ഭൂമി ഏറ്റെടുക്കല്‍ ബില്‍:കര്‍ശന വ്യവസ്ഥകളൊഴിവാക്കി ഓര്‍ഡിനന്‍സ്
ദില്ലി: വികന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ബില്ലില്‍ കര്‍ശന വ്വസ്ഥകള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. വികസനത്തിന് പ്രാമുഖ്യം നല്‍കുന്ന ഓര്‍ഡിനന്‍സ് കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുന്നുണ്ടെന്നാണ് കേന്ദ്ര സര്ഡക്കാര്‍ പറയുന്നത്.
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാസാക്കുന്നത്. 70 ശതമാനം ഭൂ ഉടമകളുടെ സമ്മതമിലലാതെ ഭൂമി ഏറ്റെടുക്കാനാവില്ലെന്നായിരുന്നു അന്ന് ബില്ലില്‍ നിഷ്‌കര്‍ഷിച്ചിരുന്നത്. പ്രത്യാഘാത പഠനം നടത്തണം എന്നും ബില്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ബില്ലില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. ഭൂ ഉടമകളുടെ സമ്മതവും പ്രത്യാഘാത പഠനവും ഒഴിവാക്കി. എന്നാല്‍ പാര്‍ലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ ബില്‍ ചര്‍ച്ചക്കെടുക്കാനായില്ല. ഇതോടെയാണ് മന്ത്രി സഭ ചേര്‍ന്ന് ഓര്‍ഡിന്‍സ് പുറത്തിറക്കാന്‍ തീരുമാനിച്ചത്.
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്നാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്ര മന്ത്രിസഭ യോഗത്തിന് ശേഷം പറഞ്ഞത്. കര്‍ഷകരുടേയും വ്യവസായത്തിന്റേയും താത്പര്യങ്ങള്‍ ഒരുപോലെ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പുതിയ ഓര്‍ഡിനന്‍സ് വ്യവസായ താത്പര്യങ്ങളെ മാത്രം മുന്‍ നിര്‍ത്തിയാണെന്ന ആക്ഷേപം ഉ.രുന്നുണ്ട്.












Click it and Unblock the Notifications