കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടിയിലെ മാറ്റം, ഇറക്കുമതി തീരുവ യുക്തിപരമാക്കല്‍; ഈ ബജറ്റിലെ പ്രതീക്ഷകള്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: ഈ വര്‍ഷത്തെ ബജറ്റില്‍ പല മേഖലയിലും ജി എസ് ടി നിരക്കില്‍ മാറ്റമുണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍. ഇന്ത്യയില്‍ ജിഎസ്ടി നിയമം നിലവില്‍ വന്നിട്ട് നാല് വര്‍ഷമായിട്ടും സാമ്പത്തിക വിദഗ്ധരും വ്യവസായ പ്രമുഖരും ചൂണ്ടിക്കാണിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ഇപ്പോഴും പരിഹാരമായിട്ടില്ല. ആ നിലയ്ക്ക് കാര്യമായ മാറ്റമാണ് ഈ ബജറ്റില്‍ ജി എസ് ടിയില്‍ പ്രതീക്ഷിക്കുന്നത്. ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയ്ക്കുള്ള ജി എസ് ടി നഷ്ടപരിഹാര സെസ് നിര്‍ത്തലാക്കുകയും നികുതി നിരക്ക് നിലവിലെ 28% ല്‍ നിന്ന് 18% ആയി കുറയ്ക്കുകയും ചെയ്തുകൊണ്ട് വാഹന മേഖലയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നതിനാലാണ് ഈ നീക്കം. നിലവിലുള്ള പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍, ആരോഗ്യ ഇന്‍ഷുറന്‍സ് ഒരു പ്രധാന ആവശ്യകതയായി മാറിയിട്ടുണ്ട്. അതിനാല്‍, ജി എസ് ടി 18% ല്‍ നിന്ന് 5% ആയി കുറയ്ക്കുന്നത് ഇന്‍ഷുറന്‍സ് വ്യവസായത്തിന് ഗണ്യമായ ഉത്തേജനം നല്‍കുമെന്നാണ് കണക്കാക്കുന്നത്. ജി എസ് ടി അടയ്ക്കുന്നതിന്റെ സമയപരിധി അടുത്ത കാലത്ത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതും ബജറ്റില്‍ പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്. കൂടാതെ, ക്രെഡിറ്റ് നോട്ട് ഇഷ്യൂ ചെയ്യുന്നതിന് ആറ് മാസത്തെ സമയപരിധി നല്‍കിക്കൊണ്ട് ജി എസ് ടി നിയമത്തില്‍ നിശ്ചയിച്ചിട്ടുള്ള ആവശ്യകതകള്‍ പുനപരിശോധിക്കേണ്ടതുണ്ട്.

GST

സെപ്റ്റംബറിന് ശേഷമുള്ള സെയില്‍സ് റിട്ടേണുകളില്‍ നികുതി ക്രമീകരണം നടത്തുന്നതിന് നിയന്ത്രണം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. അതിനാല്‍, ഈ കാലയളവ് കുറഞ്ഞത് വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന തീയതി വരെയെങ്കിലും നീട്ടണമെന്നാണ് ആവശ്യം. ധനകാര്യ ബില്ലിലൂടെ ജി എസ് ടി വ്യാപ്തി വ്യക്തമായി നിര്‍വചിക്കുകയും പ്രശ്‌നം അവസാനിപ്പിക്കുകയും ചെയ്യേണ്ട സമയമാണിത്. ഖനന പാട്ടത്തിനായുള്ള റോയല്‍റ്റിയില്‍ ജി എസ് ടി ചുമത്തുന്നതാണ് സമാനമായ മറ്റൊരു പ്രശ്‌നം. റോയല്‍റ്റി തന്നെ 'നികുതി'യുടെ സ്വഭാവമുള്ളതായതിനാല്‍ ജിഎസ്ടി ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും നികുതിയില്‍ മറ്റൊരു നികുതി പാടില്ലെന്നും വാദമുണ്ട്. ഇത് പരിഗണിച്ച് ഖനന പാട്ടവും റോയല്‍റ്റിയും നല്‍കുന്നതിനുള്ള ജി എസ് ടി അടയ്ക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

ജിഎസ്ടി അപ്പീല്‍ ട്രിബ്യൂണല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ചും ജിഎസ്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഹൈക്കോടതികളുടെ അമിതഭാരം കണക്കിലെടുക്കുമ്പോള്‍. ഇതിനായി അതോറിറ്റി രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജി എസ് ടിക്ക് പുറമെ, ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ നികുതി നിരക്ക് യുക്തിപരമാക്കുന്നതിലൂടെയും മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. ചെമ്പ് അയിരുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 2.5% ല്‍ നിന്ന് പൂജ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് രാജ്യത്തെ ഇരുമ്പ്, ഉരുക്ക് മേഖലയ്ക്ക് ആശ്വാസമാകും. നിലവില്‍ വിപരീത ഡ്യൂട്ടി ഘടനയില്‍ വലയുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സ്‌പെയര്‍ പാര്‍ട്‌സുകളുടെ കസ്റ്റംസ് തീരുവയും കുറയ്ക്കണം.

Recommended Video

cmsvideo
തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം

അതുപോലെ, അലൂമിനിയം നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്ന നിര്‍ണായക അസംസ്‌കൃത വസ്തുക്കള്‍ തീരുവയില്‍ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്വര്‍ണത്തിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 7.5 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു., കസ്റ്റംസിന് കീഴിലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്, നിലവിലെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉപയോക്താക്കള്‍ക്ക് ഒരു കുടക്കീഴില്‍ എല്ലാ സേവനങ്ങളും നല്‍കുന്ന ഒരു പൊതു ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കണം. ഇതിനുള്ള മാര്‍ഗരേഖ വരുന്ന ബജറ്റില്‍ രൂപപ്പെടുത്തിയേക്കും.

English summary
Economists say the GST rate is likely to change in many areas in this year's budget.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X