ഇന്ത്യക്കാരെ നാട് കാണിക്കാൻ 24-കാരിയായ പൈലറ്റ്;'ജോലി ഭാരം കാര്യമാക്കിയില്ല'; മൽഹോത്ര എന്ന പെൺകരുത്ത്
ഡൽഹി: യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ തിരികെ നാട്ടിൽ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച് ഇരുപത്തിനാലുകാരിയായ മൽഹോത്ര ചക്രവർത്തി. നാലു വർഷമായി മൽഹോത്ര ഒരു പൈലറ്റ് ആയി സേവനമനുഷ്ഠിക്കുന്നു. കൊൽക്കത്ത സ്വദേശിയാണ് മാതൃക പൈലറ്റുകാരിയായ മൽഹോത്ര ചക്രവർത്തി.
ഒരു സ്വകാര്യ വിമാന കമ്പനിയിലെ പൈലറ്റ് ആയാണ് മൽഹോത്ര തിളങ്ങുന്നത്. റഷ്യ - യുക്രൈൻ പ്രതിസന്ധിയുടെ ഭാഗമായി നിരവധി ഇന്ത്യൻ വിദ്യാർഥികൾ യുക്രൈനിൽ കുടുങ്ങിക്കിടക്കുകയാണ്.

ഇന്ത്യയുടെ പദ്ധതിയായ ഓപ്പറേഷൻ ഗംഗയിലൂടെ യുക്രൈനിലെ കുടുങ്ങിക്കിടക്കുന്ന നിരവധി വിദ്യാർഥികളെ നാട്ടിലേക്ക് എത്തിച്ചു വരുന്നു. ഇത്തരത്തിൽ യുക്രൈനിൽ കുടുങ്ങിക്കിടന്ന 800 വിദ്യാർഥികളെ ആറു വിമാനങ്ങളിലായി മൽഹോത്രയ്ക്ക് നാട്ടിൽ എത്തിക്കാൻ കഴിഞ്ഞു.
തന്റെ ചെറിയ പ്രായത്തിൽ യുദ്ധ ഭൂമിയായ യുക്രൈനിൽ അകപ്പെട്ട ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും മഹത്തരമായ അനുഭവമായി മൽഹോത്ര പറയുന്നു. പ്രതിദിനം 14 മണിക്കൂറോളം എയർബസ് എ 320 വിമാനം മൽഹോത്രക്ക് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പറത്തേണ്ടി വന്നു. എന്നാൽ , അതിഭയാനകമായ സാഹചര്യത്തിൽ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ കഴിഞ്ഞു. ഇത് ഓർക്കുമ്പോൾ ജോലി ഭാരം കാര്യമാക്കുന്നില്ലെന്നും മൽഹോത്ര പറയുന്നു.
കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി 21 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അനുഭവം മൽഹോത്ര ഓർത്തെടുത്തു. 'പെൺകുട്ടിക്കുള്ള സമ്മർദ്ദം കാരണം ഫിറ്റ്നസ് ബാധിച്ച സംഭവമായിരുന്നു അത്. അബോധാവസ്ഥയിൽ ആയിരുന്നു പെൺകുട്ടി. യാത്രയിൽ അവൾ തൻറെ കൈകളിൽ മുറുകെ പിടിച്ചിരുന്നു. അവളുടെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകാൻ എന്നോട് ആവശ്യപ്പെട്ടു.'
ഈ നിമിഷം എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവമാണെന്ന് മൽഹോത്ര പറയുന്നു. മൽഹോത്ര നേരത്തെ ജോലി ചെയ്തു വന്നിരുന്നത് എയർലൈനിൽ ആയിരുന്നു. റഷ്യ - യുക്രൈൻ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടത് പിന്നാലെ രക്ഷാപ്രവർത്തനത്തിനായി പെട്ടെന്ന് തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് മൽഹോത്ര വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനായി ലഭിച്ച ഫോൺ കോളിന് പിന്നാലെ ഉടൻ തന്നെ ബാഗ് പാക്ക് ചെയ്തു.
വെറും രണ്ടു മണിക്കൂർ കൊണ്ട് ഇന്ത്യയുടെ രക്ഷാപ്രവർത്തനത്തിന് ഭാഗമാവുകയായിരുന്നു എന്നും മൽഹോത്ര പറയുന്നു. അതേസമയം, ഉത്തർപ്രദേശിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉദാൻ അക്കാദമിയിൽ ആണ് മൽഹോത്ര ബിരുദം നേടിയത്. കൊവിഡ് മഹാമാരി കാലത്ത് വന്ദേഭാരത് മിഷന്റെ പ്രധാന പങ്കാളിയായിരുന്നു മൽഹോത്ര.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications