കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ബജറ്റ് അവതരണം, കുടുംബ ബജറ്റിൽ നാല് ശതമാനം വരെ ലാഭിക്കുന്നു

Google Oneindia Malayalam News

ദില്ലി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിൽ ജിഎസ്ടിയുടെ നേട്ടങ്ങൾ വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ജിഎസ്ടി ചരിത്രപരമായ നേട്ടവും പരിഷ്കാരവുമാണെന്ന് ധനമന്ത്രി പറഞ്ഞു. ജിഎസ്ടി നികുതി സംവിധാനം നടപ്പിലാക്കിയതോടെ ഒരു കുടുംബത്തിന്റെ പ്രതിമാസചെലവിൽ 4 ശതമാനം വരെ ലാഭിക്കാൻ കഴിയുന്നെണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.

27 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്താൻ കഴിഞ്ഞു;സാമ്പത്തിക അടിത്തറ സുരക്ഷിതമെന്ന് ധനമന്ത്രി!27 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്താൻ കഴിഞ്ഞു;സാമ്പത്തിക അടിത്തറ സുരക്ഷിതമെന്ന് ധനമന്ത്രി!

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്ന് ധനമന്ത്രി പറഞ്ഞു. 2014ൽ 52.2 ശതമാനമായിരുന്ന കേന്ദ്രസർക്കാരിന്റെ കടം 2019ൽ 48.7 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. 2022 ഓടെ രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

nirmala

Recommended Video

cmsvideo
Budget 2020: Here Are The Revised Income Tax Slabs | Oneindia Malayalam

വിദേശ നിക്ഷേപം കഴിഞ്ഞ 5 വർഷത്തിനിടെ വിദേശ നിക്ഷേപം ഗണ്യമായി വർദ്ധിച്ചുവെന്നും 6.11 കോടി കർഷകരെ പ്രധാനമന്ത്രി ഫസൽ യോജന പദ്ധതിയിലൂടെ ഇൻഷുർ ചെയ്യാൻ സാധിച്ചെന്നും ധനമന്ത്രി വ്യക്തമാക്കി. ഒന്നാം മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. അന്തരിച്ച മുൻ കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലിക്ക് ആദരാജ്ഞലികൾ അർപ്പിച്ചു.

English summary
Union Budget 2020-21: Nirmala Sitaraman on effect of gst on families
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X