കര്‍ഹാല്‍ മുതല്‍ ഹാത്രാസ് വരെ; മൂന്നാം ഘട്ടത്തില്‍ യുപിയിലെ നിര്‍ണായകമായ 10 സീറ്റുകള്‍ ഇവയാണ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ 16 ജില്ലകളിലായി 59 നിയമസഭാ സീറ്റുകളിലേക്കുള്ള മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഹത്രാസ്, ഫിറോസാബാദ്, ഇറ്റാഹ്, കസ്ഗഞ്ച്, മെയിന്‍പുരി, ഫറൂഖാബാദ്, കനൗജ്, ഇറ്റാവ, ഔറയ്യ, കാണ്‍പൂര്‍ ദേഹത്, കാണ്‍പൂര്‍ നഗര്‍, ജലൗണ്‍, ഝാന്‍സി, ലളിത്പൂര്‍, ഹമീര്‍പൂര്‍, മഹോബ തുടങ്ങിയ ജില്ലകളിലാണ് വോട്ടെടുപ്പ്. കര്‍ഹാല്‍, ജസ്വന്ത്നഗര്‍, കനൗജ് സദര്‍, സദാബാദ് തുടങ്ങി നിരവധി ഹോട്ട്സീറ്റുകളാണ് മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഉള്ളത്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് കര്‍ഹാലില്‍ നിന്നാണ് ജനവിധി തേടുന്നത്. ഇത്തരത്തില്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ 10 ഹോട്ട് സീറ്റുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

കര്‍ഹാല്‍

സമാജ് വാദി പാര്‍ട്ടിയുടെ ശക്തി കേന്ദ്രമാണ് കര്‍ഹാല്‍ സീറ്റ്. അഖിലേഷ് യാദവാണ് ഇവിടെ എസ് പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ബി ജെ പിയുടെ കേന്ദ്രമന്ത്രി എസ് പി സിംഗ് ബാഗേലാണ് അഖിലേഷിന്റെ എതിരാളി. 1992 മുതല്‍ ഇതുവരെ ഒരിക്കല്‍ മാത്രമാണ് എസ് പി ഇവിടെ തോറ്റത്. യാദവ് കുടുംബത്തിന്റെ കോട്ടയാണ് മണ്ഡലം. അതേസമയം, ബി ജെ പിയില്‍ നിന്ന് മത്സരിക്കുന്ന എസ് പി സിംഗ് ബാഗേല്‍, സമാജ് വാദി പാര്‍ട്ടി കുലപതി മുലായം സിംഗ് യാദവിന്റെ മുന്‍ പി എസ് ഒ ആയിരുന്നു.

1

ജസ്വന്ത് നഗര്‍

അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവപാല്‍ സിംഗ് യാദവ് ആണ് ജസ്വന്ത് നഗര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത്. ശിവപാല്‍ സിംഗ് യാദവിന്റെ പരമ്പരാഗത മണ്ഡലമാണ് ഇത്. ഈ സീറ്റില്‍ നിന്നാണ് മുലായം സിംഗ് യാദവ് തന്റെ തിരഞ്ഞെടുപ്പ് യാത്ര ആരംഭിച്ചതും ഏഴ് തവണ വിജയിച്ചതും.

ഹത്രാസ് റൂറല്‍

പട്ടികജാതി സ്ഥാനാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്യപ്പെട്ടതാണ് ഹത്രാസ് മണ്ഡലം. ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം ചര്‍ച്ചയായ മണ്ഡലമാണ് ഇത്. ഈ സംഭവം യു പി തെരഞ്ഞെടുപ്പ് ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ മണ്ഡലമാക്കി ഹാത്രാസിനെ മാറ്റി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ രാത്രിയില്‍ ലോക്കല്‍ പോലീസ് നിര്‍ബന്ധിച്ച് ദഹിപ്പിച്ചത് അടക്കമുള്ള സംഭവം വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. പ്രിയങ്ക ഗാന്ധിയെപ്പോലുള്ള പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഹത്രാസിലേക്ക് മാര്‍ച്ച് നടത്തി.

ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആഗ്ര മുന്‍ മേയര്‍ അഞ്ജുല മഹൗറിനെ ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കി. എസ് പി ബ്രജ് മോഹന്‍ റാഹിയെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാര്‍ സിങ്ങാണ്.

2

കന്നൗജ് സദര്‍

മൂന്ന് തവണ എസ് പി ജയിച്ച മണ്ഡലം. നിലവിലെ എം എല്‍ എ അനില്‍ ദോഹ്രെ എസ് പി സ്ഥാനാര്‍ത്ഥി. മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ അസിം അരുണിനെ ബി ജെ പി മത്സരിപ്പിക്കുന്നു. ബി എസ് പി സമര്‍ജീത് സിംഗ് ദോഹ്രെയെയും കോണ്‍ഗ്രസ് വിനീതാ ദേവിയെയുമാണ് മത്സരിപ്പിക്കുന്നത്. കന്നൗജ് സദര്‍ സീറ്റില്‍ 4,27,488 വോട്ടര്‍മാരുണ്ട്, അതില്‍ 2,27,928 പുരുഷന്മാരും 1,99,547 സ്ത്രീകളുമാണ്.

മഹാരാജ്പൂര്‍

ബി ജെ പിയുടെ ശക്തി മണ്ഡലം. 30 വര്‍ഷമായി എം എല്‍ എയായ സതീഷ് മഹാന ബി ജെ പി സ്ഥാനാര്‍ത്ഥി. എസ് പി ഫത്തേ ബഹദൂര്‍ സിംഗ് ഗില്ലിനെയാണ് മത്സരിപ്പിച്ചത്. കനിഷ്‌ക പാണ്ഡെയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ബി എസ് പി സ്ഥാനാര്‍ത്ഥി സുരേന്ദ്ര പാല്‍ സിങ്ങാണ്.

3

സദാബാദ്

കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിലായി നാല് പാര്‍ട്ടികളാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. ബി ജെ പി ടിക്കറ്റില്‍ മത്സരിക്കുന്ന മുന്‍ ബി എസ് പി എം എല്‍ എ രാംവീര്‍ ഉപാധ്യായയും വിജയം ആവര്‍ത്തിക്കാനാണ് രംഗത്തിറങ്ങിയിരിക്കുന്നത്. എസ് പി സഖ്യത്തില്‍ നിന്ന് ഗുഡ്ഡു ചൗധരിയും ബി എസ് പിയുടെ അവിന്‍ ശര്‍മയും മണ്ഡലത്തില്‍ മത്സരിക്കാനുണ്ട്.

ബില്‍ഹൗര്‍

വികാസ് ദുബെ ഫാക്ടര്‍ ബാധിക്കാത്ത തെരഞ്ഞെടുപ്പായിരിക്കും ബിക്രു ഉള്‍പ്പെടുന്ന ബില്‍ഹൗര്‍ മണ്ഡലത്തില്‍ ഇത്തവണ നടക്കുന്നത്. പ്രദേശവാസികള്‍ പറയുന്നതനുസരിച്ച്, വികസനം, ക്രമസമാധാനം, തൊഴിലവസരങ്ങള്‍, അലഞ്ഞു തിരിയുന്ന കന്നുകാലികളുടെ ആധിക്യം എന്നിവ ബില്‍ഹൗര്‍ മണ്ഡലത്തിലെ വോട്ടെടുപ്പില്‍ പ്രധാന ഘടകങ്ങളാണ്.

2017ല്‍ ബി ജെ പി ടിക്കറ്റില്‍ ബില്‍ഹൗര്‍ നിയമസഭാ സീറ്റില്‍ വിജയിച്ച ഭഗവതി പ്രസാദ് സാഗര്‍ കക്ഷി മാറി ബി എസ് പിയില്‍ നിന്ന് മത്സരിക്കുന്നു അതേസമയം, ബിജെപി രാഹുല്‍ ബച്ചാ സോങ്കറിനേയും കോണ്‍ഗ്രസ് ഉഷാ റാണി കോരിയെയുമാണ് മത്സരിപ്പിക്കുന്നത്.

4

ഇറ്റാവ

ബി ജെ പിയില്‍ നിന്ന് തങ്ങളുടെ കോട്ട തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എസ് പി ഇത്തവണ ഇവിടെ പോരിനിറങ്ങുന്നത്. ബി ജെ പി സിറ്റിംഗ് എം എല്‍ എ സരിതാ ബദൗരിയയ്ക്കെതിരെ സമാജ്വാദി പാര്‍ട്ടി സര്‍വേഷ് കുമാര്‍ ശാക്യയെ രംഗത്തിറക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റാഷിദും ബി എസ് പി സ്ഥാനാര്‍ത്ഥി കുല്‍ദീപ് ഗുപ്തയുമാണ്.

ഗോവിന്ദ് നഗര്‍

ഗോവിന്ദ് നഗറില്‍ ഭരണകക്ഷിയായ ബി ജെ പി സിറ്റിങ് എം എല്‍ എ സുരേന്ദ്ര മൈതാനിയെ മത്സരിപ്പിച്ചപ്പോള്‍ എസ് പി-ആര്‍ എല്‍ ഡി സഖ്യം വികാസ് യാദവിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് കരിഷ്മ ഠാക്കൂറിന് ടിക്കറ്റ് നല്‍കി, അശോക് കുമാര്‍ കാലിയയാണ് ബി എസ് പി സ്ഥാനാര്‍ത്ഥി.

5

ഝാന്‍സി

ഝാന്‍സി നഗറില്‍ ബി ജെ പി സിറ്റിങ് എം എല്‍ എ രവി ശര്‍മ്മയെയും എസ് പി-ആര്‍ എല്‍ ഡി സഖ്യം സീതാ റാം കുശ്വാഹയെയും മത്സരിപ്പിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ റിച്ചാരിയയും ബി എസ് പി സ്ഥാനാര്‍ത്ഥി കൈലാഷ് സാഹുവുമാണ്. 2012 മുതല്‍ രവി ശര്‍മ്മയാണ് ഇവിടെ വിജയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+