കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേരാംവണ്ണം വണ്ടിയോടിച്ചോ, ഇല്ലെങ്കില്‍ കിട്ടുക എട്ടിന്റെയല്ല പതിനാറിന്റെ പണി!

  • By Desk
Google Oneindia Malayalam News

ദില്ലി: വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്... വലിയ മാറ്റങ്ങളുമായി വന്ന റോഡ് സുരക്ഷാ ബില്ലിന് നരേന്ദ്ര മോദി സര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കിട്ടിയതോടെ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് അടക്കേണ്ടുന്ന പിഴയും കുത്തനെ കൂടി. വണ്ടിയോടിക്കുമ്പോള്‍ നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ വര്‍ധിപ്പിക്കുന്നത് അടക്കമുള്ള തീരുമാനങ്ങളാണ് ബില്ലില്‍ ഉളളത്.

<strong>ട്രോളുകളിലൂടെ പി എസ് സി പഠനമോ അതെന്തോന്ന് ട്രോൾ എന്നല്ലേ... </strong>ട്രോളുകളിലൂടെ പി എസ് സി പഠനമോ അതെന്തോന്ന് ട്രോൾ എന്നല്ലേ...

ഗതാഗത നിയമ ലംഘനങ്ങള്‍ കര്‍ശനമായി തടയാനാണ് പുതിയ ബില്ലില്‍ ശുപാര്‍ശകളുള്ളത്. ബില്ലിലെ വ്യവസ്ഥപ്രകാരം മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി 10,000 രൂപ വരെ പിഴയായി ഈടാക്കാം. വേഗത കൂടിയാലും പിഴയടക്കേണ്ടത് കുത്തനെ കൂടി. 1000 മുതല്‍ 4000 രൂപ വരെയാണ് അമിത വേഗതയ്ക്ക് പിഴ. ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചാലും വലിയ പിഴയടക്കേണ്ടിവരും. 2000 രൂപയാണ് ഇതിനുള്ള പിഴ.

driving

ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ 2000 രൂപ പിഴ മാത്രമല്ല, തടവും കിട്ടിയേക്കാം. ലൈസന്‍സില്‍ അനുമതിയില്ലാത്ത വാഹനങ്ങള്‍ ഓടിച്ചാലും ഇതേ പിഴ തന്നെ അടക്കേണ്ടിവരും. വാഹനം ഇടിച്ചു മരിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 25,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയാക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് മാതാപിതാക്കളോ രക്ഷിതാക്കളോ ഉത്തരം പറയേണ്ടിവരും.

മഴയല്ല, ചേസ് രക്ഷകനായി.. വിന്‍ഡീസിന് ജയത്തോളം പോന്ന സമനില.. ഇന്ത്യയ്ക്ക് നിരാശ!

രാജ്യത്ത് വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ റോഡ് സുരക്ഷാ ബില്‍ വരുന്നത്. ട്രാഫിക് ലംഘനങ്ങള്‍ കൂടിയതും നിയമം ഭേദഗതി ചെയ്യാനിടയാക്കി. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ട്രാഫിക് ഐലന്‍ഡിലെ ചുവപ്പ് സിഗ്നല്‍ അവഗണിച്ച് വാഹനമെടുക്കുക, അശ്രദ്ധമായി വണ്ടിയോടിച്ച് പൊതുമുതലിന് നാശം വരുത്തുക തുടങ്ങിയവയ്ക്കും ഇനി പിടിവീഴും.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]

English summary
Union Cabinet gives nod to new Motor Vehicle Act; proposing steep penalties for traffic violations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X