നാലാംഘട്ട വിധിയെഴുത്ത്: ഉത്തര്‍ പ്രദേശിലെ ഈ സീറ്റുകള്‍ മാറിമറിഞ്ഞേക്കും, ഇഞ്ചോടിഞ്ച് പോരാട്ടം ഈ മണ്ഡലങ്ങളില്‍
ലക്നൗ: ഉത്തര്‍ പ്രദേശില്‍ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും കോട്ടകളാണ് ഇന്ന് ജനവിധി തേടുന്നത്. ജാട്ട്, മുസ്ലീം സമവാക്യങ്ങള്‍, പരമ്പരാഗത യാദവ ശക്തികേന്ദ്രങ്ങളുടെ വലിയ ശക്തി കേന്ദ്രങ്ങള്‍ എന്നിവ ആദ്യത്തെ മൂന്ന് ഘട്ടങ്ങളില്‍ പ്രധാനമായും കണ്ടിരുന്നുവെങ്കിലും, ഇത്തവണ, തെരഞ്ഞെടുപ്പിന് പോകുന്ന പ്രദേശങ്ങള്‍ ഏതെങ്കിലും പ്രബലമായുള്ളവര് ഉണ്ടെന്ന് വിലയിരുത്തപ്പെട്ടിട്ടില്ല. എന്നാല്‍ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന നിരവധി സംഭവ വികാസങ്ങള്‍ അടുത്തിടെ സംസ്ഥാനത്ത് നടന്നിരുന്നു. ചില സീറ്റുകളില്‍ എല്ലാം മറിയാനും സാധ്യതയുണ്ട്. ആ സീറ്റുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം...

ലക്നൗ കാന്ത്
ഈ സീറ്റില്‍ ബിജെപിക്ക് വേണ്ടി ബ്രജേഷ് പതക്കും എസ്പിക്ക് വേണ്ടി സുരേന്ദ്ര സിംഗ് ഗാന്ധിയുമാണ് മത്സരിക്കുന്നത്. പഥക് നിലവില്‍ യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയില്‍ നിയമം, നീതിന്യായ, റൂറല്‍ എഞ്ചിനീയറിംഗ് സര്‍വീസ് മന്ത്രിയാണ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ റീത്ത ബഹുഗുണ ജോഷി 33,796 വോട്ടുകള്‍ക്ക് അന്നത്തെ എസ്പി സ്ഥാനാര്‍ഥി അപര്‍ണ യാദവിനെ പരാജയപ്പെടുത്തി മന്ത്രിയായി. എന്നിരുന്നാലും, 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ അലഹബാദില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് അവര്‍ നിയമസഭയില്‍ നിന്ന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായി.

ഉപതിരഞ്ഞെടുപ്പില്‍ സുരേഷ് ചന്ദ്ര തിവാരി വിജയിച്ചെങ്കിലും അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന അപര്‍ണ യാദവ്, റീത്ത ബഹുഗുണ ജോഷിയുടെ മകന് മായങ്ക് എന്നിവരും പാര്‍ട്ടി സീറ്റുകള്‍ക്കായി മത്സരരംഗത്തുണ്ടായിരുന്നുവെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. ലഖ്നൗ സെന്‍ട്രലില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എയായ പതക്കിനെ ഒടുവില്‍ ലഖ്നൗ കന്റോണ്മെന്റിലേക്ക് നോമിനേറ്റ് ചെയ്യുകയായിരുന്നു. കോണ്‍ഗ്രസിന്റെ ദില്‍പ്രീത് സിങ് വിര്‍ക്ക്, ബിഎസ്പിയുടെ അനില്‍ പാണ്ഡെ എന്നിവരാണ് പ്രധാന എതിരാളികള്‍.

സീതാപൂര്‍
സമാജ്വാദി പാര്‍ട്ടിയുടെ മുന്‍ കോട്ടയായിരുന്ന ഈ സീറ്റ് 2017-ല്‍ ബിജെപി പിടിച്ചെടുക്കുകയായിരുന്നു. പാര്‍ട്ടിയുടെ 20 വര്‍ഷത്തെ ആധിപത്യമാണ് ബി ജെ പി അവസാനിപ്പിച്ചത്. 1996 മുതല്‍ നാല് തവണ സീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്പി നേതാവ് രാധേയ് ശ്യാം ജയ്സ്വാളിനെ ബിജെപിയുടെ രാകേഷ് റാത്തോഡ് ഗുരു താഴെയിറക്കുകയായിരുന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു സ്ഥാനാര്‍ഥികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തില്‍ നടക്കുന്നത്.

റായ്ബറേലി
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടയാണ് റായ്ബറേലി. അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബി ജെപിയിലേക്കെത്തിയ അതിഥി സിംഗാണ് ഇവിടെ വിജയിച്ചത്. അതിഥിയുടെ പിതാവ് പിതാവ് അഖിലേഷ് സിംഗ് 1993 മുതല്‍ റായ്ബറേലി എംഎല്‍എ ആയിരുന്നു. ബി ജെ പിയുടെ അദിതി സിംഗ്, എഎപിയുടെ ഗൗരവ് സിംഗ്, എസ്പിയുടെ ആര്‍പി യാദവ് എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ് കോട്ടയ്ക്കായി മത്സരിക്കാന്‍ മനീഷ് സിംഗ് ചൗഹാനെയാണ് പാര്‍ട്ടി ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

4.51 ലക്ഷം വോട്ടര്‍മാരുള്ള ഈ മണ്ഡലം 1991 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ബി ജെ പിയുടെ കോട്ടയാണ്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബി ജെപി സംഥാനാര്ത്ഥിയാണ് ഇവിടെ വിജയിച്ച് കയറിയത്. ഈ സീറ്റില്‍ നിന്നുള്ള നിലവിലെ എം എല്‍ എ ഇപ്പോഴത്തെ നഗര തൊഴില്‍ ദാരിദ്ര്യ ലഘൂകരണ മന്ത്രി അശുതോഷ് ടണ്ടന് ഗോപാല്‍, കോട്ടയില്‍ നിന്ന് നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുപ്പിനായി ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.

ലഖീംപൂര്‍ഖേരി
2021 ഒക്ടോബര്‍ മൂന്നാം തീയതി നടന്ന കര്‍ഷക പ്രതിഷേധത്തോടെ ബി ജെ പിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ലഖീംപൂര്‍ഖേരി ഏറ്റവും പ്രധാനപ്പെട്ട പോരാട്ട ഭൂമിയാണ്. കേന്ദ്ര മന്ത്രിയുടെ മകന് കര്‍ഷക പ്രതിഷേധത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് നാല് കര്‍ഷകരടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയെ കേസിലെ മുഖ്യപ്രതിയായി ഉള്‍പ്പെടുത്തിയിരിക്കെ, അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ച മുമ്പ് അദ്ദേഹം ജയിലില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കാത്തതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
ബിജെപി സ്ഥാനാര്‍ത്ഥിയായ യോഗേഷ് വര്‍മ 2017ലെ തിരഞ്ഞെടുപ്പില്‍ എതിരാളിയായ എസ് പിയുടെ ഉത്കര്‍ഷ് വര്‍മ മധൂറിനെക്കാള് 37,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇത്തവണ ബി എസ് പിയുടെ മോഹന്‍ ബാജ്പേയ്, കോണ്‍ഗ്രസിന്റെ രവിശങ്കര്‍ ത്രിവേദി എന്നിവരാണ് ലഖിംപൂരില്‍ മത്സരിക്കുന്നത്.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications