ഉന്നാവോ പീഡനക്കേസ്: പൊള്ളലേറ്റ യുവതി മരിച്ചു, അന്ത്യം സഫ്ദർജംങ് ആശുപത്രിയിൽ!!
Recommended Video
ദില്ലി: ഉന്നാവോ പീഡനക്കേസിലെ ഇരയായ പൊള്ളലേറ്റ പെൺകുട്ടി മരിച്ചു. ദില്ലിയിലെ സഫ്ദർജംങ് ആശുപത്രിയിൽ ചികിത്സയിലിരിക്കൊണ് അന്ത്യം. വെള്ളിയാഴ്ച രാത്രി 11.40ഓടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ശരീരത്തിൽ 90 ശതമാനം പൊള്ളലേറ്റ യുവതിയെ വ്യാഴാഴ്ചയാണ് എയർലിഫ്റ്റ് ചെയ്ത് ദില്ലിയിലെ സഫ്ദർജംങ് ആശുപത്രിയിലെത്തിച്ചത്. ബേൺസ് ആൻഡ് പ്ലാസ്റ്റിക് വകുപ്പ് തലവൻ ശലഭ് കുമാറിനെ ഉദ്ധരിച്ച് എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ വ്യാഴാഴ്ച മജിസ്ട്രേറ്റ് യുവതിയുടെ മൊഴിയെടുത്തിരുന്നു. സിന്ധുപൂർ ഗ്രാമത്തിൽ വെച്ചാണ് സംഭവം.
ലഖ്നൊവിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത ഉന്നാവോ കേസിലെ യുവതിയെ ദില്ലിയിലെ സഫ്ദർജങ്ങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടാണ് യുവതിയെ ഇങ്ങോട്ട് മാറ്റിയത്. അടുത്ത 24-48 മണിക്കൂർ നിർണായകമാണെന്നാണ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയത്. ശരീരത്തിൽ 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും ഞങ്ങൾ പരാമവധി ശ്രമിക്കുന്നുവെന്നും ആശുപത്രി അധികൃതർ പറയുന്നു. കേസിൽ നിന്ന് പിൻവാങ്ങുന്നതിനായി കുടുംബത്തിന് വധഭീഷണിയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഞങ്ങൾക്ക് പോലീസിൽ വിശ്വാസമുണ്ട്. അവർ ഞങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ ഞങ്ങൾ സ്വയം സംരക്ഷിക്കും. ഉന്നാവോ കേസിലെ യുവതിയുടെ സഹോദരൻ പറയുന്നു.

വ്യാഴാഴ്ചയാണ് കോടതിയിലേക്ക് പോകും വഴി പീഡനക്കേസിലെ പ്രതികളായ രണ്ടുപേരുൾപ്പെടെ അഞ്ച് പേർ ചേർന്ന് യുവതിയെ മർദ്ദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഹരിശങ്കർ ത്രിവവേദി, രാം കിഷോർ ത്രിവേദി, ഉമേഷ് ബജ്പാൽ, ശിവരാം, ശുഭം ത്രിവേദി എന്നിവരാണ് കേസിൽ അറസ്റ്റിലായത്. 2018 ഡിസംബറിൽ ശിവം, ശുഭം ത്രിവേദി എന്നിവർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ഇരുവരും നവംബർ 30നാണ് ജാമ്യത്തിലിറങ്ങിയത്. ഇതോടെ ഇരുവരും ചേർന്ന് യുവതിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചിരുന്നു. സംഭവം യുവതിയുടെ കുടുംബം പോലീസിൽ അറിയിച്ചിരുന്നുവെങ്കിലും പോലീസ് നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പിന്നീട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.












Click it and Unblock the Notifications