Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക സമരക്കാര്‍ തെരുവ് തെമ്മാടികളെന്ന് കേന്ദ്രമന്ത്രി; മറുപടിയുമായി പ്രതിപക്ഷം

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മീനാക്ഷി ലേഖി. സമരക്കാര്‍ തെരുവ് തെമ്മാടികളാണ് എന്ന് മന്ത്രി പറഞ്ഞു. അവരെ കര്‍ഷകരെന്ന് വിളിക്കരുത്. ജനുവരി 26ന് എന്താണ് സംഭവിച്ചത് എന്ന് എല്ലാവരും കണ്ടതാണ്. അന്ന് നടന്നത് ക്രിമിനല്‍ പ്രവര്‍ത്തനമാണ്. പ്രതിപക്ഷം അത്തരം പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നുള്ള എംപിയായ മീനാക്ഷി ലേഖി പറഞ്ഞു.

നാഗേന്ദ്ര എന്ന മാധ്യമ പ്രവര്‍ത്തകനെ ഒരു സ്ത്രീ ആക്രമിച്ചുവെന്ന പരാതിയാണ് മന്ത്രിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയത്. ഇന്ന് ജന്തര്‍ മന്ദറില്‍ നടന്ന കര്‍ഷക സമരത്തിനിടെയാണ് ഈ സംഭവമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സംഭവവും ജനുവരി 26ന് ട്രാക്ടര്‍ റാലിക്കിടെ നടന്ന സംഭവങ്ങളുമാണ് മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടിയത്.

w

അതേസമയം, മന്ത്രിയുടെ പ്രസ്തവനക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നു. ബിജെപിയുടെ പത്ര സമ്മേളനത്തിലിരുന്ന് നിങ്ങള്‍ക്ക് എന്തും പറയാമെന്നും വോട്ട് ചെയ്യുന്ന വേളയില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദെരക് ഒബ്രിയന്‍ പറഞ്ഞു. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തും മന്ത്രിക്കെതിരെ രംഗത്തുവന്നു. കര്‍ഷകര്‍ അന്നദാതാക്കളാണെന്നും അവരെ തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയില്‍ നടത്തിവന്ന സമരം ഇന്ന് മുതല്‍ ദില്ലി നഗരത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇനി ജന്തര്‍ മന്ദറിലാകും സമരം. 200 പേരെ പങ്കെടുപ്പിച്ച് സമരം നടത്താന്‍ ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അനുമതി നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്ന വേളയില്‍ ആഗസ്റ്റ് ഒമ്പത് വരെ ജന്തര്‍ മന്ദറില്‍ സമരം നടത്താനാണ് കര്‍ഷകരുടെ തീരുമാനം.

അതിരപ്പള്ളിയില്‍ മഴ നനഞ്ഞ് അനാര്‍ക്കലി മരയ്ക്കാര്‍; ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+