കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി: എംഎല്‍എമാരുടെ പ്രകടനത്തില്‍ ബിജെപിക്ക് ആശങ്ക; 100 ലധികം പേരെ മാറ്റി നിര്‍ത്തിയേക്കും

Google Oneindia Malayalam News

ലഖ്നൗ: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണ്ണായകമാണ് ഉത്തര്‍പ്രദേശ്. സംസ്ഥാനത്തെ അധികാരം നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെങ്കില്‍ ദേശീയ തലത്തില്‍ തന്നെ അത് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്ന് മാത്രമല്ല രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വരെ പ്രതിസന്ധി സൃഷ്ടിക്കും.

അതിനാല്‍ തന്നെ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശില്‍ പ്രചരണങ്ങള്‍ ശക്തമാക്കുയാണ് പാര്‍ട്ടി. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് സംസ്ഥാന ഭാരവാഹികളുമായി കൂടിയാലോചന നടത്തുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒക്ടോബർ 29 ന് ലഖ്‌നൗവിൽ എത്തുന്നുണ്ട്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ വരെ ഈ കൂടിയാലോചനയുടെ ഭാഗമായേക്കുമെന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ആദ്യം മോദിയുടെ തട്ടകം, പിന്നാലെ യോഗിയുടെ കോട്ടയിലേക്ക്; ഉത്തര്‍പ്രദേശില്‍ പ്രിയങ്ക കളം നിറയുന്നുആദ്യം മോദിയുടെ തട്ടകം, പിന്നാലെ യോഗിയുടെ കോട്ടയിലേക്ക്; ഉത്തര്‍പ്രദേശില്‍ പ്രിയങ്ക കളം നിറയുന്നു

2022 ലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും നിലവിലെ എം എല്‍ എമാരില്‍

2022 ലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും നിലവിലെ എം എല്‍ എമാരില്‍ വലിയൊരു വിഭാഗത്തെ ഒഴിവാക്കിയേക്കുമെന്ന സൂചന ശക്തമാണ്. ജനപ്രതിനിധികളുടെ പ്രകടനം വിലയിരുത്തിയ പാര്‍ട്ടി ഏറ്റവും ചുരുങ്ങിയത് 100 എംഎല്‍എമാരുടെ കാര്യത്തിലെങ്കിലും തൃപ്തരല്ല. ദേശീയ നേതൃത്വം വളരെ ഗൗരവപൂര്‍വ്വമാണ് ഈ സാഹചര്യത്തെ കാണുന്നത്. അമിത് ഷായുടെ ലഖ്നൗ സന്ദര്‍ശന വേളയില്‍ ഇക്കാര്യവും പ്രധാന ചര്‍ച്ചാ വിഷയമാവും. പ്രകടനം തൃപ്തികരമല്ലാത്തെ എം എല്‍ എമാരെ ഒഴിവാക്കാന്‍ അദ്ദേഹം ബി ജെ പി സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയേക്കും.

ബി ജെ പിയുടെ നിലവിലെ എം എൽ എമാരിൽ

2017 ലെ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയുടെ സംഘടനാ ശക്തിയുടെ അഭാവം നികത്താൻ മറ്റ് പാർട്ടികളിൽ നിന്നും അടര്‍ത്തിയെടുത്ത പലരും ബി ജെ പിയുടെ നിലവിലെ എം എൽ എമാരിൽ ഉൾപ്പെടുന്നുണ്ട്. ഇവരില്‍ പലരുടേയും പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിയില്‍ വിരുദ്ധ അഭിപ്രായങ്ങളും ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമുള്ള ഇമേജ് മുന്‍ നിര്‍ത്തി മുന്നോട്ട് പോവുമ്പോള്‍ ജനകീയരല്ലാത്ത എം എല്‍ എമാരെ വീണ്ടും മത്സരിപ്പിക്കുന്നത് വോട്ട് ചോര്‍ത്തിയേക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാവ്യാ മാധവനും മീനാക്ഷിയും; ഞെട്ടിച്ച് ദുല്‍ഖറും

മുഴുവന്‍ സിറ്റിംഗ് എം എൽ എമാരുടെയും പ്രകടനം

മുഴുവന്‍ സിറ്റിംഗ് എം എൽ എമാരുടെയും പ്രകടനത്തെ കുറിച്ചുള്ള വിശദമായ ഫീഡ്‌ബാക്ക് തയ്യാറാക്കാൻ മുതിർന്ന നേതാക്കൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു. പാര്‍ട്ടിയുടെ തീരുമാനം എന്ത് തന്നെ ആയാലും ആരും തന്നെ പാര്‍ട്ടിക്കെതിരെ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ഷായ്ക്ക് കഴിയുമെന്നും സംസ്ഥാന ഘടകം പ്രതീക്ഷിക്കുന്നു.

