ഉന്നവില്‍ സ്വര്‍ണമില്ല, ഖനനം നിര്‍ത്തി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നവില്‍ പുരാവസ്തുവവകുപ്പ് നടത്തിയ ഖനനത്തില്‍ സ്വര്‍ണം കിട്ടിയില്ല. തുടര്‍ന്ന ഖനനം നിര്‍ത്തിവച്ചു. ഖനനം നടത്തിയപ്പോള്‍ ലഭിച്ചത് ബുദ്ധകാലഘട്ടത്തില്‍ ഉപയോഗിച്ച മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളാണ്.ജില്ലയില്‍ സ്വര്‍ണമുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ഖനനം ആരംഭിച്ചത്.
ഖനനം നിര്‍ത്തിവയ്ക്കുന്നതിന് മുന്‍പ് സാംസ്‌കാരിക വകുപ്പ് മന്ത്രി ചന്ദ്രേഷ് കുമാരി കട്ടോച് ഖനനം നടത്തുന്നത് സ്വര്‍ണത്തിന് വേണ്ടിയല്ലെന്നും സ്ഥലത്ത് നിന്നും ചരിത്ര പ്രാധാന്യമുള്ള വസ്തുക്കള്‍ ഖനനം ചെയ്‌തെടുക്കുവാന്‍ വേണ്ടിയാണെന്നും പ്രതികരിച്ചു.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പ്രദേശത്ത് ഖനനം നടത്തിയതെന്നാണ് മന്ത്രിയുടെ വാദം. പ്രദേശത്ത് സ്വര്‍ണം കുഴിച്ചിട്ടിട്ടുണ്ടെന്ന് ഒരു സന്യാസി സ്വപ്‌നം കണ്ടിരുന്നു. ഇദ്ദേഹത്തിന്റെ വാക്ക് കേട്ടാണ് പുരാവസ്തു വകുപ്പ് ഖനനത്തിനിറങ്ങിയതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പ്രദേശത്ത് ലോഹസാന്നിദ്ധ്യം ഉണ്ടെന്ന് പുരാവസ്തു വകുപ്പ് പറഞ്ഞിരുന്നു. സന്യാസി സ്വപ്നം കണ്ടതുപോലെ ഉന്നവില്‍ സ്വര്‍ണമില്ലെന്നും ഖനനം നിര്‍ത്തുകയാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പറഞ്ഞു. ഒക്ടോബര്‍ 18 നാണ് ഖനനം ആരംഭിച്ചത്.
എന്നാല്‍ ഏറെക്കുഴിച്ചിട്ടും സ്വര്‍ണത്തിന്റേയോ മറ്റ് ലോഹങ്ങളുടെയോ സാന്നിദ്ധ്യം കണ്ടെത്താനായില്ല. കിട്ടിയത് ബുദ്ധകാലഘട്ടത്തിലെ മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രം. 1857 ലെ രാജാവായിരുന്ന രാജാ റാവു റാം ബാക്‌സ് സിംഗിന്റെ സ്വര്‍ണ സമ്പാദ്യങ്ങള്‍ പ്രദേശത്ത് കുഴിച്ചിട്ടിരിയ്ക്കുകയാണെന്നായിരുന്നു സന്യാസിയുടെ സ്വപ്നം. ഇത് സര്‍ക്കാരിന് നല്‍കണമെന്ന് രാജാവ് സ്വപ്‌നത്തിില്‍ തന്നോട് പറഞ്ഞുവെന്നും സന്യാസി പറഞ്ഞിരുന്നു.












Click it and Unblock the Notifications