കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെല്ലിക്കെട്ട് പശ്ചാത്യ സംസ്‌കാരത്തിന്റെ ഭഗമെന്ന് മനേകാ ഗാന്ധി

  • By Sruthi K M
Google Oneindia Malayalam News

തമിഴ്‌നാട്: തമിഴ്‌നാട്ടിലെ പ്രാചീന വിനോദങ്ങളിലൊന്നായ ജെല്ലിക്കെട്ട് പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധി. കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ പശുക്കളും കാളകളും ഇത്തരം വിനോദത്തിനു വേണ്ടി കൊല്ലപ്പെടുകയാണെന്നും മനേകാ ഗാന്ധി പറഞ്ഞു. മൃഗങ്ങള്‍ക്കു പുറമെ മനുഷ്യര്‍ക്കും ജെല്ലിക്കെട്ടില്‍ അപകടങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും മനേക പറഞ്ഞു.

ജെല്ലിക്കെട്ട് നിരോധിക്കണമെന്ന സുപ്രീംകോടതിയുടെ തീരുമാനം സ്വാഗതാര്‍ഹമെന്നും മനേകാ ഗാന്ധി വ്യക്തമാക്കി. ജെല്ലിക്കെട്ട് നിരോധിക്കണമെന്ന അഭിപ്രായത്തിനെതിരെ ബിജെപി രംഗത്തു വന്നിരുന്നു. ഇത്തവണ പൊങ്കലിന് ജെല്ലിക്കെട്ട് നടത്താനാവാത്തതില്‍ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധമാണ് നടന്നത്.

maneka

തമിഴ്‌നാട്ടിലെ ഇത്തരം പീഡനങ്ങള്‍ തെറ്റാണെന്നും മനേകാ ഗാന്ധി പറയുന്നു. വര്‍ഷങ്ങളായി നടത്തിവരുന്ന ഒരു നാടിന്റെ സംസ്‌കാരത്തെ കാണിക്കുന്ന കായികവിനോദത്തെ ഇല്ലാതാക്കുന്നുവെന്നാണ് പല കോണില്‍ നിന്നും ഉയര്‍ന്നു വരുന്നത്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. പ്രത്യേകം വളര്‍ത്തുന്ന കാളയുടെ പുറത്തുകയറി നിശ്ചിതദൂരം യാത്ര ചെയ്യാനുള്ള മത്സരമാണ് ജെല്ലിക്കെട്ട്. ഇതുമൂലം കാളകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും മരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം വിനോദം ഒരിക്കലും അനുവദിച്ചു കൊടുക്കരുതെന്നും മനേകാ ഗാന്ധി പറയുന്നു.

English summary
Union Minister Maneka Gandhi has said that jallikattu is a Western concept that leads to killings of humans and animals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X