• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്രിമിനൽ നിയമ ഓർഡിനൻസിലെ വകുപ്പുകൾ എന്തെല്ലാം: ജാമ്യത്തിന് അനുവദിക്കില്ല, നാല് കാര്യങ്ങൾ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി തലവനായ ക്യാബിനറ്റാണ് കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുന്നതിനുള്ള ഓർഡിനൻസിന് അംഗീകാരം നൽകിയത്. രാജ്യത്ത് കുട്ടികള്‍ക്കെതിരയുള്ള ലൈംഗിക അതിക്രമങ്ങള്‍ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നൽകുന്ന തരത്തിൽ നിയമ ഭേദഗതിയ്ക്ക് ഒരുങ്ങുന്നത്.

കുട്ടികളെ പീഡിക്കുന്നവർക്ക് വധശിക്ഷ നല്‍കുന്നതും പീഡനക്കേസുകളുടെ അന്വേഷണവും വിചാരണയും എളുപ്പത്തിലാക്കാനും ശിക്ഷ ഉറപ്പുവരുത്തുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ക്രിമിനൽ നിയമ ഓർഡിനൻസിൽ ഉൾപ്പെടുന്നത്. പീഡനക്കേസിലെ ഇര പ്രായപൂർത്തിയാവാത്ത കുട്ടിയാണെങ്കിൽ കുറ്റവാളിയ്ക്ക് മുൻജാമ്യം ലഭിക്കാതിരിക്കാനുള്ള വകുപ്പുകളും ഓർഡിനന്‍സിലുണ്ട്. പീഡന കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഫാസ്റ്റ് ട്രാക്ക് കോടതി ഉള്‍പ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാനും ഓർഡിനൻസിൽ ചട്ടമുണ്ടാകും.

ക്രിമിനൽ നിയമത്തിലെ മാറ്റങ്ങൾ

ക്രിമിനൽ നിയമത്തിലെ മാറ്റങ്ങൾ

സ്ത്രീപീഡനക്കേസുകളിൽ കുറ്റവാളികൾക്കുള്ള കുറ‍ഞ്ഞ ശിക്ഷ ഏഴ് വര്‍ഷം മുതൽ പത്ത് വർ‍ഷം വരെ തടവോ ജീവപര്യന്തം വരെ നീട്ടിക്കൊണ്ടുപോകാവുന്ന തടവോ ആക്കി മാറ്റും. കൂട്ടമാനഭംഗത്തിനിരയാവുന്ന കുട്ടി 16 വയസ്സിന് താഴെയുള്ളതാണെങ്കിൽ‍ 20 വർഷം തടവ്, ജീവപര്യന്തം, അല്ലെങ്കിൽ‍ വധശിക്ഷ എന്നിവയിൽ ഏതെങ്കിലും ശിക്ഷ നൽകണം. 12 വയസ്സിന് താഴെയുള്ള കുട്ടിയെയാണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുന്നതെങ്കിൽ ജീവപര്യന്തമോ വധശിക്ഷയോ ആണ് ലഭിക്കുക.

പെട്ടെന്നുള്ള അന്വേഷണവും വിചാരണയും

പെട്ടെന്നുള്ള അന്വേഷണവും വിചാരണയും

പീഡ‍നക്കേസുകളിൾ‍ പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള ചട്ടങ്ങളും ഓർഡിനൻസില്‍ ഉൾപ്പെടുത്തിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ‍ പീഡനക്കേസുകളുടെ അന്വേഷണം പൂർത്തിയാക്കിയിരിക്കണമെന്ന ചട്ടം നിർബന്ധമാക്കും. കേസിന്റെ വിചാരണ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കേസുമായി ബന്ധപ്പെട്ട കേസുകളിലെ അപ്പീലുകൾ ആറ് മാസത്തിനുള്ളില്‍ പരിഗണിക്കണമെന്നും ഓർഡിനൻസിൽ‍ പരാമർശിക്കുന്നു.

ജാമ്യത്തിന് നിയന്ത്രണം

ജാമ്യത്തിന് നിയന്ത്രണം

16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പീഡനക്കേസിലെ കുറ്റവാളികള്‍ക്ക് മുൻകൂർ‍ ജാമ്യം അനുവദിക്കുന്നതിന് വിലക്കുണ്ട്. ഒരു തരത്തിലും ഇത്തരം കേസുകളിലെ കുറ്റവാളികൾക്ക് ഒരുവിധേനയും മുൻകൂർജാമ്യം അനുവദിക്കരുതെന്നാണ് ഓര്‍ഡിനൻ‍സ് ചൂണ്ടിക്കാണിക്കുന്നത്. പീഡനക്കേസിൽ ഇരയെ പ്രതിനിധീകരിക്കുന്നയാൾക്കും പബ്ലിക് പ്രോസിക്യൂട്ടർക്കും ജാമ്യാപേക്ഷ പരിഗണിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളാം.

പുതിയ കാര്യങ്ങൾ

പുതിയ കാര്യങ്ങൾ

സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശം, ഹൈക്കോടതികള്‍‍ എന്നിവയുമായി സഹകരിച്ച് പീഡനക്കേസുകൾ പരിഗണിച്ച് പുതിയ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതിനും ഓർഡിനന്‍സിൽ‍ പരാമർശമുണ്ട്. പീ‍ഡനക്കേസുകൾ പരിഗണിക്കുന്നതിന് പുതിയ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കാനും നിര്‍ദേശമുണ്ട്. പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പോലീസ് സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവയ്ക്ക് പ്രത്യേകം ഫോറന്‍സിക് കിറ്റുകൾ വിതരണം ചെയ്യും. പ്രത്യേക സമയപരിധിയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിക്കാനും ചട്ടമുണ്ടായിരിക്കും. ലൈംഗിക കുറ്റവാളികളുടെ ദേശീയ തലത്തിലുള്ള റെക്കോർ‍ഡ് നാഷണൽ ക്രൈം റെക്കോർഡ്സ് സൂക്ഷിക്കും. ഈ വിവരങ്ങൾ കൃത്യമായി കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സംസ്ഥാന സർക്കാരുകള്‍ക്കും കൈമാറും. കേസ് അന്വേഷണത്തിന് സഹായകമാകുന്ന വിധത്തിൽ വിവരങ്ങൾ നൽക്കാനാണ് ഇതിനെ ഉപയോഗിക്കുന്നത്.

കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് ഇനി തൂക്കുകയർ.. പോക്സോ നിയമത്തിൽ നിർണായക ഭേദഗതിയുമായി കേന്ദ്രം

English summary
The changes proposed in the Criminal Law (Amendment) Ordinance, 2018, include death penalty for child rapists, provisions for speedy investigation and trial of rape cases, an increase in the minimum quantum of punishment for rape convicts and the scrapping of anticipatory bail if the victim is a minor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more