മോണിക്ക മരിച്ചത് അറിഞ്ഞില്ല, നഗ്നത പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യാനായിരുന്നു ലക്ഷ്യമെന്ന് പ്രതി
പനാജി: പ്രശസ്ത പെര്‍ഫ്യൂമര്‍ മോണിക്ക ഖുര്‍ദെയുടെ കൊലപാതകി കുറ്റം സമ്മതിച്ചു. കഴിഞ്ഞ ദിവസത്തില്‍ ബെംഗളൂരുവില്‍ നിന്നും അറസ്റ്റിലായ രാജ്കുമാര്‍ സിങാണ് ചോദ്യം ചെയ്യല്ലില്‍ കുറ്റം സമ്മതിച്ചത്. ബലപ്രയോഗത്തിനിടയില്‍ മുഖത്ത് തലയിണ അമര്‍ത്തി പിടിച്ചുവെന്നും ബോധം പോയപ്പോള്‍ നഗ്നയാക്കി ഷൂട്ട് ചെയ്തു എന്നും പ്രതി പറയുന്നു.
ബോധ രഹിതയായ മോണിക്ക മരിച്ചത് അറിഞ്ഞിരുന്നില്ല എന്നാണ് പ്രതി പറഞ്ഞത്. കുറച്ച് കഴിയുമ്പോള്‍ ബോധം തിരിച്ചു കിട്ടും എന്ന് കരുതി അടുക്കളയില്‍ പോയി കോഴിമുട്ട പുഴുങ്ങി തിന്നു എന്നും പറയുന്നു.

വീഡിയോ ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് മോണിക്കയെ പീഡിപ്പിച്ചതായും സമ്മതിച്ചു. പിന്നീടുണ്ടായ ബലപ്രയോഗത്തിലാണ് ബോധം നഷ്ടപ്പെട്ടത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മോണിക്ക എഴുന്നേല്‍ക്കാതായപ്പോഴാണ് മരിച്ച വിവരം അറിഞ്ഞത്.
മോണിക്കയും മൊബൈല്‍ ഫോണും എടിഎം കാര്‍ഡും പ്രതി മോഷ്ടിച്ചിരുന്നു. ഉടന്‍ തന്നെ അവിടെ നിന്നും ബെംഗളൂരുവിലേക്ക് രക്ഷപ്പെടുകയും ചെയ്തു. ബെംഗളൂരുവില്‍ നിന്നും എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുകയും പ്രതി ഫേസ്ബുക്കില്‍ ഫോട്ടോ ഇടുകയും ചെയ്തിരുന്നു.
മോണിക്കയുടെ ഫഌറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍. മോണിക്കയുടെ കുട മോഷ്ടിച്ച സംഭവത്തില്‍ ഇയാളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. മുന്‍ വൈരാഗ്യമായിരിക്കാം കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.












Click it and Unblock the Notifications