Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ നീക്കം; സുപ്രധാന തീരുമാനം ഉടനെന്ന് റിപ്പോര്‍ട്ട്

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം സംസ്ഥാനത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. വിനോദസഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ട്.

KASHMIR

ന്യൂദല്‍ഹി: ജമ്മു കാശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കശ്മീരിന്റെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് ഘട്ടം ഘട്ടമായി സൈന്യത്തെ പിന്‍വലിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ആണ് എന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി മൂന്നര വര്‍ഷത്തിന് ശേഷമാണ് സൈനികരെ പിന്‍വലിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇത് നടപ്പായാല്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള നിയന്ത്രണരേഖയില്‍ മാത്രമേ സൈനിക സാന്നിധ്യം ഉണ്ടാകൂ. നിലവില്‍ ജമ്മു കശ്മീരിലാകെ ഒന്നര ലക്ഷത്തോളം കരസേനാംഗങ്ങള്‍ ആണ് ഉള്ളത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കാശ്മീര്‍ താഴ്വര സാധാരണ നിലയിലേക്ക് നീങ്ങുന്നു എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതേസമയം സൈന്യത്തെ പിന്‍വലിക്കുന്നതിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങള്‍, സായുധ സേന, ജമ്മു കശ്മീര്‍ പൊലീസ് എന്നിവര്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം സൈന്യത്തെ നീക്കിയാലും ക്രമസമാധാനപാലനത്തിന് സിആര്‍പിഎഫ് ഉണ്ടാകാനാണ് സാധ്യത. സി ആര്‍ പി എഫിനൊപ്പം ജമ്മു കശ്മീര്‍ പൊലീസിനെയും ഉള്‍പ്പെടുത്തും എന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്. കൂടാതെ ഭീകരവിരുദ്ധ വേട്ടയ്ക്കുള്ള രാഷ്ട്രീയ റൈഫിള്‍സിലെ 45,000 അംഗങ്ങളും, 14,000 ലേറെ വരുന്ന ബി എസ് എഫ് അംഗങ്ങളും സുരക്ഷ ഉറപ്പാക്കുന്നതിന് താഴ്‌വരയിലുണ്ടാകും.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം താഴ്വരയില്‍ ഭീകരാക്രമണങ്ങള്‍ 50 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. കൂടാതെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നീക്കത്തിലേക്ക് കടക്കുന്നത്.

ARMY

മാത്രമല്ല കശ്മീരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തും എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. 2019 ല്‍ ആണ് കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ എടുത്ത് മാറ്റുന്നത്. ഇതിന് എതിരെ കേന്ദ്ര സര്‍ക്കാരിന് എതിരെ പ്രതിപക്ഷ കക്ഷികളില്‍ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സുപ്രീംകോടതിയില്‍ ഇതിന് എതിരെ നിരവധി ഹര്‍ജികളും സമര്‍പ്പിക്കപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+