കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ, കർഷകരുടെ പ്രശ്നങ്ങൾ,ഇക്കാര്യങ്ങൾ മോദി മിണ്ടിയോ?; വിമർശിച്ച് ചിദംബരം

Google Oneindia Malayalam News

പട്ന; ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആണ് ചൊവ്വാഴ്ച. ദേശീയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎയ്ക്ക് വേണ്ടി പ്രചരണം നയിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രം, കാശ്മീർ വിഭജനം തുടങ്ങിയ വിഷയങ്ങളാണ് മോദി ചർച്ചയാക്കുന്നത്. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് എൻഡിഎ മുഖംതിരിക്കുകയാണെന്ന് ചിദംബരം കുറ്റപ്പെടുത്തി.

p chidambaram

തൊഴിലില്ലായ്മയെ കുറിച്ച് അവർ നിങ്ങളോട് എന്താണ് സംസാരിച്ചത്, തൊഴിലിനെ കുറിച്ച്? പുതിയ വ്യവസായങ്ങളെ കുറിച്ച്? സംരഭങ്ങളെ കുറിച്ച്? കാർഷിതക ഉത്പന്നങ്ങളുടെ താങ്ങുവിലയെ കുറിച്ച്?പ്രളയ ദുരിതാശ്വാസത്തെ കുറിച്ച്? സത്രീ സുരക്ഷയെ കുറിച്ച്? ഒന്നും ഇല്ലെന്നാണ് ഉത്തരം. ബിഹാറിന് വേണ്ടി ഒന്നും ചെയ്യാത്തവരാണ് നിങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്നത്, പി ചിദംബരം പറഞ്ഞു.

ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ശ്രീരാമന്റെ അസ്ഥിതത്വത്തെ ചോദ്യം ചെയ്തവരെയും അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനു തടസം സൃഷ്ടിച്ചവരേയും മറക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ലാലു സർക്കാരിന്റെ കാലത്ത് അയോധ്യ രഥയാത്രയെ സമസ്തിപുരിൽ തടഞ്ഞ സംഭവവും മോദി പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. ദേശ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉൾപ്പെടെയാണ് പ്രചരണങ്ങളിൽ മോദി പ്രതിപക്ഷത്തിനെതിരെ സംസാരിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് ചിദംബരത്തിന്റെ വിമർശനം.

കഴിഞ്ഞ ദിവസം ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ അടിയുറച്ച് വിശ്വസിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടിരുന്നു. ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ആര് പറഞ്ഞു? ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കണം. ഇത് ബീഹാറിൽ തെളിയിക്കാനാകുമെന്നും
ചിദംബരം പറഞ്ഞിരുന്നു. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളും നിയമസഭ തിരഞ്ഞെടുപ്പുകളും പരിശോധിച്ചാൽ ബിജെപിയുടെ വിജയശതമാനം കുത്തനെ കുറഞ്ഞുവെന്നത് വ്യക്തമാണ്. അതിനാൽ ബിഹാറിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ സാധിക്കുമെന്നായിരുന്നു ചിദംബരം പറഞ്ഞത്.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

ബിഹാറിൽ മൂന്ന് ഘട്ടങ്ങളിലായാണ് നിയമസഭ തിരഞ്ഞെടുപ്പ്. ഏഴിനാണ് മൂന്നാം ഘട്ടം നടക്കുന്നത്. നവംബര് 10 നാണ് ഫലപ്രഖ്യാപനം. എൻ‍ഡിഎ കക്ഷികളായ ബിജെപി 46 സീറ്റുകളിലും ജെഡിയു 43 സീറ്റുകളിലും മഹാസഖ്യത്തിലെ ആർജെഡി 56, കോൺഗ്രസ് 24 എന്നിങ്ങനെയാണ് രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്നത്.

കടുംപിടിത്തത്തിൽ പിജെ ജോസഫ്; 'വീഴ്ത്താൻ' കച്ചകെട്ടി ഇറങ്ങി ഉമ്മൻചാണ്ടി.. യുഡിഎഫിൽ പുതിയ നീക്കംകടുംപിടിത്തത്തിൽ പിജെ ജോസഫ്; 'വീഴ്ത്താൻ' കച്ചകെട്ടി ഇറങ്ങി ഉമ്മൻചാണ്ടി.. യുഡിഎഫിൽ പുതിയ നീക്കം

ഡൊണാൾഡ് ട്രംപോ? ജോ ബൈഡനോ?; ഒരേ ഒരു ലക്ഷ്യം.. യുഎസ് തിരഞ്ഞെടുപ്പിലെ ഇന്ത്യൻ കണക്ക് കൂട്ടലുകൾഡൊണാൾഡ് ട്രംപോ? ജോ ബൈഡനോ?; ഒരേ ഒരു ലക്ഷ്യം.. യുഎസ് തിരഞ്ഞെടുപ്പിലെ ഇന്ത്യൻ കണക്ക് കൂട്ടലുകൾ

English summary
Unemployment, women's security, farmers' issues, did Modi speak on this ?; Chidambaram criticizes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X