ഏക സിവില്‍ കോഡില്‍ ബിജെപിയില്‍ ഭിന്നത; വടക്കുകിഴക്കന്‍ മേഖലയില്‍ നടപ്പാക്കാനാവില്ലെന്ന് സുശീല്‍ മോദി
ന്യൂഡല്‍ഹി: ഏക സിവില്‍ കോഡുമായി മോദി സര്‍ക്കാര്‍ മുന്നോട്ട് പോകവേ ബിജെപിയില്‍ നിന്ന് തന്നെ ഭിന്നത. നിയമ കാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്മാന് സുശീല്‍ കുമാര്‍ മോദിയില്‍ നിന്നാണ് എതിര്‍പ്പ് വന്നിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലയില്‍ അടക്കം യുസിസി എങ്ങനെ നടപ്പാക്കാനാകുമെന്നാണ് അദ്ദേഹം ചോദിച്ചിരിക്കുന്നതെന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആചാരങ്ങളും, അനുഷ്ഠാനങ്ങളുമെല്ലാം മറ്റ് വിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഭരണഘടന ഇവര്‍ക്ക് സംരക്ഷണവും നല്‍കുന്നുണ്ടെന്നും സുശീല്‍ മോദി ചൂണ്ടിക്കാണിക്കുന്നു.പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സസ്, ലോ ആന്‍ഡ് ജസ്റ്റിസ്, എന്നീ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ തിങ്കളാഴ്ച്ച യോഗം ചേര്‍ന്നിരുന്നു. ഇവര്‍ ലീഗല്‍ അഫയേഴ്സ് ലെജിസ്ലേറ്റീവ് ഡിപ്പാര്‍ട്ട്മെന്റ്, ലോ കമ്മീഷന് എന്നിവരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ തേടിയത്.

കോണ്‍ഗ്രസ് എംപിമാര്‍ ഈ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും, ഡിഎംകെയുടെ പി വില്സന് യുസിസി നടപ്പാക്കുന്നതിനെ എതിര്‍ക്കുകയും ചെയ്തു. വില്‍സനും, കോണ്‍ഗ്രസ് എംപി വിവേക് തന്‍കയും, അവരുടെ അഭിപ്രായങ്ങള്‍ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തി. സുശീല്‍ കുമാര്‍ മോദിയെ നിലപാടറിയിച്ചുവെന്നും ഇവര്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ അധികാരം സംബന്ധിച്ചുള്ള ആശങ്കകളാണ് പ്രതിപക്ഷ എംപിമാര്‍ ചൂണ്ടിക്കാണിച്ചത്.
ഇന്ത്യയുടെ വൈവിധ്യത്തെ തന്നെ നശിപ്പിക്കുന്നതാണ് യുസിസി എന്നാണ് വില്‍സണ്‍ അഭിപ്രായപ്പെട്ടത്. ഓരോ സംസ്ഥാനങ്ങള്‍ക്കും അനുയോജ്യമായി ഈ നിയമത്തെ മാറ്റാനാവില്ലെന്നും, സംസ്ഥാനങ്ങള്‍ക്ക് ഈ വിഷയത്തില്‍ അധികാരമുണ്ടാവില്ലെന്നും വില്‍സണ്‍ ചൂണ്ടിക്കാണിച്ചു. വിവാഹം, വിവാഹ മോചനം, പൈതൃക സ്വത്ത്, സ്വത്തവകാശം പോലുള്ള കാര്യങ്ങള്‍ കണ്‍കറന്റ് ലിസ്റ്റിലാണ് വരിക. അതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മാണം നിര്‍ത്താന്‍ അധികാരമുണ്ട്. അത് ഏക സിവില്‍ കോഡില്‍ ലഭ്യമാകില്ലെന്ന് വില്സന് എതിര്‍പ്പറിയിച്ച് കൊണ്ടുള്ള കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.
യുസിസി 138 കോടി ജനങ്ങളെ ബാധിക്കുന്നൊരു വിഷയമാണ്. അതുകൊണ്ട് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും വിവേക തന്‍ക, കമ്മിറ്റി ചെയര്മാന് നല്കിയ കുറിപ്പില്‍ പറയുന്നു. വ്യക്തി നിയമങ്ങളുടെ വൈവധ്യത്തെ നിലനിര്‍ത്തുന്നതാണ് നല്ലതെന്ന കമ്മീഷന് തീരുമാനത്തിനൊപ്പമാണ് താന്‍. അതേസമയം വ്യക്തിനിയമങ്ങള്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തിന് വഴിയൊരുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും തന്കര് പറഞ്ഞു.
ഏക സിവില്‍ കോഡിന് പകരം, വിവേചനത്തിന് വഴിവെക്കുന്ന നിയമങ്ങളെ നീക്കം ചെയ്യുകയാണ് വേണ്ടതെന്ന കമ്മിറ്റിയുടെ അഭിപ്രായത്തോട് യോജിക്കുന്നുപവെന്നും തന്‍ക വ്യക്തമാക്കി. ശിവസേന, ബിഎസ്പി പോലുള്ള കക്ഷികളും ഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുസിസി നടപ്പാക്കരുതെന്ന് ഉദ്ധവ് വിഭാഗം ഓര്‍മിപ്പിച്ചു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം












Click it and Unblock the Notifications