കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് ജൂലൈ അഞ്ചിന്; പാര്‍ലമെന്റ് സമ്മേളനം ഈ മാസം 17ന് തുടങ്ങും, പുതിയ സ്പീക്കര്‍ 19ന്

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റ് അടുത്ത മാസം അഞ്ചിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ഈ മാസം 17 മുതല്‍ ജൂലൈ 26 വരെയായിരിക്കും. 17ാം ലോക്‌സഭയുടെ ആദ്യ സമ്മേളനമാണിത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംയുക്ത സഭയെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനം ആരംഭിക്കും. പിന്നീട് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയാകും. ജൂലൈ നാലിന് ഇക്കണോമിക് സര്‍വ്വെ പരസ്യപ്പെടുത്തുമെന്നു വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.

Nirmala

ജൂണ്‍ 19ന് പുതിയ ലോക്‌സഭാ സ്പീക്കറെ തിരഞ്ഞെടുക്കും. നന്ദിപ്രമേയ ചര്‍ച്ചയ്ക്കും മറുപടിക്കും ശേഷമാകും ബജറ്റ് അവതരണത്തിലേക്ക് കടക്കുക.

ധനമന്ത്രി നിര്‍മല സീതാരാമനാകും ബജറ്റ് അവതരിപ്പിക്കുക. ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച ചെറുകിട കര്‍ഷകര്‍ക്കുള്ള 6000 രൂപ തടരും. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയും തുടരുമെന്നാണ് വിവരം.

അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ബിജെപി പ്രധാനമന്ത്രി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു എന്ന ബഹുമതി മോദിക്ക് അവകാശപ്പെട്ടതാണ്. ജവഹര്‍ലാല്‍ നെഹ്രു, ഇന്ദിരാ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ബിജെപി നേതാവ് തിരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായാണ്.

രണ്ടാംദിനം അമ്പരന്ന് നരേന്ദ്ര മോദി; എല്ലാ ഇളവുകളും റദ്ദാക്കി അമേരിക്ക, ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിരണ്ടാംദിനം അമ്പരന്ന് നരേന്ദ്ര മോദി; എല്ലാ ഇളവുകളും റദ്ദാക്കി അമേരിക്ക, ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി

352 സീറ്റ് നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഇത്തവണ അധികാരത്തിലെത്തിയിരിക്കുന്നത്. ബിജെപിക്ക് തനിച്ച് 303 സീറ്റും ലഭിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി തനിച്ച് 333 സീറ്റുകള്‍ നേടുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ പ്രഖ്യാപനം.

English summary
Union Budget will be presented on July 5
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X