• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്രഗാര്‍ഗ്ഗ് പുറത്തേക്ക്: പിന്നില്‍ ബജറ്റ് നിര്‍ദേശങ്ങളെന്ന്!

  • By Desk

ദില്ലി: കേന്ദ്രധനകാര്യ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥന്‍ സുഭാഷ്ചന്ദ്ര ഗാര്‍ഗ്ഗാണ് സ്വയം വിരമിക്കല്‍ തീരുമാനം എടുത്തത്. ഓവര്‍സീസ് ബോണ്ട് ഉള്‍പ്പെടെയുളള കേന്ദ്രബജറ്റില്‍ പ്രധാന പ്രഖ്യാപനങ്ങളാണ് ഗാര്‍ഗ്ഗിന്റെ പുറത്തേക്ക് പോകല്‍ തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു. കേന്ദ്രബജറ്റ് അവതരണത്തിന് മൂന്നാഴ്ചക്ക് ശേഷം വലിയതോതില്‍ ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചു പണി നടത്തിയിരുന്നു.

കോണ്‍ഗ്രസ്-ജെഡിഎസ് കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക്? ബെംഗളൂരു കോര്‍പ്പറേഷനും ബിജെപിയിലേക്ക്?

സുഭാഷ് ചന്ദ്ര ഗാര്‍ഗ്ഗിനെ വൈദ്യുതി മന്ത്രാലയത്തിലേക്കാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് തൊട്ടടുത്ത ദിവസം തന്നെയാണ് വിരമിക്കാനുളള തീരുമാനം ഗാര്‍ഗ്ഗ് എടുത്തത്. പുറത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ശക്തനായ ഉദ്യോഗസ്ഥനായി കണക്കാക്കപ്പെടുന്നത്. ധനകാര്യ മന്ത്രാലയം എടുത്ത പല പ്രധാന തീരുമാനങ്ങളും ഗാര്‍ഗ്ഗിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കിയത് . പുതിയ സംഭവങ്ങള്‍ ബജറ്റിലെ പ്രധാന തീരുമാനങ്ങളുടെ ഭാവിയെപ്പറ്റിയും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

കഴിഞ്ഞ ബജറ്റിലെ വിവാദമായ തീരുമാനത്തിന്റെ പിന്നിലും ഗാര്‍ഗ്ഗിന് പങ്ക് ഉണ്ടായിരുന്നു. വിദേശ വിപണികളില്‍ വിദേശ കറന്‍സിയില്‍ പരമാധികാര ബോണ്ടുകള്‍ പുറപ്പെടുവിക്കാനുളള നിര്‍ദ്ദേശത്തിന്റെ പ്രധാന സൂത്രധാരകന്‍ ഗാര്‍ഗ്ഗായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. സര്‍ക്കാരില്‍ സ്വാധിനമുളള വിഭാഗത്തിന്റെ വലിയ എതിര്‍പ്പിനും ഈ തീരുമാനം കാരണമാക്കി. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) യുടെ മിച്ച ഫണ്ടുകളുടെ 75% കേന്ദ്ര സര്‍ക്കാരുമായി പങ്കിടാനുളള കേന്ദ്ര നിര്‍ദ്ദേശത്തിനു പിന്നിലെ ബുദ്ധി കേന്ദ്രം ഗാര്‍ഗ്ഗാണെന്നാണ് വിലയിരുത്തുന്നത്. റെഗുലേറ്ററിന്റെ കരുതല്‍ ധനം സാധ്യമാക്കാന്‍ റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക മൂലധന സംവിധാനത്തെ അവലോകനം നടത്തുന്നതില്‍ അദ്ധേഹം പ്രധാന പങ്ക് വഹിച്ചിരുന്നു. ധനകാര്യ മന്ത്രാാലയവും റെഗുലേറ്റര്‍മാരും ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടുകളാണ് കൈക്കൊണ്ടത്.

