കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന്: നാലാം ബജറ്റ് അവതരണത്തിന് തയ്യാറെടുത്ത് നിർമ്മല സീതാരാമന്‍

Google Oneindia Malayalam News

ദില്ലി: 2022-23 സാമ്പത്തിക വർഷത്തിലേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നാം തീയ്യതി ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‍ പാർലമെന്റില്‍ അവതരിപ്പിക്കും. 2014ൽ ആദ്യമായി അധികാരത്തിൽ വന്നതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ പത്താമത്തെയും നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന നാലാമത്തെയും ബജറ്റാണിത്. ബജറ്റിനുള്ള ഒരുക്കങ്ങള്‍ ധനകാര്യ വകുപ്പില്‍ തകൃതിയായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രഖ്യാപനങ്ങള്‍ സംബന്ധിച്ച പ്രതീക്ഷകളും വിശകലനങ്ങളുമായി സാമ്പത്തിക വിദഗ്ധരും സജീവമായി കഴിഞ്ഞു. ക്രിപ്‌റ്റോ കറൻസികളെ ഒരു അസറ്റ് ക്ലാസായി പരിഗണിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്. 2022ലെ കേന്ദ്ര ബജറ്റിൽ അതിനായി ഒരു പുതിയ നിയമവും അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Recommended Video

cmsvideo
കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന്, കച്ചമുറുക്കി നിർമ്മല സീതാരാമന്‍

ഇരുസഭകളെയും അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദായിരിക്കും പാർലമെന്റിൽ ബജറ്റ് സമ്മേളനം ആരംഭിക്കുകയെന്നാണ് പാർലമെന്ററി കാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ജനറൽ വ്യക്തമാക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതി ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയും രണ്ടാം പകുതി മാർച്ച് 14 മുതൽ ഏപ്രിൽ 8 വരെയും ആയിരിക്കും ചേരുക. സമ്മേളനത്തിന് മുന്നോടിയായി സർവ്വ കക്ഷിയോഗം വിളിച്ച് ചേർത്തേക്കും.

nirmala-sitharaman

അതേസമയം ബജറ്റിന് ഒരു ദിവസം മുമ്പ് കേന്ദ്രസർക്കാർ സാമ്പത്തിക സർവേ പാർലമെന്റിൽ അവതരിപ്പിക്കാനും സാധ്യതയുണ്ട്. കൊവിഡ്-19 മഹാമാരി ബാധിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലായിരുന്നു. എന്നാല്‍ രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ബാധ കൂടുതല്‍ ശക്തമായ ഒരു സാഹചര്യത്തില്‍ കൂടിയാണ് ഇത്തവണ ബജറ്റ് എത്തുന്നത്. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞ് പോയിട്ടില്ലെങ്കിലും റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ചാ പ്രവചനം 9.5 ശതമാനമായി നിലനിർത്തിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക വീണ്ടെടുക്കൽ ഇപ്പോഴും സുസ്ഥിരമല്ലെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.

ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ മാസം സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും (യുടി) ധനമന്ത്രിമാരുമായി ഒരു കൂടിയാലോചന യോഗം നടത്തിയിരുന്നു. ജി എസ് ടി ഉള്‍പ്പടെ നിർണ്ണായകമായ സാമ്പത്തിക കാര്യങ്ങള്‍ ഈ യോഗത്തില്‍ ചർച്ചയായെന്നാണ് സൂചന. കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ഡിജിറ്റല്‍ ബജറ്റായിരിക്കും അവതരിപ്പിക്കുക. പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് ഡോക്യുമെന്റുകൾ തടസ്സരഹിതമായി ലഭ്യമാക്കുന്നതിനായി കേന്ദ്രം യൂണിയൻ ബജറ്റ് മൊബൈൽ ആപ്പും കഴിഞ്ഞ തവണ പുറത്തിറക്കിയിരുന്നു.

English summary
Union Budget 2022 on February 1: Nirmala Sitharaman prepares for the fourth budget presentation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X