കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭയില്‍ ഇരുന്നില്ലെങ്കില്‍ എംപിമാര്‍ക്ക് ശമ്പളമില്ല; എങ്ങനെയുണ്ട് മോദി സര്‍ക്കാര്‍?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് ഒരു മിനുട്ട് നേരം പ്രവര്‍ത്തിക്കാനുള്ള ചെലവ് രണ്ടരലക്ഷത്തിലധികം രൂപയാണ്. എന്നിട്ടാണ് മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്നും വാക്കൗട്ട് നടത്തുന്നത്. പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമാണെങ്കില്‍ പ്രതിഷേധിക്കാന്‍ എന്തൊക്കെ വഴികളുണ്ട് - നികുതിപ്പണം മുടക്കുന്ന മാംഗോ പീപ്പിളിന് സംശയം തോന്നിയാല്‍ കുറ്റം പറയേണ്ട കാര്യമൊന്നുമില്ല.

പാര്‍ലമെന്റ് നടപടികള്‍ നടന്നാലും തടസ്സപ്പെട്ടാലും തങ്ങള്‍ക്ക് കിട്ടാനുള്ളത് കൃത്യമായി കിട്ടും എന്ന തോന്നലിന്റെ പുറത്താണോ എം പിമാര്‍ സമരം ചെയ്യുന്നതും സഭ തടസ്സപ്പെടുത്തുന്നതും. അങ്ങനെയെങ്കില്‍ ഇറങ്ങിപ്പോകുന്ന എം പിമാരുടെ ശമ്പളം കട്ട് ചെയ്താല്‍ കാര്യം ശരിയാകില്ലേ. ലോകത്ത് എവിടെയും ബഹിഷ്‌കരിക്കുന്ന ജോലിക്ക് ശമ്പളം കൊടുക്കുന്ന പതിവുണ്ടാകില്ല. ഈ നയം എം പിമാര്‍ക്കും ബാധകമാക്കിയാലോ. ആലോചനകള്‍ നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിങ്ങനെ.

 പ്രതിദിനം രണ്ട് കോടിയിലധികം

പ്രതിദിനം രണ്ട് കോടിയിലധികം

ഒരു ദിവസം ചുരുങ്ങിയത് രണ്ട് കോടിയിലധികം രൂപയാണ് പാര്‍ലമെന്റ് നടത്തിപ്പിന് ചെലവ് വരിക. അപ്പോള്‍ സഭ തടസ്സപ്പെടുന്ന ഓരോ ദിവസവും ഇത്രയും പണം നഷ്ടമായി കരുതണം. അത് പോകുന്നത് സാധാരണക്കാരന്റെ കീശയില്‍ നിന്നാണ്.

 പണി എംപിമാര്‍ക്കും കിട്ടട്ടെ

പണി എംപിമാര്‍ക്കും കിട്ടട്ടെ

മോദി മന്ത്രിസഭയിലെ അംഗമായ മഹേഷ് ശര്‍മയാണ് പണിയില്ലെങ്കില്‍ കൂലി എം പിമാര്‍ക്കും ഇല്ല എന്ന ആശയം മുന്നോട്ട് വെച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് താനല്ല എന്ന് ശര്‍മ പറയുന്നു.

രാഷ്ട്രീയക്കാര്‍ക്കും ബാധകം

രാഷ്ട്രീയക്കാര്‍ക്കും ബാധകം

ബ്യൂറോക്രാറ്റുകള്‍ക്കും മറ്റുമുള്ള പോലെ ഈ പോളിസി രാഷ്ട്രീയക്കാര്‍ക്കും ബാധകമാകണം. സഭ ബഹിഷ്‌കരിക്കുന്നവര്‍ക്ക് അന്നത്തെ ശമ്പളവും ഇല്ല. ചെലവ് കുറക്കാനും പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും ഉപകാരമാകും ഇങ്ങനെ ഒരു തീരുമാനം വന്നാല്‍.

 കോണ്‍ഗ്രസിന് മുന്നറിയിപ്പ്?

കോണ്‍ഗ്രസിന് മുന്നറിയിപ്പ്?

വ്യാപം, ലളിത് മോദി വിഷയങ്ങള്‍ ഉന്നയിച്ച് തുടര്‍ച്ചയായി സഭാനടിപടികള്‍ തടസ്സപ്പെടുത്തുന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ക്കുള്ള മുന്നറിയിപ്പാണ് ഈ ആശയം എന്നും പറയപ്പെടുന്നു. സ്പീക്കറാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്.

 ബി ജെ പി തള്ളിക്കളഞ്ഞതാണ്

ബി ജെ പി തള്ളിക്കളഞ്ഞതാണ്

എന്നാല്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ ബി ജെ പി തള്ളിക്കളഞ്ഞ ആശയമാണ് ഇതെന്നാണ് കോണ്‍ഗ്രസ് പ്രതികരിക്കുന്നത്. 2010 ല്‍ പാര്‍ലമെന്റ് സെഷന്‍ ബി ജെ പി ഒന്നാകെ ബഹിഷ്‌കരിച്ചിരുന്നു എന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറയുന്നു.

 സി പി ഐ നഖശിഖാന്തം എതിര്‍ത്തു

സി പി ഐ നഖശിഖാന്തം എതിര്‍ത്തു

ഇത് ബി ജെ പി സര്‍ക്കാരിന്റെ തീരുമാനമാണോ അതോ മന്ത്രി മഹേഷ് ശര്‍മയുടെ വ്യക്തിപരമായ അഭിപ്രായമാണോ എന്നാണ് സി പി ഐ നേതാവ് ജി രാജ ചോദിക്കുന്നത്. ഒരു മന്ത്രി ഇത്രയും നിരുത്തരവാദിത്ത പരമായ അഭിപ്രായങ്ങള്‍ പറയരുത് എന്നും രാജ ആവശ്യപ്പെടുന്നു.

പാര്‍ലമെന്റ് നടക്കണം

പാര്‍ലമെന്റ് നടക്കണം

പാര്‍ലമെന്റ് നടപടികള്‍ കൃത്യമായി നടക്കണം എന്ന് മാത്രമാണ് ബി ജെ പിക്കും തങ്ങളുടെ സര്‍ക്കാരിനും ആഗ്രഹം എന്നാണ് മഹേഷ് ശര്‍മ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കാണുന്നുണ്ട്.

English summary
Union Minister Mahesh Sharma has said there is a suggestion for applying no work, no pay policy on MPs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X