Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തിന് ഇങ്ങനെ ഇല്ലാവചനങ്ങള്‍ പറയുന്നു; യോഗി ആദിത്യനാഥിനോട് അഖിലേഷ്

ന്യൂദല്‍ഹി: 2008 ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരയിലെ കുറ്റവാളികളില്‍ ആരുമായും ബന്ധമില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരയിലെ പ്രതിയുടെ പിതാവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നുവെന്ന് യോഗി ആദിത്യനാഥ് വെള്ളിയാഴ്ച ആരോപിച്ചിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഹമ്മദാബാദ് സ്ഫോടന പരമ്പരയില്‍ 56 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മുജാഹിദ്ദീന്റെ 38 അംഗങ്ങള്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെയായിരുന്നു യോഗി ആദിത്യനാഥിന്റെ ആരോപണം. കോടതിയുടെ വിധി ചരിത്രപരമാണെന്ന് വിശേഷിപ്പിച്ച യോഗി ആദിത്യനാഥ്, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 38 കുറ്റവാളികളില്‍ ഒരാള്‍ അസംഗഢിലെ സഞ്ജര്‍പൂരില്‍ നിന്നുള്ളയാളാണെന്ന് അവകാശപ്പെട്ടു. ഈ ഭീകരന്റെ പിതാവ് സമാജ്വാദി പാര്‍ട്ടിയുമായി ബന്ധമുള്ളയാളാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയ്ക്കായി പ്രചാരണം നടത്തുകയാണെന്നും യോഗി ആദിത്യനാഥ് കാണ്‍പൂരിലും ലഖ്നൗവിലും തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പറഞ്ഞിരുന്നു.

1

സമാജ്വാദി പാര്‍ട്ടി 'ഭീകരരെ സംരക്ഷിക്കുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍ യോഗി ആദിത്യനാഥ് കള്ളം പ്രചരിപ്പിക്കുകയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഞാന്‍ കുറേ ദിവസമായി പറയുന്നു, കള്ളം പറയുന്നവരുണ്ടെങ്കില്‍ അത് ബി ജെ പി. ആണെന്ന്. ബി ജെ പി നേതാക്കള്‍ കള്ളമല്ലാതെ മറ്റൊന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പി ഉത്തര്‍പ്രദേശില്‍ തുടച്ചുനീക്കപ്പെടുമെന്നും കര്‍ഷകരെ കാറിടിപ്പിച്ച് കൊന്നവരാണ് അവരെന്നും അഖിലേഷ് പറഞ്ഞു. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യു പിയില്‍ ഒരു ഭീകരാക്രമണവും നടന്നിട്ടില്ലെന്ന് ആദിത്യനാഥ് പറഞ്ഞു.

2

തീവ്രവാദികള്‍ക്ക് അവരെയും അവര്‍ക്ക് അഭയം നല്‍കുന്നവരെയും വെറുതെ വിടാന്‍ അനുവദിക്കില്ലെന്ന് അറിയാമായിരുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ കാരണമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി സര്‍ക്കാര്‍ എല്ലാ വിശ്വാസങ്ങളെയും മാനിക്കുന്നുവെന്നും സുരക്ഷയുടെ കാര്യത്തില്‍ ജനങ്ങളുടേയും രാജ്യത്തിന്റേയും സുരക്ഷയില്‍ പൂര്‍ണ ശ്രദ്ധയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നാണ് ഉത്തര്‍പ്രദേശില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്ന കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്നാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്നത്.

3

ഫെബ്രുവരി 10 നായിരുന്നു ഒന്നാം ഘട്ടം. ഫെബ്രുവരി 14 ന് രണ്ടാം ഘട്ട വോട്ടെടുപ്പും നടന്നു. ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 23, 27, മാര്‍ച്ച് 3, 7 എന്നീ തീയതികളിലാണ് ബാക്കിയുള്ള ഘട്ടങ്ങള്‍ നടക്കുന്നത്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 - ന് നടക്കും. ഒന്നും രണ്ടും ഘട്ടങ്ങളിലായി 113 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മൂന്നാം ഘട്ടത്തില്‍ 56 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 403 നിയമസഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ 202 സീറ്റ് നേടുന്നവര്‍ക്ക് കേവല ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിക്കാം.

4

2017 ല്‍ ആകെയുള്ള 403 സീറ്റില്‍ 312 ഉം നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. രണ്ട് പതിറ്റാണ്ടോളം ഉത്തര്‍പ്രദേശില്‍ മാറി മാറി ഭരിച്ച സമാജ് വാദി പാര്‍ട്ടിയേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയേയും നിഷ്പ്രഭമാക്കിയായിരുന്നു ബി ജെ പിയുടെ ജയം. ബി ജെ പിയേയും എസ് പിയേയും കൂടാതെ കോണ്‍ഗ്രസും ബി എസ് പിയുമാണ് ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്ന മറ്റ് പ്രധാന പ്രബല കക്ഷികള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ആകെ 15.06 കോടി വോട്ടര്‍മാരാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+