Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉന്നാവോ പെണ്‍കുട്ടിക്ക് കടുത്ത ഭീഷണിയുണ്ടെന്ന് സിബിഐ, സുരക്ഷ ഒരുക്കണം, കോടതിയുടെ നിര്‍ദേശം ഇങ്ങനെ

ദില്ലി: ഉന്നാവോയില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗിന്റെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കടുത്ത ഭീഷണി നേരിടുന്നുണ്ടെന്ന് സിബിഐ. പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം പെണ്‍കുട്ടിക്കും കുടുംബത്തിനും മാറ്റി താമസിക്കാനുള്ള സാഹചര്യത്തെ കുറിച്ച് യുപി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജൂലായില്‍ നടന്ന കാര്‍ അപകടത്തെ തുടര്‍ന്ന് ഇപ്പോഴും ആശുപത്രിയിലാണ് പെണ്‍കുട്ടിയും കുടുംബവും.

1

അപകടം ബിജെപി എംഎല്‍എ ആസൂത്രണം ചെയ്ത് തയ്യാറാക്കിയതാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കുല്‍ദീപിനെതിരെ അന്വേഷണം നടക്കുകയാണ്. ഇയാളെ ബിജെപി നേരത്തെ പുറത്താക്കിയിരുന്നു. പെണ്‍കുട്ടിക്കും കുടുംബത്തിനും എ വിഭാഗത്തില്‍ നിന്ന് ഉള്‍പ്പെടുത്താവുന്ന തരത്തില്‍ ഭീഷണിയാണ് നേരിടുന്നതെന്നും സിബിഐ പറഞ്ഞു. പെണ്‍കുട്ടിക്ക് സാക്ഷി സംരക്ഷണ പദ്ധതി പ്രകാരം മതിയായ സുരക്ഷ നല്‍കണമെന്നും സിബിഐ വ്യക്തമാക്കി.

പെണ്‍കുട്ടി, അവരുടെ അമ്മ, രണ്ട് സഹോദരിമാര്‍, ഒരു സഹോദരന്‍ എന്നിവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ എന്തൊക്കെ നടപടികള്‍ എടുത്തു എന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് പെണ്‍കുട്ടിക്ക് നേരത്തെ ഗുരുതരമായ പരിക്കേറ്റിയിരുന്നു. അപകടത്തില്‍ ഇവരുടെ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെട്ടിരുന്നു. നേരത്തെ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ ജഡ്ജ് ആശുപത്രിയിലെത്തിയിരുന്നു.

Recommended Video

cmsvideo
    ഉന്നാവോയിലെ കൊടുംക്രൂരതയ്ക്ക് പിന്നില്‍ ബി.ജെ.പി നേതാക്കള്‍ക്ക്

    ഈ അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കോടതി തന്നെയാണ് സിബിഐയോട് ആവശ്യപ്പെട്ടത്. നേരത്തെ പെണ്‍കുട്ടിയുടെ കുടുംബം കുല്‍ദീപ് സെംഗാറില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. അതേസമയം കുല്‍ദീപുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നാണ് ബിജെപി നേരത്തെ പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിനെ പുറത്താക്കാന്‍ പാര്‍ട്ടി ആദ്യം തയ്യാറായിരുന്നില്ല. വിമര്‍ശനം കടുത്തതോടെയാണ് പുറത്താക്കിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+