യുപിയിൽ കർഷക പ്രതിഷേധത്തിനിടെ കേന്ദ്രമന്ത്രിയുടെ മകന്റെ കാർ ഇടിച്ചുകയറ്റി, രണ്ട് കർഷകർ കൊല്ലപ്പെട്ടു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കര്‍ഷക പ്രതിഷേധത്തിനിടെ കാര്‍ ഇടിച്ചുകയറി രമ്ട് കര്‍ഷകര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. രാഷ്ട്രീയ നേതാക്കളുടെ കാറാണ് ഇടിച്ചുകയറ്റിയതെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു. കേന്ദ്ര മന്ത്രിയുടെ മകന്‍ ഓടിച്ച കാറാണ് ഇടിച്ചുകയറ്റിയതെന്നാണ് ആരോപണം. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ഞായറാഴ്ചയാണ് സംഭവം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര തന്റെ കാറുമായി പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ കാര്‍ ഓടിച്ചുകയറ്റുകയായിരുന്നെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.

യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്കിടെയാണ് കര്‍ഷകര്‍ കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ചത്. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ ഗ്രാമമായിരുന്നു ഇത്. ഉപമുഖ്യമന്ത്രി സ്ഥലത്തെത്തുമ്പോള്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരുന്നു.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ സ്വീകരിക്കാന്‍ എത്തിയ ആശിഷ് മിശ്രയുടെ കാറിന് മുന്നില്‍ കര്‍ഷകര്‍ പ്രകടനം നടത്തി. ഈ സമയത്ത് കേന്ദ്ര മന്ത്രിയുടെ മകന്‍ കര്‍ഷകരുടെ ദേഹത്തേക്ക് കാര്‍ ഓടിച്ചുകയറ്റുകയായിരുന്നെന്ന് കര്‍ഷക നേതാക്കള്‍ പറയുന്നു. സംഭവത്തില്‍ രണ്ടല്ല, മൂന്ന് കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) അറിയിച്ചു.
താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും
സംഭവത്തിന് പിന്നാലെ, ക്ഷുഭിതരായ കര്‍ഷകര്‍ ആശിഷ് മിശ്രയുടേത് ഉള്‍പ്പെടെ മൂന്ന് കാറുകള്‍ കത്തിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കര്‍ഷകര്‍ പ്രതിഷേധം തുടരുകയും ടികുനിയയില്‍ സ്ഥിതി സംഘര്‍ഷഭരിതമാകുകയും ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാറിന് ലഖിംപൂര്‍ ഖേരിയിലെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications