കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ആരോഗ്യ മന്ത്രി രൂപാണിക്ക് പകരക്കാരനാവുമോ? 9 മാസത്തിനിടെ തെറിച്ചത് 4 മുഖ്യമന്ത്രിമാര്‍

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ രാജിയില്‍ അമ്പരിന്നിരിക്കുകയാണ് നേതാക്കള്‍. എന്നാല്‍ ബിജെപിയുടെ അണിയറ നീക്കങ്ങളില്‍ രൂപാണി തെറിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. നേരത്തെ തന്നെ അദ്ദേഹത്തെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ഉണ്ടായിരുന്നത്. ഇത്തവണ സീറ്റ് കുറയാനുള്ള സാധ്യതയും ബിജെപിക്ക് ഗുജറാത്തിലുണ്ട്.

പക്ഷേ അധികാരം കൈവിടാനുള്ള സാധ്യതയില്ല. ഇനി 15 മാസം മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ളത്. ഗുജറാത്തിന്റെ വികസനത്തിനായി താന്‍ ഇത്രയും നാള്‍ പരിശ്രമിച്ചെന്നും, ഇനി ബിജെപി നേതൃത്വം നല്‍കുന്ന പുതിയ ചുമതലകള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

1

ബിജെപിക്കുള്ളില്‍ ചര്‍ച്ചകള്‍ ശക്തമായിരിക്കുകയാണ്. ആരായിരിക്കും രൂപാണിക്ക് പകരക്കാരന്‍ എന്നതാണ് ചോദ്യം. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ബിജെപി മാറ്റുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് രൂപാണി. ഉത്തരാഖണ്ഡില്‍ രണ്ട് തവണ മുഖ്യമന്ത്രിയെ മാറ്റിയപ്പോള്‍ കര്‍ണാടകത്തില്‍ യെഡിയൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. ഇപ്പോഴിതാ രൂപാണിയും. ഒരു തലമുറ മാറ്റത്തിനായി ബിജെപി പരിശ്രമിക്കുകയാണെന്ന് വ്യക്തമാണ്. എന്നാല്‍ വെല്ലുവിളി ഉയര്‍ത്തുന്നവരുമാകരുത് മുഖ്യമന്ത്രിമാര്‍. അത്തരം നേതാക്കളാണ് ഇനി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഉണ്ടാവുക.

2

ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര സിംഗ് റാവത്തും പിന്നാലെ തന്നെ തിരാത് സിംഗ് റാവത്തുമാണ് രാജിവെച്ചവര്‍. ഇവിടെ ഭരണ പ്രതിസന്ധി തന്നെയുണ്ടായിരുന്നു. പിന്നീട് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ബന്ധത്തോടെയാണ് യെഡിയൂരപ്പയെ താഴെയിറക്കിയത്. അതേസമയം ഗുജറാത്തില്‍ പെട്ടെന്ന് തന്നെ പുതിയ മുഖ്യമന്ത്രി കണ്ടെത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാത്രിയോടെ ഗുജറാത്തിലെത്തും. ബിജെപി സുപ്രധാന കോട്ടയായി കാണുന്ന സംസ്ഥാനമാണിത്. അതുകൊണ്ട് പ്രതിസന്ധികള്‍ പരമാവധി ഒഴിവാക്കാനാണ് നീക്കം.

3

കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്ന ഒരാള്‍. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. ഇവര്‍ രണ്ടുപേരും മാത്രമല്ല പട്ടികയിലുള്ളത്. ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പട്ടേല്‍, സംസ്ഥാന ഉപാധ്യക്ഷന്‍ ഗോര്‍ദാന്‍ സദാഫിയ എന്നിവരും ആ പട്ടികയിലുള്ളവരാണ്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെയും ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. പര്‍ഷോത്തം രൂപലയും ആര്‍എസ്എസിന്റെ പിന്തുണയില്‍ മുന്‍നിലയിലേക്ക് വന്നിട്ടുണ്ട്.

സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍

4

ഗോര്‍ധാന്‍ സദാഫിയ 2002ലെ ഗുജറാത്തിലെ കലാപകാലത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്നു. നിതിന്‍ പട്ടേല്‍ പ്രമുഖ പാട്ടീദാര്‍ വിഭാഗം നേതാവാണ്. അദ്ദേഹത്തെ പരിഗണിക്കാനുള്ള പ്രധാന കാരണമിതാണ്. അതേസമയം ബിജെപിയിലെ പ്രധാന നേതാക്കളുടെ യോഗം ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര മന്ത്രി മന്‍സൂക് മാണ്ഡവ്യ വരെയുള്ളര്‍ യോഗത്തിലുണ്ട്. ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും ഗുജറാത്തില്‍ എത്തിയിട്ടുണ്ട്. എംഎല്‍എമാരെ കാണുന്നുണ്ട് അദ്ദേഹം. ഇവരുടെ അഭിപ്രായം കൂടി തേടിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.

5

എന്തുകൊണ്ട് രൂപാണിയെ മാറ്റി എന്നതും ബിജെപി പറഞ്ഞിട്ടില്ല. രൂപാണിക്ക് 65 വയസ്സേ ആയിട്ടുള്ളൂ. മാറ്റാനുള്ള സമയവും ആയിട്ടില്ല. എന്നാല്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ രൂപാണിയുടെ നേതൃത്വത്തില്‍ ബിജെപി ഇറങ്ങുന്നതില്‍ അമിത് ഷായ്‌ക്കോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ ആത്മവിശ്വാസമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പോലും വളരെ മികച്ച പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ച്ചവെച്ചത്. അധികാരം പിടിക്കുന്നതിന്റെ അടുത്തും അവരെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രചാരണമില്ലായിരുന്നെങ്കില്‍ ബിജെപി ഗുജറാത്ത് കൈവിടുമായിരുന്നു. ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ കൂടിയാണ് രൂപാണിയെ മാറ്റിയിരിക്കുന്നത്.

Recommended Video

cmsvideo
നിപ്പ വന്നത് കാട്ടുപന്നി വഴി ? സാമ്പിൾ എടുക്കുന്നു..എങ്ങനെയും പിടിക്കണം
6

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് വിതരണത്തിലും രൂപാണിയെ മാറ്റിയത് പോലുള്ള കാര്യങ്ങള്‍ ഉണ്ടാവും. സിറ്റിംഗ് എംഎല്‍എമാരില്‍ കുറച്ച് പേര്‍ക്ക് സീറ്റുണ്ടാവില്ല. ഇവരുടെ പ്രകടനവും മോശമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാര്‍ട്ടിയുടെ സാധ്യതകളെ കുറിച്ച് ബിഎല്‍ സന്തോഷ് അടക്കമുള്ളവര്‍ പരിശോധിച്ചിരുന്നു. വലിയൊരു വോട്ടുബാങ്ക് രൂപാണിക്കില്ലെന്നതാണ് ഏറ്റവും വലിയ തിരിച്ചടി. പാട്ടീദാര്‍ വോട്ടുകളും അങ്ങനെ തന്നെയാണ്. കൊവിഡ് പ്രതിരോധത്തില്‍ വന്‍ വീഴ്ച്ചയാണ് അദ്ദേഹത്തിന് സംഭവിച്ചത്. നഗര മേഖലകളില്‍ കൊവിഡ് സാഹചര്യങ്ങളെ കുറിച്ച് മോശം അഭിപ്രായമാണ് ഉള്ളത്. ഇവിടെ തിരിച്ചടി ഭയക്കുന്നുണ്ട്. ഭരണവിരുദ്ധ വികാരമുണ്ടെന്ന് ബിജെപി തുറന്ന് സമ്മതിക്കുന്നുണ്ട്.

English summary
union health minister mansukh mandaviya considering to succeed vijay rupani, 4 other names also in list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X