കശ്മീരില്‍ വ്യാപക തിരച്ചിൽ: ഭീകരസാന്നിധ്യവും ആക്രമണ ഭീതിയും!! പിന്നിൽ കേന്ദ്രനിർദേശം!!

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരിൽ സൈന്യത്തിന്‍റെ വ്യാപക തിരച്ചിൽ. കശ്മീരിലെ ഷോപ്പിയാൻ ജില്ലയില്‍ ആയുധധാരികളായ ഹിസ്ബുള്‍ മുജാഹിദ്ദീൻ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്നാണ് സുരക്ഷാ സേന തിരച്ചിൽ നടത്തുന്നത്. ഷോപ്പിയാനില്‍ ഇന്ത്യൻ സൈനികനെ  വധിച്ച ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് സംഭവം.

ഇരട്ടച്ചങ്കന്റെ 'മുഖത്തടിച്ച്' സ്പീക്കറുടെ റൂളിംഗ്; ഇത് ശരിയാകില്ല,സഭയില്‍ ചോരപുരണ്ട വസ്ത്രങ്ങളും...

അർദ്ധരാത്രി മുതൽ തന്നെ ഇന്ത്യൻ സൈന്യത്തിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ 1000 സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് തിരച്ചില്‍ നടത്തുന്നത്. ഹെഫ്, ശിർമൽ എന്നീ രണ്ട് ഗ്രാമങ്ങളിലാണ് തിരച്ചിൽ നടക്കുന്നത്. പ്രദേശത്തുള്ള ഭീകരരെ തുരത്തുന്നതിനായി വീടുതോറും കയറിയുള്ള പരിശോധനയാ
ണ് നടത്തുന്നത്.

മോഹന്‍ലാലിന്റെ പുലിമുരുകന്‍ കാണണം, സിദ്ധിഖിനെ തിരഞ്ഞുകൊണ്ടിരിയ്ക്കുകയാണെന്ന് സല്‍മാന്‍ ഖാന്‍

ഇന്‍റലിജൻസ് മുന്നറിയിപ്പ്

ഇന്‍റലിജൻസ് മുന്നറിയിപ്പ്

പാക് അനുകൂല ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹ്ഹിദ്ദീന്‍റെ ഭീകരർ വനപ്രദേശത്തിനുള്ളിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സുരക്ഷ സേന തിരച്ചിൽ ആരംഭിച്ചത്. ഷോപ്പിയാൻ ജില്ലയിൽ ഭീകരസാന്നിധ്യമുണ്ടെന്നാണ് ഇന്‍റലിജൻസ് നൽകുന്ന വിവരം.

ഭീകരവിരുദ്ധ ഓപ്പറേഷൻ

ഭീകരവിരുദ്ധ ഓപ്പറേഷൻ

ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് ഇന്ത്യന്‍ സൈനികരെ പാക് ബാ‍റ്റ് സേന തലറുത്ത് മൃതദേഹം വികൃതമാക്കിയതിനെ തുടർന്ന് സൈനികത്തലവൻ ജനറൽ ബിപിൻ റാവത്ത്, പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്ലി എന്നിവർ ജമ്മു കശ്മീരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കശ്മീരിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നേരത്തെ ഇത്തരത്തില്‍ സൈന്യം ഷോപ്പിയാൻ മേഖലയിൽ ഗ്രാമീണരെ മാറ്റി നിർത്തി തിരച്ചിൽ നടത്തിയത്. പ്രതിരോധ മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ജെയ്റ്റ്ലി നടത്തുന്ന ആദ്യത്തെ സന്ദർശനമായിരുന്നു ഇത്.

ക് വെടിനിർത്തല്‍ കരാര്‍ ലംഘനം

ക് വെടിനിർത്തല്‍ കരാര്‍ ലംഘനം

പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ മോർട്ടാർ ഷെല്ലുകളും ചെറു ആയുധങ്ങളും ഉപയോഗിച്ചുള്ള ആക്രമണം വർധിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ കശ്മീരിലെ ബാലെക്കോട്ടെയിൽ കരാര്‍ ലംഘിച്ച് പാക് സൈന്യം ഇന്ത്യൻ ഫോർവേഡ് പോസറ്റുകൾ ആക്രമിച്ചിരുന്നു. പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് കഴിഞ്ഞ ദിവസവും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.

ഒടുങ്ങുന്നില്ല സംഘർഷം

ഒടുങ്ങുന്നില്ല സംഘർഷം

ജമ്മു കശ്മീരിൽ യുവാക്കൾ സൈന്യത്തിനെതിരെ ആയുധമെടുക്കുന്നതും കല്ലെറിയുന്നതും പതിവായതിന് പിന്നാലെ കോളേജിലെ സുരക്ഷാ സൈന്യത്തിന്‍റെ സാന്നിധ്യത്തെ ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ കൂടി തെരുവിലിറങ്ങിയത് വെല്ലുവിളിയുയർത്തിയിരുന്നു. പെണ്‍കുട്ടികള്‍ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളാണ് കല്ലുകളുമായി സൈന്യത്തെ നേരിട്ടത്. ഹിസ്ബുൾ മുജാഹിദ്ദീൻ ഉൾപ്പെടെയുള്ള ഭീകരരുടെ സാന്നിധ്യത്തിന് പിന്നാലെയാണ് ഇത്തരം വെല്ലുവിളികൾ സൈന്യത്തിനുള്ളത്.

മോർട്ടാർ ഷെല്ലും ആയുധങ്ങളും

മോർട്ടാർ ഷെല്ലും ആയുധങ്ങളും

മോർട്ടാർ ഷെല്ലുകളും ചെറിയ ആയുങ്ങളും ഉപയോഗിച്ചാണ് പാകിസ്താൻ ഇന്ത്യൻ അതിർത്തിയില്‍ ആക്രമണം നടത്തുന്നത്. 82 എംഎം, 120 എംഎം മോർട്ടാർ ഷെല്ലുകളുമാണ് പാക് സൈന്യം ഇന്ത്യയെ ആക്രമിക്കുന്നതിനായി ഉപയോഗിക്കുന്നത്.

സ്കൂളുകള്‍ അടച്ചിട്ടു

സ്കൂളുകള്‍ അടച്ചിട്ടു

നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാക് പ്രകോപനം ശക്തമായതോടെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പ്രവർത്തിച്ചിരുന്ന 50ലധികം സ്കൂളുകൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടിരിക്കുന്നു. ആക്രമണമുണ്ടായ ഡൂങ്കി, മഞ്ചെക്കോട്ടെ എന്നിവിടങ്ങളിലെ 36 സ്കുളുകൾ അടച്ചുപൂട്ടിയത് അതിർത്തി ഗ്രാമങ്ങളിലെ 4,600 ഓളം വരുന്ന വിദ്യാർത്ഥികളെയാണ് പ്രതികൂലമായി ബാധിക്കുക.

English summary
Ummer Fayaz killing: In massive search operation involving 1,000 security personnel, 500 houses searched in two Shopian villages
Please Wait while comments are loading...