ഗാര്‍ഗിന് സ്ഥാനമാറ്റം

ഗാര്‍ഗിന് സ്ഥാനമാറ്റം

മന്ത്രിസഭയുടെ നിയമന സമിതി ബുധനാഴ്ച നടത്തിയ ഉദ്യോഗസ്ഥ അഴിച്ചുപണിയില്‍ ഗാര്‍ഗ്ഗിനെ വൈദ്യൂതി മന്ത്രാലയത്തിലേക്ക് മാറ്റി. പകരം ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥന്‍ അതാനു ചക്രവര്‍ത്തിയെ നിയമിച്ചു. നിരവധി ചോദ്യങ്ങളാണ് ഈ തീരുമാനത്തിലൂടെ ഉയരുന്നത്. കേന്ദ്രബജറ്റിലെ പല പ്രധാന തീരുമാനങ്ങളുമായി ഗാര്‍ഗ്ഗിന്റെ വിരമിക്കല്‍ സന്നദ്ധത ബന്ധപ്പെട്ടിട്ടുണ്ടോ എന്നതും സംശയത്തിനിടയാക്കുന്നു. ഓവര്‍സീസ് ബോണ്ട് ഉള്‍പ്പെടെയുളള പ്രഖ്യാപനങ്ങള്‍ ബോണ്ട്, കറന്‍സി, ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ അനിശ്ചിതിത്വം സൃഷ്ടിച്ചു. ബജറ്റിനു ശേഷം പ്രതികൂലമായ പ്രതികരണമാണ് ഈ മേഖലയില്‍ ഉണ്ടായത്. ഇപ്പോഴത്തെ സ്ഥിതി ശാന്തമാക്കുക എന്നതില്‍ സര്‍ക്കാരിന്റെ ആദ്യ പരീക്ഷണം. 2020 ഒക്ടോബര്‍ വരെയാണ് ഗാര്‍ഗ്ഗിന്റെ ഔദ്യോഗിക കാലാവധി. ഒരു വര്‍ഷത്തിലേറെ കാലയളവ് ഉണ്ടെന്നിരിക്കെയാണ് പെട്ടെന്നുളള തീരുമാനം. രണ്ടാംമോദി സര്‍ക്കാര്‍ അധികാരം ഏറ്റതിനു ശേഷമുളള ബ്യൂറോക്രാറ്റ് തലത്തിലുണ്ടായ പ്രധാന സംഭവമാണിത്. കഴിഞ്ഞ തവണ സി ബി ഐ മേധാവി അലോക് വര്‍മ്മയാണ് സര്‍ക്കാരുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പുറത്ത് പോയ ഉദ്യോഗസ്ഥന്‍.

ചുമതല കൈമാറിയെന്ന്

സാമ്പത്തിക കാര്യങ്ങളുടെ ചുമതല കൈമാറിയതായി ഗാര്‍ഗ്ഗ് ട്വീറ്റ് ചെയ്തു. സാമ്പത്തികകാര്യ സെക്രട്ടറി എന്ന നിലയില്‍ അവസാനമായി നടത്തുന്ന ട്വീറ്റ് എന്നും സൂചിപ്പിച്ചിട്ടുണ്ട്. വിരമിക്കല്‍ തീരുമാനത്തെപ്പറ്റി പ്രതികരണം നടത്താനും ഗാര്‍ഗ്ഗ് തയ്യാറായിട്ടില്ല. സാമ്പത്തിക പരിഷ്‌ക്കാരത്തിലൂടെ ധനപ്പരുന്ത് എന്ന പ്രതിച്ഛായ രൂപപ്പെടുത്താന്‍ മോദി സര്‍ക്കാരിനെ സഹായിച്ചതില്‍ ഗാര്‍ഗ്ഗിന്റെ തീരുമാനങ്ങള്‍ക്ക് വലിയ പങ്കാണുളളത്. വളര്‍ച്ചയില്‍ ഇടിവുണ്ടാകുമ്പോള്‍ സാമ്പത്തിക ഉത്തേജനം ആവശ്യപ്പെട്ടിട്ടും ധനപരമായ ഏകീകരണ മാര്‍ഗ്ഗം പാലിക്കുന്നത് ഗാര്‍ഗ്ഗ് ഉറപ്പാക്കി. എന്നാല്‍ ഗാര്‍ഗ്ഗിന്റെ സമീപനം പലപ്പോഴും റെഗുലേറ്റര്‍മാരുമായുളള സംഘര്‍ഷത്തിനും പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെയുളള പ്രധാന സര്‍ക്കാര്‍ കേന്ദ്രങ്ങളുമായി അഭിപ്രായ ഭിന്നതക്കും കാരണമായി. സാമ്പത്തിക ലക്ഷ്യവും വളര്‍ച്ചയും എന്ന തര്‍ക്കത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. സര്‍ക്കാര്‍ ബോണ്ടുകളുടെ വരുമാനം 12 ബേസിസ് പോയിന്റ് ഉയര്‍ന്ന് 6.51 ശതമാനമായി. പ്രാദേശിക ബോണ്ട് വിപണിയില്‍ വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യ കാര്യമായ പ്രവേശനം നല്‍കുന്നതിനാല്‍, ആഗോള കറന്‍സിയില്‍ ആഗോള തലത്തില്‍ ഫണ്ട് ടാപ്പ് ചെയ്യുന്ന സര്‍ക്കാര്‍, മാക്രോ ഇക്കണോമിക്‌സ് സ്ഥിതിയെ അപകടപ്പെടുത്തുന്ന കറന്‍സി വ്യതിയാനങ്ങളിലേക്ക് എക്‌സ്‌ചെക്കറെ എക്‌സ്‌പോസ് ചെയ്യുന്നു.

