• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജിതിന്‍ പോയത് കോണ്‍ഗ്രസിന് നേട്ടമാകും....സര്‍വേ ഇങ്ങനെ, പ്രിയങ്കയുടെ പ്ലാന്‍ കൃത്യം

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. പുറമേ ശക്തമായി കാണുന്നുണ്ടെങ്കില്‍ ദുര്‍ബലമായി കൊണ്ടിരിക്കുകയാണ് ബിജെപി. ബ്രാഹ്മണര്‍ കടുത്ത അസംതൃപ്തിയിലാണ്. ദളിതുകളുടെയും ഒബിസികളുടെയും വോട്ടുകള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അടക്കം ഭിന്നിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ ജിതിന്‍ പ്രസാദ വന്നത് ബിജെപിക്ക് വലിയ ദുരന്തമാകുമെന്നാണ് പുതിയ സര്‍വേ ഫലങ്ങള്‍ തെളിയിക്കുന്നത്. പ്രിയങ്ക ഗാന്ധി വിരിച്ച വലയിലേക്കാണ് ജിതിനും ബിജെപിയും വീണത്.

ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍

pic1

പ്രിയങ്ക ഗാന്ധിക്ക് നേരത്തെ തന്നെ ജിതിന്‍ പ്രസാദയുടെ ജനപ്രീതിയില്‍ സംശയമുണ്ടായിരുന്നു. അതുകൊണ്ടാണ് സുപ്രധാന സ്ഥാനങ്ങളില്‍ നിന്നെല്ലാം പ്രസാദയെ ഒഴിവാക്കിയത്. ജിതിന്‍ കൂടെ നിന്നാല്‍ ബ്രാഹ്മണ വോട്ടുകള്‍ പോലും കിട്ടില്ലെന്ന് കോണ്‍ഗ്രസ് കണ്ടെത്തിയിരുന്നു. അതുകൊണ്ടാണ് ബംഗാളിന്റെ ചുമതലകളിലേക്ക് ജിതിന്‍ പ്രസാദയെ മാറ്റിയത്. എന്നാല്‍ അവിടെയും പ്രസാദ വന്‍ പരാജയമായി. കോണ്‍ഗ്രസ് തകര്‍ന്നു. അദ്ദേഹത്തിന് ബിജെപിയുമായി രഹസ്യ ഇടപാടും ഉണ്ടായിരുന്നു.

pic2

ജിതിന്‍ പ്രസാദ പോകുന്നതിനൊപ്പം പുതിയൊരു സഖ്യത്തിനുള്ള തുടക്കം കൂടിയാണ് കോണ്‍ഗ്രസ് തേടുന്നത്. സമാജ് വാദി പാര്‍ട്ടിയുമായി ശക്തി കേന്ദ്രങ്ങളില്‍ മാത്രം അനൗദ്യോഗിക സഖ്യം മതിയെന്നാണ് പ്രിയങ്കയുടെ നിലപാട്. 2017ല്‍ എസ്പിയുടെ തകര്‍ച്ച കോണ്‍ഗ്രസിന്റെ സാധ്യതകളെയും ബാധിച്ചിരുന്നു. നല്ല വിജയം നേടാനാവുന്നത് തടഞ്ഞത് എസ്പിക്കെതിരെയുള്ള ഭരണവിരുദ്ധ വികാരമായിരുന്നു. 2019ല്‍ അവര്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയില്ല. ഇതെല്ലാം മുന്നില്‍ കണ്ട് ചെറുപാര്‍ട്ടികളെ ചേര്‍ത്ത് സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് പ്ലാന്‍.

pic3

ജിതിന്‍ പ്രസാദയുടെ മണ്ഡലത്തില്‍ പ്രശ്‌നം എന്ന സര്‍വേ ഏജന്‍സിയാണ് പ്രസാദയുടെ ദൗരാരയില്‍ സര്‍വേ നടത്തിയത്. ഞെട്ടിക്കുന്ന ഫലമാണ് സര്‍വേയില്‍ ലഭിച്ചത്. ജിതിന്‍ പ്രസാദയെ പലര്‍ക്കും അറിയില്ല അതായത് പ്രസാദയുടെ ലോക്‌സഭാ മണ്ഡലത്തില്‍ പത്ത് നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങുന്ന മേഖലയിലെ 72 ശതമാനം പേരും അദ്ദേഹത്തെ അറിയില്ല എന്നാണ് പറഞ്ഞത്. 52 ശതമാനം ബിജെപിയില്‍ ചേര്‍ന്നത് വന്‍ അബദ്ധമായെന്നാണ് പറഞ്ഞത്. മൊത്തം 87 ശതമാനം പ്രസാദയ്ക്ക് എതിരായ നിലപാടാണ് എടുത്തത്.

pic4

ബിജെപിയുടെ ബ്രാഹ്മണ സമവാക്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ജിതിന്‍ പ്രസാദയ്ക്ക് സാധിക്കില്ലെന്ന് വ്യക്തമാണ്. കോണ്‍ഗ്രസിന്റെ മികവിലാണ് ഷാജഹാന്‍പൂരില്‍ നിന്നും ദൗരാരയില്‍ നിന്നും ജിതിന്‍ പ്രസാദ വിജയിച്ചത്. എന്നാല്‍ തുടര്‍ച്ചയായ രണ്ട് തവണ തോറ്റതോടെ തന്നെ പ്രസാദയുടെ കരിയര്‍ അവസാനിച്ചിരുന്നു. 2017ല്‍ തില്‍ഹാറില്‍ നിന്നും മത്സരിച്ചിരുന്നു പ്രസാദ. കോണ്‍ഗ്രസിന് പ്രസാദയുടെ ശക്തി കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചിരുന്നു. പ്രിയങ്ക സംസ്ഥാന അധ്യക്ഷ പദവി രാഹുലിന്റെ വിശ്വസ്തനായിട്ടും പ്രസാദയ്ക്ക് കൊടുക്കാതിരുന്നത് അതുകൊണ്ടാണ്. ബ്രാഹ്മണരുടെ പിന്തുണ അദ്ദേഹത്തിന് ഒട്ടുമില്ല.

