ്ങൾ സ്ഥിരീകരിക്കുന്നത്.

കൃഷി മേഖലയിൽ സർക്കാരിന് കാല താമസമെന്ന് സുരേഷ് ഗോപി; അന്വേഷിച്ച് ഉടൻ റിപ്പോർട്ട് വേണമെന്ന് മന്ത്രികൃഷി മേഖലയിൽ സർക്കാരിന് കാല താമസമെന്ന് സുരേഷ് ഗോപി; അന്വേഷിച്ച് ഉടൻ റിപ്പോർട്ട് വേണമെന്ന് മന്ത്രി

4

അതേസമയം, യുക്രൈനിന്റെ പ്രധാന നഗരങ്ങളായ ഖാർകിവ്, സുമി എന്നിവയുൾപ്പെടെ റഷ്യ സൈന്യം അക്രമത്തിന്റെ കീഴിലാണ്. ഈ പ്രദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കാനുളള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നണ്ട്. അതേസമയം, ഖാർകിവ്, സുമി നഗരങ്ങളിൽ ഏകദേശം 2,000 അധികം ഇന്ത്യക്കാരെ പുറത്തിറക്കാനുളള ശ്രമങ്ങൾ ഇന്ത്യ നടത്തി.

5

എന്നാൽ, ഖാർകിവിലും സുമിയിലും നൂറുകണക്കിന് ഇന്ത്യക്കാർ ഇപ്പോഴുമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 1,000-ത്തോളം പൗരന്മാർ ഖാർകിവിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള മാറി പിസോചിനിലാണ് കുടുങ്ങി കിടക്കുന്നത്. ഇവിടെ കുടുങ്ങി കിടക്കുന്നവരെ പടിഞ്ഞാറൻ അല്ലെങ്കിൽ തെക്കൻ യുക്രൈനിലേക്ക് മാറ്റാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രക്ഷാമാർഗ്ഗത്തിനായി വിവിധ വഴികളാണ് അധികൃതർ സ്വീകരിക്കുന്നത്.

6

ഖാർകിവിൽ അക്രമം ഉണ്ടായതിന് പിന്നാലെ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നതിൽ പ്രതിസന്ധി നേരിടുകയാണ്. ഖാർകിവിൽ ഇന്നലെ വലിയ രീതിയിലുളള അക്രമം പൊട്ടി പുറപ്പെട്ടിരുന്നു. ഇത് രക്ഷാദൗത്യം നടത്തുന്ന അധികൃതർക്ക് തടസമായി മാറുന്നു. പിസോചിനിയിൽ ആയിരത്തിലധികം ഇനിയും ആളുകൾ ഉണ്ട്. അതേസമയം, സാധ്യമായ ഏത് വഴിയിലൂടെയും ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ വേണ്ട മുൻകരുതൽ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

Recommended Video

cmsvideo
മോദി കീ ജയ് വിളിപ്പിക്കാന്‍ ശ്രമിച്ചു, തേച്ചൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍ | Oneindia Malayalam
7

അതേസമയം, ഒഴിപ്പിക്കലിന്റെ പുരോഗതി അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസവും ഉന്നതതല യോഗങ്ങളിൽ അധ്യക്ഷത വഹിച്ചിരുന്നു. യുക്രൈനിൽ ഉണ്ടായിരുന്ന 20,000 ഇന്ത്യക്കാരിൽ 6,000-ത്തിലധികം ആളുകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വന്നിരുന്നു. നിലവിൽ യുക്രൈൻ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. അതിൽ ബദൽ മാർഗ്ഗങ്ങളിലൂടെയാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നത്.

English summary
ukraine russia crisis: Narendra Modi conducted high level meeting to discuss indian returnees from ukraine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X