 ധനകാര്യ വകുപ്പിന്റെ നീക്കങ്ങള്‍

ധനകാര്യ വകുപ്പിന്റെ നീക്കങ്ങള്‍

കഴിഞ്ഞ വര്‍ഷം പകുതിയില്‍ ഗാര്‍ഗ്ഗിന്റെ ചുമതലയിലുളള സാമ്പത്തിക ധനകാര്യ വകുപ്പ് സാമ്പത്തിക മൂലധന ചട്ടക്കൂടിനെപ്പറ്റി റിസര്‍വ് ബാങ്കുമായി ആഭ്യന്തര ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. സെന്‍ട്രല്‍ ബാങ്കിന്റെ അധിക മൂലധനമായ 3.6 ലക്ഷം കോടിരൂപ, കേന്ദ്രവുമായി പങ്കിടാനാവും എന്ന നിലപാടിലെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍, ഒരു കേന്ദ്രബാങ്കിന്റെ കരുതല്‍ ധനം റെയ്ഡ് ചെയ്യുന്നതിലെ അപാകതകള്‍ക്കെതിരെ അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ വിരാല്‍ ആചാര്യ സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിയിരുന്നു. അപ്പോള്‍, റിസര്‍വ്വ് ബാങ്കുമായി നടത്തിയ മുന്‍ ചര്‍ച്ച വലിയ വിവാദത്തിനു കാരണമായിരുന്നു. സെന്‍ട്രല്‍ ബാങ്കിന്റെ സ്വാതന്ത്ര്യത്തെ മാനിക്കാത്ത സര്‍ക്കാരുകള്‍ എത്രയും വേഗം സാമ്പത്തിക വിപണിയുടെ ക്രോധത്തിന് ഇരയാകുന്നു എന്നതായിരുന്നു ആചാര്യയുടെ വാദം. ഗാര്‍ഗ്ഗ് ഇതിനോട് പ്രതികരിച്ചിരുന്നു. രൂപയുടെ വ്യാപാരം ഒരു ഡോളറിന് 73ല്‍ താഴെയാണ്. ബ്രന്റ് ക്രൂഡ് ബാരലിന് 73 ഡോളറിന് താഴെയാണ്, ആഴ്ചയില്‍ 4% ല്‍ അധികം വിപണനവും ബോണ്ട് വരുമാനം 7.8 % നും താഴെയുമാണ്. ഇത്, വിപണികളുെട കോപം കൊണ്ടാണോ?

 മൂലധന കരുതല്‍ ചര്‍ച്ച

മൂലധന കരുതല്‍ ചര്‍ച്ച

മൂലധന കരുതല്‍ ധാരണയെപ്പറ്റിയുളള ചര്‍ച്ച, ചില പൊതു ബാങ്കുകളെ പ്രോംപ്റ്റ് കറക്ടിവ് ആക്ഷന്‍ ചട്ടക്കൂടില്‍ നിന്നും പിന്‍വലിക്കുക, പ്രത്യേക ലിക്വിഡിറ്റി, നോണ്‍ബാങ്കിംഗ് സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് വിന്‍ഡോ നല്‍കുക തുടങ്ങിയ പല നിര്‍ദ്ദേശങ്ങളോടും അന്നത്തെ റിസര്‍വ് ബങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ സഹകരിക്കുന്നില്ല എന്ന് സര്‍ക്കാര്‍ കണ്ടെത്തിയതോടെ അഭിപ്രയ വ്യത്യാസം നീണ്ടു. സ്വാതന്ത്ര്യത്തിനു ശേഷം ഒരിക്കലും പ്രയോഗിക്കാത്ത അധികാരം ആര്‍ ബി ഐ നിയമത്തിന്റെ സെക്ഷന്‍ 7 പ്രകാരമുളള ഒരു വ്യവസ്ഥ അതിനു ശേഷം ധനകാര്യ മന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് ആരോഗ്യകാരണങ്ങളാല്‍ പട്ടേലിന്റെ രാജി, ആര്‍ ബി ഐ ഗവര്‍ണ്ണറായി ശക്തികാന്തദാസിനെ നിയമിച്ചത് തുടങ്ങിയ കാര്യങ്ങള്‍ പിന്നീടുണ്ടായി. ആര്‍ ബി ഐ മായി ബന്ധം സ്ഥാപിക്കാന്‍ സര്‍ക്കാരിന് ഇതിലൂടെ കഴിഞ്ഞു.

 ഗാര്‍ഗിന് വിയോജിപ്പ്

ഗാര്‍ഗിന് വിയോജിപ്പ്

എന്നിരുന്നാലും, 2019-20 ലെ ബജറ്റിലെ രണ്ട് പ്രധാന നിര്‍ദ്ദേശങ്ങളും, കമ്മിറ്റിയിലെ സര്‍ക്കാര്‍ നോമിനി അംഗമെന്ന നിലയില്‍ ഗാര്‍ഗ്ഗിന്റെ വിയോജിപ്പും, റിസര്‍വ്വ് ബാങ്കിന്റെ സാമ്പത്തിക മൂലധന ചട്ടക്കൂട് അവലോകനം ചെയ്യാന്‍ ചുമതലപ്പെടുത്തി. മുന്‍ ആര്‍ ബി ഐ മേധാവി വിമല്‍ ജലാന്റെ നേതൃത്വത്തിലുളള സമിതി 3-5 വര്‍ഷ കാലയളവില്‍ ആര്‍ ബി ഐ കരുതല്‍ ശേഖരം നാമമാത്രമായി കേന്ദ്രത്തിലേക്ക് മാറ്റാനായി ശുപാര്‍ശ്ശ ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. പുനര്‍മൂല്യ നിര്‍ണ്ണയ കരുതല്‍ ശേഖരം സര്‍ക്കാര്‍ എടുക്കരുതെന്നും പാനല്‍ നിര്‍ദ്ദേശിച്ചു. ഗാര്‍ഗ്ഗ് ഈ വിഷയത്തില്‍ കമ്മിറ്റി അംഗങ്ങളോട് വിയോജിച്ചിരുന്നു. സെബിയും ബജറ്റ് നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധിച്ചു. റെഗുലേറ്റര്‍(സെബി) അതിന്റെ മിച്ച ഫണ്ടുകളില്‍ 75% വും സര്‍ക്കാരുമായി പങ്കിടണമെന്ന് പറയുന്ന ഗാര്‍ഗ്ഗിന്റെ കയ്യൊപ്പുളള തീരുമാനത്തിനെതിരെയായിരുന്നു മാര്‍ക്കറ്റ് റെഗുലേറ്ററുടെ പ്രതിഷേധം. എന്തായാലും കാര്യങ്ങള്‍ ഗാര്‍ഗ്ഗിന്റെ പുറത്തു പോകലിലാണ് എത്തിനില്‍ക്കുന്നത്.

English summary
Union financial affairs secratary Subhash Chandra Garg out of from government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X