pic5

പ്രിയങ്ക ജനപ്രീതിയില്ലാത്ത നേതാക്കള്‍ പാര്‍ട്ടി വിട്ട് പോകട്ടെയെന്ന നിലപാടിലാണ്. പുതിയൊരു ടീമിനെ ഒരുക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അവര്‍. രാജ് ബബ്ബാറിന് അടക്കം ഇതിനോട് യോജിപ്പുണ്ട്. ഇവര്‍ക്ക് വിയോജിപ്പറിയിക്കാം, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ പുറത്താക്കും എന്നാണ് നിലപാട്. സംഘടനാ തലത്തില്‍ ശക്തിപ്പെടുത്തലാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. ഇതിനായി വിജയിക്കാന്‍ സാധ്യതയുള്ള നേതാക്കളെ കണ്ടെത്തി അവരുടെ പേരുകള്‍ നിര്‍ദേശിക്കാനും പ്രിയങ്ക നി്ര്‍ദേശിച്ച് കഴിഞ്ഞു.

pic6

കിഴക്കന്‍-പശ്ചിമ യുപിയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നേറ്റമായിരിക്കും ബിജെപിയെ വീഴത്തുകയെന്ന വിലയിരുത്തലിലാണ് പ്രിയങ്ക. കര്‍ഷകരുടെ പിന്തുണയും സുഹല്‍ദേവ് പാര്‍ട്ടിയുടെ സഖ്യവും ഇവിടെ കോണ്‍ഗ്രസിനുണ്ടാവും. കരിമ്പ് കര്‍ഷകരുടെ രോഷം പതിന്മടങ്ങ് ശക്തമായതും കോണ്‍ഗ്രസിനും എസ്പിക്കും പ്രതീക്ഷയാണ്. ഇവരുമായി ചര്‍ച്ചകള്‍ക്ക് പ്രിയങ്ക ഒരുങ്ങുന്നുണ്ട്. കൊവിഡ് അടക്കമുള്ള കാര്യങ്ങളില്‍ യോഗിക്ക് പ്രതിച്ഛായ നഷ്ടമായിരിക്കുകയാണ്. കേന്ദ്ര നേതൃത്വവും യോഗി പരാജയപ്പെടുമെന്നാണ് കരുതുന്നത്.

pic7

ജാര്‍ഖണ്ഡിലും ഹരിയാനയിലും ഭരണവിരുദ്ധ വികാരമുണ്ടായിട്ടും ബിജെപി മുഖ്യമന്ത്രിയെ മാറ്റിയിരുന്നില്ല. രണ്ടിടത്തും ബിജെപി വന്‍ തകര്‍ച്ച നേരിട്ടതാണ്. ഹരിയാനയില്‍ കോണ്‍ഗ്രസ് നല്ല മുന്നേറ്റമുണ്ടാക്കുകയും, ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറനൊപ്പം അധികാരം പിടിക്കുകയും ചെയ്തു. യോഗിയെ മാറ്റാതിരുന്നതിലൂടെ ബിജെപിയുടെ കേന്ദ്ര നേതൃത്വം സമാന പിഴവാണ് ഇപ്പോള്‍ കാണിച്ചിരിക്കുന്നത്. ബ്രാഹ്മണ-യാദവ-ക്ഷത്രിയ വിഭാഗങ്ങള്‍ക്ക് യോഗി സ്വീകാര്യനല്ല. യോഗിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയുള്ള പാരവെപ്പും ബിജെപിയുടെ തകര്‍ച്ച പൂര്‍ണമാക്കും.

pic8

സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു കുഷിനഗറില്‍ നിന്ന് മത്സരിക്കാനാണ് തയ്യാറെടുക്കുന്നത്. ആരാധനാ മിശ്ര ഖുഷിനഗറില്‍ നിന്ന് മത്സരിക്കും. സുഹേല്‍ അന്‍സാരി കാണ്‍പൂരില്‍ നിന്നും നരേഷ് സെയ്‌നി സഹാരണ്‍പൂരില്‍ നിന്നും ഇമ്രാന്‍ മസൂദ് ഈ ജില്ലയില്‍ നിന്ന് തന്നെയും മത്സരിച്ചേക്കും. ഗൊരഖ്പൂരില്‍ വീരേന്ദ്ര ചൗധരിയും മുസഫര്‍നഗറില്‍ പങ്കജ് മാലിക്കും മത്സരിക്കും. ജാന്‍സിയില്‍ പങ്കജ് ജെയിന്‍ ആദിത്യയും ഉത്രോലയില്‍ ധീരേന്ദ്ര പ്രതാപ് സിംഗ് ധിരുവും മത്സരിക്കും.

അല്‍പ്പം ഹോട്ടാണ് ഇനിയ; നടിയുടെ പുതിയ ഫോട്ടോകള്‍ കാണാം

cmsvideo
  Ramya Haridas talks about the incident

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  up assembly election 2022: congress may gain after jitin prasada's exit, shows survey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X