കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ജാതിസമവാക്യങ്ങള്‍ തകർന്നുവോ: 300 ലേറെ സീറ്റുകള്‍ ലക്ഷ്യമിട്ട് എസ്പി

Google Oneindia Malayalam News

ലഖ്നൌ: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന ഉത്തർപ്രദേശില്‍ ജാതി സമവാക്യങ്ങിളൂലുന്നിയുള്ള തന്ത്രങ്ങളാണ് പ്രമുഖ കക്ഷികളെല്ലാം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ ബി ജെ പിയെ അധികാരത്തിലെത്തിക്കുന്നതില്‍ ഏറ്റവും നിർണ്ണായകമായത് ജാതി സമവാക്യങ്ങള്‍ കൃത്യമായി പാലിച്ചതായിരുന്നു. കേന്ദ്രത്തിലെ നരേന്ദ്ര മോദി തരംഗത്തിനൊപ്പം യാദവ ഇതര ഒബിസി, ജാതവ ഇതര ദളിതുകള്‍, പരമ്പരാഗത സവർണ്ണ വോട്ടിബാങ്കിനൊപ്പം മുസ്ലിം വോട്ടുകളിലെ വിഭജനവും കൂടിയായപ്പോള്‍ ബി ജെ പിയുടെ സീറ്റ് നില 300 ന് മുകളിലേക്ക് കുതിക്കുകയായിരുന്നു.

40 ശതമാനം വോട്ട് ഷെയർ നേടിയ ബി ജെ പിക്ക് 312 സീറ്റുകളായിരുന്നു 2017 ല്‍ ലഭിച്ചത്. സംസ്ഥാനത്ത് രണ്ട് പതിറ്റാണ്ടിന് ശേഷം ഒരു പാർട്ടിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ബി ജെ പി സ്വന്തമാക്കിയത്.

'ടീം ദിലീപ് ഇപ്പോഴും ശക്തമാണ്: പൊലീസിന്റെ ഈ നീക്കങ്ങളൊന്നും അവരെ ഭയപ്പെടുത്തിയേക്കില്ല''ടീം ദിലീപ് ഇപ്പോഴും ശക്തമാണ്: പൊലീസിന്റെ ഈ നീക്കങ്ങളൊന്നും അവരെ ഭയപ്പെടുത്തിയേക്കില്ല'

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 38% വോട്ടുകൾ നേടിയ എസ്പി-ബിഎസ്പി സഖ്യം ഉണ്ടായിരുന്നിട്ടും ബിജെപിയുടെ വോട്ട് വിഹിതം 50% ആയി ഉയർന്നു. 2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ എസ്പിയും ബിഎസ്പിയും വെവ്വേറെയാണ് മത്സരിക്കുന്നതെങ്കിലും ‘സാമാജിക് ന്യായ്' (സാമൂഹ്യനീതി) എന്ന പദപ്രയോഗത്തിന് കീഴിൽ വൻ ജാതി കൺസോർഷ്യത്തിനൊപ്പം ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കുമെന്നുമാണ് മുൻ മുഖ്യമന്ത്രി അവകാശപ്പെടുന്നു. അഖിലേഷ് യാദവിന്റെ നേരിട്ടിള്ള നിയന്ത്രണത്തിലാണ് സാമാജിക് ന്യായ് രൂപീകരിച്ചിട്ടുള്ളത്.

ഇടിച്ചിടുമോ അനുശ്രീ: വർക്ക് ഔട്ട് ചിത്രങ്ങളുമായി താരം, ഏറ്റെടുത്ത് ആരാധകർ

ബി ജെ പിയിലെയും ബി എസ് പിയിലെയും

ബി ജെ പിയിലെയും ബി എസ് പിയിലെയും യാദവ ഇതര ഒ ബി സി നേതാക്കൾ സമാജ്‌വാദി പാർട്ടിക്ക് വേണ്ടി രംഗത്തിറങ്ങിയതോടെ ഈ അവകാശവാദത്തിന് കൂടുതൽ ആക്കം കൂട്ടി. ജാതി കണക്കുകൂട്ടൽ ഫലപ്രദമായ രീതിയില്‍ അനുകൂലഘടകമായി മാറിയാല്‍ 300 ന് അടുത്ത് സീറ്റുകള്‍ എസ് പിക്ക് നേടാന്‍ സാധിക്കുമെന്നും അവരുടെ നേതാക്കള്‍ അവകാശപ്പെടുന്നു.

രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തൽ പ്രകാരം

രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തൽ പ്രകാരം, സംസ്ഥാനത്ത് ഏകദേശം 25-27% പേരാണ് ജനറല്‍ കാസ്റ്റില്‍പ്പെടുന്നത്. (10% ബ്രാഹ്മണരും 7% താക്കൂർമാരും ഉൾപ്പെടെയാണിത്). ഒ ബി സി വിഭാഗത്തില്‍പ്പെടുന്നത് 39%-40% പേരാണ് (7-9% യാദവരും 4% നിഷാദുകളും ഉൾപ്പെടെയാണിത്). ഏകദേശം 20% എസ്‌സി, എസ്ടികൾ (10% ജാതവുകൾ ഉൾപ്പെടെ). 16-19% ആമ് മുസ്ലീം ജനസംഖ്യ. ജാതി സെൻസസ് നടന്നിട്ടില്ലാത്തതിനാൽ ഓരോ ജാതിയുടേയും കൃത്യമായ ശതമാനം ഔദ്യോഗികമായി ലഭ്യമല്ല.

ഉയർന്ന ജാതിക്കാർ, മുസ്ലീങ്ങൾ, യാദവ ഇതര ഒബിസികൾ

ഉയർന്ന ജാതിക്കാർ, മുസ്ലീങ്ങൾ, യാദവ ഇതര ഒബിസികൾ, യാദവർ, ജാതവ് എന്നിങ്ങനെ പ്രധാനപ്പെട്ട 5 വോട്ടിങ് ബാങ്കാണ് ഉത്തർപ്രദേശിലുള്ളത്. ഇതിലെ രണ്ട് ഗ്രൂപ്പുകളുടെയും യാദവ ഇതര ഒബിസിക്കാരുടെയും വോട്ടുകൾ നേടി വെറും 30% വോട്ട് വിഹിതത്തോടെയായരുന്നു യുപിയിൽ മുൻകാലങ്ങളിൽ സർക്കാരുകൾ രൂപീകരിക്കപ്പെട്ടിരുന്നത്. 2012ൽ എസ്പി മുസ്ലീം-യാദവ് കൂട്ടുകെട്ടിലാണ് സർക്കാർ രൂപീകരിച്ചതെങ്കില് 2007ൽ ബിഎസ്പി ദളിത് മുസ്ലിം കൂട്ടുകെട്ടിന്റെ പിന്തുണയോടെയായിരുന്നു അധികാരത്തിലെത്തിയത്. അന്നത്തെ സാഹചര്യങ്ങളില്‍ ബി ജെ പിയും കോണ്‍ഗ്രസും പ്രധാന പോരാളികളായി മാറിയിരുന്നില്ല.

എന്നാല്‍ 2017 ഓടെ

എന്നാല്‍ 2017 ഓടെ യുപിയിലെ സ്ഥിതി മാറി. യാദവ ഇതര ഒബിസികളെയും ജാതവ ഇതര പട്ടികജാതിക്കാരെയും തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു 2017ലെ യുപി തിരഞ്ഞെടുപ്പിലേക്ക് ബിജെപി ഇറങ്ങിയത്.ടോയ്‌ലറ്റുകൾ മുതൽ എൽപിജി സിലിണ്ടറുകൾ വരെ കേന്ദ്രം ആരംഭിച്ച വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഈ കമ്മ്യൂണിറ്റികൾക്കെല്ലാം നൽകിയികൊണ്ടായിരുന്നു ഇവരെ ബി ജെ പി തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ചത്.

യാദവരും ജാതവരും യഥാക്രമം

യാദവരും ജാതവരും യഥാക്രമം എസ്‌പി, ബിഎസ്‌പി ഭരണങ്ങളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുഭവിച്ചെന്ന പ്രചരണവും ബി ജെ പി സംസ്ഥാനത്ത് അഴിച്ച് വിട്ടു. രണ്ട് പാർട്ടിയും മുസ്ലിംങ്ങളോട് പ്രീണനം കാട്ടിയെന്നും ആരോപിക്കപ്പെട്ടു. എസ്പി ഭരണത്തിൽ യാദവരുടെ നിയമലംഘനത്തിൽ യാദവ ഇതര ഒബിസികള്‍ക്കിടയിലുണ്ടായിരുന്ന അതൃപ്തിയുടെ മുറിവില്‍ ബി ജെ പിയുടെ പ്രചരണം എരിവ് പകർന്നു.
രാജ്‌നാഥ് സിംഗ് (ഠാക്കൂർ), കൽരാജ് മിശ്ര (ബ്രാഹ്മണൻ), കേശവ് മൗര്യ (മൗര്യ, യാദവ ഇതര ഒബിസി), ഉമാഭാരതി (ലോധ്, യാദവ ഇതര ഒബിസി) എന്നീ ബാനറുകളിൽ നാല് പ്രധാന മുഖങ്ങളെ അണിനിരത്തിയുള്ള പ്രചരവണവും ബി ജെ പിക്ക് ഏറെ ഗുണം ചെയ്തു.

