ആശുപത്രി ബില്‍ അടക്കാന്‍ പണമില്ല; നവജാത ശിശുവിനെ വിറ്റു
ഗുവാഹത്തി: ആശുപത്രിയില്‍ ബില്ലടക്കാന്‍ പണമില്ലാത്തതിനാല്‍ മാതാപിതാക്കള്‍ നവജാത ശിശുവിനെ വിറ്റു. അസമിലെ ചിരാംഗിലാണ് സംഭവം. ഫിലിപ്പ്, സബിത നര്‍സരി ദമ്പതികളാണ് തങ്ങളുടെ ആദ്യ കുഞ്ഞിനെ വിറ്റത്
ആരോഗ്യ പ്രശ്‌നങ്ങളേത്തുടര്‍ന്നാണ് ഗര്‍ഭിണിയായ സബിതയെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസക്കൂലിക്കാരനായ ഫിലിപ്പിന് പക്ഷേ 29,000 രൂപ വരുന്ന ആശുപത്രി ബില്ലടക്കാനുള്ള കഴിവ് ഉണ്ടായിരുന്നില്ല.

ആശുപത്രിയിലെ ഒരു നഴ്‌സ് ഇവരെ സമാപിക്കുകയും കുട്ടികളില്ലാത്ത ഒരു ദമ്പതികള്‍ ആശുപത്രി ബില്ലടക്കാന്‍ തയ്യാറാണെന്നും പകരം കുട്ടിയെ നല്‍കാമോ എന്നു ചോദിച്ചു. ഇലരുടെ വാഗ്ദാനത്തിനു മുന്നില്‍ ഫിലിപ്പും സബിതയും വഴങ്ങുകയായിരുന്നു.
ആശുപത്രിയിലടക്കാന്‍ തനിക്ക് പണമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് താന്‍ കുഞ്ഞിനെ നല്‍കി ഭാര്യയുമായി വീട്ടിലേക്ക് മടങ്ങിയതെന്ന് ഫിലിപ്പ് പറഞ്ഞു.












Click it and Unblock the Notifications