കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെയും അമിത് ഷായുടെയും കാൽ തൊടാൻ തമിഴ്നാട് മുഖ്യമന്ത്രി നിർബന്ധിതനാകുന്നത് അസഹനീയം: രാഹുൽ

ഇത്രയും വലിയ ഭാഷയും പാരമ്പര്യവുമുള്ള സംസ്ഥാനമായ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയെ ഇത്തരത്തിൽ കാണാൻ തനിക്ക് സധിക്കില്ലെന്നും രാഹുൽ

Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹൽ ഗാന്ധി. ഇരുവരുടെയും കാലിൽ വീഴാൻ തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി നിർബന്ധിതനാകുന്നത് അസഹനീയമാണെന്ന് രാഹുൽ പറഞ്ഞു. ചെന്നൈയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ.

Rahul Gandhi

"തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി അമിത് ഷായുടെ കാലിൽ സ്പർശിക്കുന്ന ചിത്രം ഞാൻ കണ്ടു. നേതാവിന്റെ പാദങ്ങളിൽ സ്പർശിക്കുന്നതും നരേന്ദ്ര മോദിയുടെയോ അമിത് ഷായുടെയോ മുമ്പിൽ വണങ്ങുകയോ ചെയ്യുക എന്നതാണ് ബിജെപിയിൽ സാധ്യമായ കാര്യമാണ്. പ്രധാനമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് കാണുമ്പോൾ അദ്ദേഹത്തെ നിശബ്ദമായി കാലിൽ തൊടാൻ നിർബന്ധിക്കുന്നതും എനിക്ക് അംഗീകരിക്കാൻ സാധിക്കില്ല. മുഖ്യമന്ത്രി അമിത് ഷായുടെ മുന്നിൽ വണങ്ങാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അദ്ദേഹം ചെയ്ത അഴിമതി കാരണം അതിന് നിർബന്ധിതനാക്കുന്നു," രാഹുൽ ഗാന്ധി പറഞ്ഞു.

ഒരു ജൂനിയർ കോൺഗ്രസ് നേതാവ് അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നുവെന്നും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ഒരു ചിത്രം അദ്ദേഹം കണ്ടു എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇത്രയും വലിയ ഭാഷയും പാരമ്പര്യവുമുള്ള സംസ്ഥാനമായ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയെ ഇത്തരത്തിൽ കാണാൻ തനിക്ക് സധിക്കില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

"എന്നാൽ ഒരു വ്യത്യാസമുണ്ട്. തമിഴ്‌നാട് ഇന്ത്യയാണെന്ന് ഞാൻ പറഞ്ഞാൽ, ഇന്ത്യ തമിഴ്‌നാട് ആണെന്നും ഞാൻ അംഗീകരിക്കേണ്ടതുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം തമിഴ്‌നാട് നമസ്‌കരിക്കാൻ നിർബന്ധിക്കുന്ന ഇന്ത്യ ഇന്ത്യയല്ല, അത് മറ്റൊന്നാണ്, "

തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തോടൊപ്പം ചേർന്നാണ് കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സിപിഎമ്മും സിപിഐയും അടക്കമുള്ള ഇടത് പാർട്ടികളും ഈ സഖ്യത്തിന്റെ ഭാഗമാണ്. കേരളത്തിനൊപ്പം ഏപ്രിൽ ആറിന് തന്നെയാണ് തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ്.

അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍

English summary
Unbearable to see Tamil Nadu CM forced to bow, touch feet of Modi and Amit Shah says Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X