ബിഎസ്പിയുടെ

ബിഎസ്പിയുടെ ബ്രാഹ്മണമുഖമായിരുന്നു ബ്രജേഷ് പഥക്കിനൊപ്പം കോണ്‍ഗ്രസിന്റെ റീത്ത ബഹുഗുണ ജോഷിയെയും തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബി ജെ പിക്ക് സാധിച്ചു. സർക്കാരിലും ഈ ജാതി വിഭജനം ശക്തമായിരുന്നു സ്വാമി പ്രസാദ് മൗര്യയേയും അപ്നാ ദളിലെ കുർമി നേതാവായ അനുപ്രിയ പട്ടേലിനെ യാദവ ഇതര ഒബിസി മുഖമായിട്ടുമാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. 6-7% മൗര്യകളും 5% കുർമികളും യുപിയിലെ ഏറ്റവും വലിയ യാദവ ഇതര ഒബിസി വോട്ടുബാങ്കുകളാണ്. ലോധിൽ 3% ജനസംഖ്യയുള്ളതിനാൽ കല്യാൺ സിംഗിന്റെ ചെറുമകനേയും മന്ത്രിയാക്കി.

ചുരുക്കത്തിൽ 10% ബ്രാഹ്മണ വോട്ടുകൾ

ചുരുക്കത്തിൽ 10% ബ്രാഹ്മണ വോട്ടുകൾ, 12% താക്കൂർ, വൈശ്യ വോട്ടർമാർ, 33% യാദവ ഇതര ഒബിസി വോട്ടുകൾ, 7-10% ജാതവ ഇതര ദളിത് വോട്ടുകൾ എന്നിങ്ങനെ 60% വോട്ട് ബാങ്കായിരുന്നു ബി ജെ പി ലക്ഷ്യമിട്ടത്. ഏതാണ്ട് മൂന്നീലേറെ പ്രധാന ഗ്രൂപ്പുകളുടെ വോട്ടുകൾ ലഭിച്ചതിനാൽ അത് 40 ശതമാനത്തിലെത്തി നിന്നു. കഴിഞ്ഞ തവണ മുസ്ലീം വോട്ടുകൾ എസ്പി-കോൺഗ്രസ് സഖ്യത്തിനും ബിഎസ്പിക്കും ഇടയില്‍ ഭിന്നിച്ചു. 29% വോട്ടർമാരുള്ള പടിഞ്ഞാറൻ യുപിയിൽ മുസ്‌ലിംകൾ എസ്പി സഖ്യത്തിന് വോട്ട് ചെയ്‌തപ്പോൾ, യുപിയുടെ മറ്റ് ഭാഗങ്ങളിൽ മുസ്‌ലിംകൾ ബിഎസ്‌പിക്കായിരുന്നു വോട്ട് ചെയ്തത്.

യോഗി ആദിത്യനാഥിലൂടെ

എന്നാല്‍ യോഗി ആദിത്യനാഥിലൂടെ ബിജെപി ഒരു ‘ഠാക്കൂറിനെ' മുഖ്യമന്ത്രിയാക്കിയതോടെ സ്ഥിതി മാറിയെന്നാണ് എസ്പി പറയുന്നു. അദ്ദേഹത്തിന്റെ ചില പ്രവർത്തനങ്ങൾ ബ്രാഹ്മണരെയും യാദവ ഇതര ഒബിസികളെയും രോഷാകുലരാക്കിയെന്നും ബിജെപിയുടെ ജാതി ബാങ്ക് പിളർന്നെന്നും എസ്പി അവകാശപ്പെട്ടു. മൂന്ന് ഒബിസി മന്ത്രിമാരുൾപ്പെടെ ബി ജെ പി സർക്കാറില്‍ നിന്നും രാജിവെച്ച് എസ്പിയിലേക്ക് എത്തിയത് ഇതിന്റെ തെളിവാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ബിഎസ്പിയും കോൺഗ്രസും

ബിഎസ്പിയും കോൺഗ്രസും സജീവമല്ലാതെ നിൽക്കുന്ന തിരഞ്ഞെടുപ്പ് ഇപ്പോൾ ദ്വിധ്രുവമാണെന്നും എസ്പി പറയുന്നു. അതിനാൽ, ബിജെപി വിരുദ്ധ വോട്ടുകൾ, പ്രത്യേകിച്ച് മുസ്ലീം വോട്ടുകൾ, ഒരു വിഭജനവുമില്ലാതെ എസ്പിയിലേക്ക് വരുമെന്ന് അവർ കണക്ക് കൂട്ടുന്നു. ഇത്തവണ 35 ശതമാനം വോട്ട് വിഹിതം കടന്ന് പാർട്ടിക്ക് സർക്കാർ രൂപീകരിക്കാനാകുമെന്നും എസ്പി നേതൃത്വം അവകാശപ്പെടുന്നു.

Recommended Video

cmsvideo
UP assembly election 2022: 2 MLAs resign from BJP’s ally Apna Dal

English summary
UP Assembly Election 2022: Caste equations determining the result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X