കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം വൈകിച്ചാല്‍ പണി കിട്ടും; മുരടന്മാര്‍ക്ക് എയര്‍ഇന്ത്യയുടെ താക്കീത്.. കാശും പോകും മാനവും !!

Google Oneindia Malayalam News

ദില്ലി: വിമാനം വൈകിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എയര്‍ഇന്ത്യ. ഇത്തരക്കാരില്‍ നിന്ന് പിഴ ഈടാക്കാനും ക്രിമിനല്‍ നടപടി സ്വീകരിക്കാനുമാണ് എയര്‍ ഇന്ത്യ ആലോചിക്കുന്നത്. ഒരു മണിക്കൂര്‍ വരെ വൈകിക്കുന്നതിന് അഞ്ചുലക്ഷം രൂപയും ഒന്നു മുതല്‍ രണ്ട് മണിക്കൂര്‍ വരെ 10 ലക്ഷം രൂപയും രണ്ട് മണിക്കൂറിലധികം വൈകിക്കുന്നവരില്‍ നിന്ന് 15 ലക്ഷം രൂപയും ഈടാക്കാനാണ് എയര്‍ഇന്ത്യയുടെ നീക്കം.

അടുത്തകാലത്ത് എയര്‍ ഇന്ത്യ യാത്രക്കാര്‍ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ നീക്കം. അച്ചടക്കമില്ലാത്ത യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിന് എയര്‍ ഇന്ത്യയ്ക്ക് പ്രത്യേക മാര്‍ഗ്ഗങ്ങളുണ്ട് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. വിവിഐപികള്‍ ജീവനക്കാരെ മര്‍ദ്ദിക്കുന്നത് അവരുടെ അന്തസ്സിന് കോട്ടം വരുത്തുന്നുണ്ടെന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് കമ്പനി വ്യക്തമാക്കുന്നു.

വിഐപികള്‍ക്ക് എന്തും ആകാമോ

വിഐപികള്‍ക്ക് എന്തും ആകാമോ

2015ല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി തിരുപ്പതിയില്‍ വച്ച് എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ചിരുന്നു. വൈകിയെത്തിയ എംപിയെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു.

 ശിവസേനയ്ക്ക് ചെരിപ്പുകൊണ്ടും ആവാം

ശിവസേനയ്ക്ക് ചെരിപ്പുകൊണ്ടും ആവാം

സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് മാര്‍ച്ചിലാണ് ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദ് 60 കാരനായ എയര്‍ഇന്ത്യ ജീവനക്കാരനെ ചെരിപ്പുകൊണ്ടടിച്ചത്.

രാഷ്ട്രീയക്കാര്‍ക്കെന്താ കൊമ്പുണ്ടോ

രാഷ്ട്രീയക്കാര്‍ക്കെന്താ കൊമ്പുണ്ടോ

വീല്‍ചെയറിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി അമ്മയെ എമര്‍ജന്‍സിയില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നും നേരത്തെ എയര്‍ ഇന്ത്യ സര്‍വ്വീസ് വൈകിയിരുന്നു. എന്നാല്‍ ഇത് ചട്ടപ്രകാരമായിരുന്നുവെന്ന വ്യത്യാസമാണുള്ളത്.

ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍

ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍

വിഐപികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനങ്ങളെ തുടര്‍ന്നാണ് ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലോഹാനി ഇത്തരത്തിലുള്ള നീക്കം നടത്തുന്നത്. ഇതോടെ അച്ചടക്കമില്ലാത്ത വിമാനയാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാനാവില്ല.

English summary
Unruly passengers delaying Air India flights will soon have to pay hefty fees apart from facing criminal action. The airline is planning to fine Rs 5 lakh for delaying a flight up to an hour; Rs 10 lakh for delay between one and two hours and Rs 15 lakh for delaying beyond two hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X