കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇനി ഇരട്ടി കരുത്ത്; 56 വിമാനങ്ങള്‍ എത്തും, 40 എണ്ണം ഇന്ത്യയില്‍ നിര്‍മ്മിക്കും

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്ത് പകരാന്‍ 56 യാത്ര വിമാനങ്ങള്‍ കൂടി എത്തും. സ്‌പെയിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പെയിസുമായുള്ള വിമാന കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 56-സി-295 എംഡബ്ല്യു യാത്രാ വിമാനങ്ങള്‍ വാങ്ങാനാണ് ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി അനുമതി നല്‍കിയിരിക്കുന്നത്. ആറ് പതിറ്റാണ്ട് പഴക്കമുള്ള ഇന്ത്യന്‍ വ്യോമസേനയുടെ ആവ്‌റോസ് വിമാനങ്ങള്‍ക്ക് പകരമാണ് പുതുപുത്തന്‍ എയര്‍ബസ് വിമാനങ്ങള്‍ എത്തുക.

Recommended Video

cmsvideo
New Airbus Transports To Replace Indian Air Force Avros

ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ്; നിർണായക നീക്കവുമായി കോൺഗ്രസ്.. ഈ 38 പേരെയും മത്സരിപ്പിക്കുംഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ്; നിർണായക നീക്കവുമായി കോൺഗ്രസ്.. ഈ 38 പേരെയും മത്സരിപ്പിക്കും

പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, കരാര്‍ ഒപ്പിട്ട് 48 മാസത്തിനുള്ളില്‍ സ്‌പെയിനില്‍ നിന്ന് 16 വിമാനങ്ങള്‍ എത്തിക്കും. ബാക്കിയുള്ള 40 വിമാനങ്ങള്‍ ടാറ്റ കണ്‍സോര്‍ഷ്യം ഇന്ത്യയില്‍ നിന്ന് പത്ത് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിക്കും. ഇന്ത്യയില്‍ നിന്ന് ഒരു സ്വകാര്യ കമ്പനി നിര്‍മ്മിക്കുന്ന ആദ്യത്തെ സൈനിക വിമാനമാണിത്. 20000 മുതല്‍ 21,000 കോടിയുടെ പദ്ധതിയാണിത്.

india

ഈ പദ്ധതി ഇന്ത്യയിലെ എയ്റോസ്പേസ് ഇക്കോസിസ്റ്റത്തിന് ഊര്‍ജ്ജം പകരും, അതില്‍ രാജ്യത്തുടനീളമുള്ള നിരവധി എംഎസ്എംഇകള്‍ വിമാനത്തിന്റെ ഭാഗങ്ങളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുമെന്നും കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ വ്യോമയാന മേഖലയില്‍ ഒട്ടേറെ തൊഴില്‍ അവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടും. അതേസമയം, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഞ്ച് മുതല്‍ പത്ത് ടണ്‍ വരെ സംഭരണ ശേഷിയുള്ള യാത്ര വിമാനങ്ങളാണ് 56-സി-295 എംഡബ്ല്യു.

കോണ്‍ഗ്രസ് വെറും ആള്‍ക്കൂട്ടം, ലക്ഷ്യം തിരഞ്ഞെടുപ്പ് മാത്രം; ജനങ്ങളില്‍ നിന്നും അകന്നു: പ്രശാന്ത്കോണ്‍ഗ്രസ് വെറും ആള്‍ക്കൂട്ടം, ലക്ഷ്യം തിരഞ്ഞെടുപ്പ് മാത്രം; ജനങ്ങളില്‍ നിന്നും അകന്നു: പ്രശാന്ത്

സ്‌പെയിനിന് പുറമെ, പോളണ്ട്, കാനഡ്, ഈജിപ്ത്, ബ്രസീല്‍, മെക്‌സിക്കോ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് 56-സി-295 എംഡബ്ല്യു വിമാനം ഉപയോഗിക്കുന്നത്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് 350 വിമാനങ്ങള്‍ ലഭിക്കുമെന്ന് സേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭദൗരിയ പറഞ്ഞു.

വീണ്ടും സ്റ്റൈലിഷ് ആയി ദുൽഖറിന്റെ നായിക റിതു വർമ.. പുതിയ ഫോട്ടോകൾ വൻ ഹിറ്റ്

അവറോ വിമാനങ്ങള്‍

കേന്ദ്രം ഇപ്പോള്‍ മാറ്റി സ്ഥാപിക്കാന്‍ പോകുന്ന ആവ്‌റോ വിമാനം അറുപതോളം വര്‍ഷം പഴക്കമുള്ള ഒരു ട്വിന്‍ എന്‍ജിന്‍ ടര്‍ബോ പ്രാ വിമാനമാണ്. സൈനിക യാത്ര ആവശ്യങ്ങള്‍ക്കും ചരക്ക് നീക്കങ്ങള്‍ക്കുമാണ് ഈ വിമാനം. ഇതിന് 48 പാരാട്രൂപ്പര്‍മാര്‍ അല്ലെങ്കില്‍ ആറ് ടണ്‍ ചരക്കുശേഷി മണിക്കൂറില്‍ 452 കിലോമീറ്റര്‍ പരമാവധി ക്രൂയിസ് വേഗത എന്നിവയുണ്ട്. 1960 കളുടെ തുടക്കത്തില്‍ ഇത് ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തി.

English summary
Union Cabinet approves purchase of 56 passenger aircraft for Indian Air Force
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X