ലക്നൗ ക്യാംപസിൽ സ്ത്രീകൾ സുരക്ഷിതരല്ല!! ആറു മണിക്കു മുൻപ് വനിതാ ജീവനകാർ ക്യാംപസ് വിടണം!!!

  • Posted By:
Subscribe to Oneindia Malayalam

ലക്നൗ: സ്ത്രീ കളുടെ സംരക്ഷണത്തിന് പുതിയ മാനദണ്ഡവുമായി ലക്നൗ സർവകലാശാല. വൈകുന്നേരം   ആറു മണിക്കുള്ളിൽ സർവകലാശലയിലെ അധ്യാപകരടക്കമുള്ള വനിത ജീവനക്കാർ ക്യാംപസ് വിടണമെന്നാണ് പുതിയ നിയമം. ആറു മണിക്കു ശേഷം ക്യാംപസിൽ തുടരണമെങ്കിൽ വിസിയുടെ അനുമതി വേണം. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് സർവകലാശലയിലെ വിവിധ വകുപ്പ് മേധാവികൾക്ക് നൽകിയിട്ടുണ്ടെന്നും സർവകലാശാല പ്രതിനിധി അറിയിച്ചിട്ടുണ്ട്.

മക്കളെ പഠിപ്പിക്കാൻ പണമില്ല!!! പിതാവ് മക്കളേയും ഭാര്യയേയും തല്ലിക്കൊന്നു!!!

നടി ആക്രമിക്കപ്പെട്ട കേസില്‍ ധര്‍മജനും? ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു; ഞെട്ടിക്കുന്ന വാർത്ത

ബാബാസാഹിബ് ഭീംറാവു അംബേദ്കർ യുണിവേഴ്സിറ്റി വൈസ് ചാൻസലർ ആർസി ശോഭയാണ് വിവാദ ഉത്തരവിട്ടിരിക്കുന്നത്.സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ യുപിയിൽ തുടർക്കഥയാകുന്ന പശ്ചാതലത്തിലാണ്  ഈ വിവാദ ഉത്തരവെന്നാണ് പുറത്തു വരുന്ന വിവരം.

satety

പുതിയ ഉത്തരവിൽ സർവകലാശാലയിലെ വനിത ജീവനക്കാർ എതിർപ്പ് അറിയിച്ചിട്ടുണ്ട്. സ്ത്രീകളുടെ ജോലി ചെയ്യാനുള്ള സ്വതന്ത്ര്യത്തെ തടസപ്പെടുത്തുന്നതാണ് വിവാദ ഉത്തരവെന്ന് വിമർശകർ ചോദിക്കുന്നുണ്ട്. കൂടാതെ സുരക്ഷയുടെ പേരിൽ സുരക്ഷയുടെ പേരില്‍ വനിതകളുടെ വായടപ്പിക്കുകയാണോ സര്‍വ്വകലാശാല ശ്രമിക്കുന്നതെന്നും വിമര്‍ശകര്‍ ചോദിക്കുന്നുണ്ട്. സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താനല്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരു കോടി രൂപ മുതല്‍മുടക്കി ക്യാംപസില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചതെന്ന് ഒരു വനിതാ ജീവനക്കാരി ചോദിക്കുന്നു.

English summary
LUCKNOW: The vice-chancellor (VC) of a central university in Lucknow has asked women employees, including faculty members, not to stay in their offices on campus beyond 6pm.
Please Wait while comments are loading...