പ്രവര്‍ത്തന മികവ് ഇല്ലാത്തവരെ മാറ്റിനിര്‍ത്താനുള്ള തീരുമാനം

പ്രവര്‍ത്തന മികവ് ഇല്ലാത്തവരെ മാറ്റിനിര്‍ത്താനുള്ള തീരുമാനം പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുമോയെന്നും നേതൃത്വം പരിശോധിക്കുന്നുണ്ട്. എന്നാല്‍ 2017 ല്‍ നിന്നും വ്യത്യസ്താമായി യുപിയില്‍ സംഘടനപരമായി ഇന്ന് ബിജെപി വളരെ ശക്തമാണ്. ഏതെങ്കിലും തരത്തിലുള്ള അസ്വാരസ്യങ്ങള്‍ ഉയര്‍ത്താന്‍ മാത്രം കഴിവുള്ള നേതാക്കള്‍ പാര്‍ട്ടിയില്ല. പുതിയ സാഹചര്യത്തില്‍ അങ്ങനെ ഏതെങ്കിലും നേതാക്കള്‍ ഉയര്‍ന്ന് വന്നാല്‍ തന്നെ അതിനെ അടിച്ചമര്‍ത്താന്‍ കഴിയുമെന്നും ബി ജെ പി നേതൃത്വം വിലയിരുത്തുന്നു.

രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പിലും ഒരു നിയമസഭാ മത്സരത്തിലും പാർട്ടി

അമിത് ഷായെ തന്നെ മുന്‍നിര്‍ത്തി സ്ഥാനാര്‍ത്ഥിചര്‍ച്ചകള്‍ നടത്തുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങല്‍ രൂപപ്പെടാതെ നോക്കലാണ്. യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും പിന്നീട് പാർട്ടി അധ്യക്ഷനായും ഷാ സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ വിശാലമാക്കുന്നതില്‍ നിര്‍ണ്ണായ പ്രവര്‍ത്തനം കാഴ്ച വെച്ച് നേതാവാണ്. രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പിലും ഒരു നിയമസഭാ മത്സരത്തിലും പാർട്ടിയുടെ ഉജ്ജ്വല വിജയങ്ങളുടെ സൂത്രധാരൻ എന്ന് അറിയപ്പെടുന്ന അദ്ദേഹത്തിന് സംസ്ഥാനത്തെ സംഘടനയ്ക്കുള്ളില്‍ നിര്‍ണ്ണായ സ്വാധീനവുമുണ്ട്.

1.5 കോടിയിലധികം പുതിയ അംഗങ്ങളെ ചേർക്കാൻ

1.5 കോടിയിലധികം പുതിയ അംഗങ്ങളെ ചേർക്കാൻ ലക്ഷ്യമിട്ടുള്ള മെമ്പർഷിപ്പ് വിതരണത്തിനാണ് വെള്ളിയാഴ്ച പാർട്ടി തുടക്കമിടുന്നത്. ബി ജെ പിക്ക് ഇതിനോടകം തന്നെ സംസ്ഥാനത്ത് 2.3 കോടി അംഗങ്ങളുണ്ട്: മിസ്ഡ് കോള്‍ മെമ്പര്‍ഷിപ്പ് ഉള്‍പ്പടേയുള്ള കണക്കാണിത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ കണക്കുകള്‍ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും വോട്ട് വിഹിതം ഉള്‍പ്പടെ കാണിച്ച് ബിജെപി ഇതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സ്വീകരിക്കേണ്ട തന്ത്രങ്ങളുടെ ആലോചനകളിലേക്കും ബി ജെ പി

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സ്വീകരിക്കേണ്ട തന്ത്രങ്ങളുടെ ആലോചനകളിലേക്കും ബി ജെ പി കടന്ന് കഴിഞ്ഞു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമിത് ഷായുടെ നേതൃത്വത്തില്‍ സവർണ, യാദവ ഇതര ഒബിസി ജാതികളുടെ ഒരു സഖ്യം രൂപീകരിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ ബന്ധം ബിജെപിക്ക് ഗുണം ചെയ്തു. ജാതിമത പാർട്ടികളുമായുള്ള സഖ്യത്തിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്തങ്ങളുടെ തിരക്കിലാണെങ്കിലും ഷായ്ക്ക് യുപി തെരഞ്ഞെടുപ്പിൽ കൂടുതൽ പങ്കുവഹിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ ലഖ്‌നൗ സന്ദർശനം സൂചിപ്പിക്കുന്നത്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം, സംസ്ഥാനത്ത് പാർട്ടിയുടെ ശക്തമായ വിജയത്തിന് ഷായുടെ സംഭാവനകളെ മോദി അദ്ദേഹത്തെ പരസ്യമായി പ്രശംസിക്കുകയും ചെയ്തിരുന്നു.

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശില്‍ ബി ജെ പി 312

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശില്‍ ബി ജെ പി 312 നിയമസഭാ സീറ്റുകൾ നേടി വൻവിജയം നേടിയപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം വലിയ തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. 403 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പാർട്ടി 39.67 ശതമാനം വോട്ട് നേടി. അധികാരത്തിലുണ്ടായിരുന്നു സമാജ്‌വാദി പാർട്ടി 47 സീറ്റും ബിഎസ്പി 19 സീറ്റും നേടിയപ്പോള്‍ കോൺഗ്രസിന് ഏഴ് സീറ്റും മാത്രമായിരുന്നു ലഭിച്ചത്. എസ്പിയുമായി സഖ്യം ചേര്‍ന്നായിരുന്നു കോണ്‍ഗ്രസിന്റെ മത്സരം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ സീറ്റും വോട്ട് വിഹിതവും വര്‍ധിപ്പിക്കാനാണ് ബി ജെ പിയുടെ ശ്രമം.

Recommended Video

cmsvideo
UAE princess slams UP CM Yogi Adityanath

English summary
UP Assembly elections 2021: BJP enters into candidate selection discussions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X